വിവാഹിതയുമായി പ്രണയം പിന്നെ ഒളിച്ചോട്ടം;വീടെത്തും മുമ്പേ അടിത്തുടങ്ങി ; യുവാവ് കൈ ഞരമ്പ് മുറിച്ചു

തിരുവനന്തപുരം സ്വദേശിയും ഇരുപത്തിയാറുകാരിയുമായ വിവാഹിത നിലമ്പൂർ കരുളായി സ്വദേശി അക്ബറലിയുമായി (24) പ്രണയിച്ചു ഒളിച്ചോടി. വെള്ളിയാഴ്ച രാത്രി ഏഴിനാണ് സംഭവം. വ്യാഴാഴ്ചമുതൽ യുവതിയെ കാണാതായതിന് തിരുവനന്തപുരം പോലീസ്‌സ്റ്റേഷനിൽ കേസുണ്ട്.
ഇവർക്കുവേണ്ടി തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഇരുവരും കോഴിക്കോട് വനിതാസ്റ്റേഷനിൽ എത്തുന്നത്. തങ്ങൾ രണ്ടുപേരും ഒന്നിച്ചുജീവിക്കാൻ തീരുമാനിച്ചെന്നും പറഞ്ഞാണ് ഇവർ വനിതാസ്റ്റേഷനിലെത്തിയത്.എന്നാൽ കാണാതായതിന് തിരുവനന്തപുരത്ത് കേസുള്ളതിനാൽ യുവതിയെ കസ്റ്റഡിയിൽവെക്കാൻ പോലീസ് തീരുമാനിച്ചു.
ഇതിനിടയിൽ സ്റ്റേഷനിൽ വച്ച് യുവാവും യുവതിയും തമ്മിൽ വാക്കേറ്റമുണ്ടായി. യുവാവിനൊപ്പം മലപ്പുറത്തെ വീട്ടിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. താൻ യുവാവിനൊപ്പം പോകുന്നില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഇതോടെ യുവാവ് കടയിൽപ്പോയി ബ്ലേഡ് വാങ്ങി. ബ്ലേഡ് കൊണ്ട് കൈയിന്റെ ഞരമ്പ് മുറിച്ചത്തിനു ശേഷം സ്റ്റേഷനിൽ തിരിച്ചെത്തി.
വനിതാപോലീസ് വിവരം സിറ്റി കൺട്രോൾറൂമിൽ അറിയിച്ചു. പിന്നീട് പോലീസെത്തി യുവാവിനെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചു. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്തുനിന്ന് വനിതാപോലീസ് എത്തിയാൽ യുവതിയെ അങ്ങോട്ട് കൊണ്ടുപോകാനാണ് തീരുമാനം. പ്രമുഖ യുവ തമിഴ്‌നടന്റെ വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗങ്ങളായിരുന്ന ഇരുവരും അടുപ്പത്തിലാവുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി അഞ്ചു വയസ്സുള്ള കുട്ടിയുടെ അമ്മയാണ്.
https://www.facebook.com/Malayalivartha


























