സുഹൃത്തിന്റെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് പുറത്തേക്കു പോയ കെട്ടിട നിര്‍മാണ തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പരാതി

സുഹൃത്തിന്റെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് പുറത്തേക്കു പോയ കെട്ടിട നിര്‍മാണ തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പരാതി.
വാമനപുരം മേലാറ്റുമൂഴി തേക്കിന്‍കാട് വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെയും ഓമനയുടെയും മകന്‍ അരുണ്‍(30)നെയാണ് മേലാറ്റുമൂഴിക്കു സമീപത്താണ് ചായക്കടയില്‍ ചേര്‍ന്നുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കള്‍ രാവിലെ സുഹൃത്തിന്റെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് പുറത്തേക്കു പോയ ഇയാളെ പിന്നീട് കാണാതായി. അന്വേഷണത്തില്‍ ചൊവ്വ ഉച്ചയ്ക്ക് ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് അരുണ്‍ എത്താന്‍ സാധ്യതയില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കാണിച്ച് ബന്ധുക്കള്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സമീപത്തെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചു അന്വേഷണം നടക്കുകയാണെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha


























