എവിടെ രജിസ്റ്റര്‍ ചെയ്‌തെന്നോ ഉടമസ്ഥന്‍ ആരാണെന്നോ നോക്കണ്ട.... അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളും ചട്ടം ലംഘിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിനോടും പൊലീസിനോടും നിര്‍ദ്ദേശിച്ച് ഹൈക്കോടതി

അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളും ചട്ടം ലംഘിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിനോടും പൊലീസിനോടും നിര്‍ദ്ദേശിച്ച് ഹൈക്കോടതി .
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഇന്‍ഷ്വറന്‍സും എല്ലാ വാഹനങ്ങള്‍ക്കും ബാധകമാണ്. വടക്കഞ്ചേരി വാഹനാപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. കേസ് പത്തു ദിവസത്തിനുശേഷം വീണ്ടും പരിഗണിക്കും.
ഇടക്കാല ഉത്തരവില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അഡി. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വിശദീകരിക്കുകയുണ്ടായി. ചട്ടങ്ങള്‍ ലംഘിച്ച 569 വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും കുറ്റക്കാരെന്നു തെളിഞ്ഞ ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ റദ്ദാക്കിയെന്നും അറിയിച്ചു.
പ്രത്യേക ടീമുകള്‍ രൂപീകരിച്ച് ഊര്‍ജിത പരിശോധനകള്‍ നടത്തുന്നുണ്ട് .കെ.എസ്.ആര്‍.ടി.സി വാഹനങ്ങളിലെ പരസ്യം സംബന്ധിച്ച മാനദണ്ഡങ്ങളെക്കുറിച്ച് വിശദ സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ച് കോടതി .
"
https://www.facebook.com/Malayalivartha


























