പെൺകുട്ടികൾക്കൊപ്പം സംസാരിച്ചു നിന്ന വിദ്യാർത്ഥിയെ കാറിലെത്തിയ സംഘം മർദ്ദിച്ചു : മൂന്നുപേർ അറസ്റ്റിൽ

കോഴഞ്ചേരിയിൽ പെൺകുട്ടികൾക്കൊപ്പം സംസാരിച്ചു നിന്ന വിദ്യാർത്ഥിയെ മർദ്ദിച്ചു. ഇന്നലെ വഴിയരികിൽ സുഹൃത്തുക്കളായ പെൺകുട്ടികൾക്കൊപ്പം സംസാരിച്ചു നിന്നതിനാണ് വിദ്യാർത്ഥിയെ കൈയേറ്റം ചെയ്തത്. സംഭവത്തിൽ മൂന്നുപേർ പൊലീസ് പിടിയിലായി.
കേസിൽ അയിരൂർ കൈതക്കോടി പുതിയകാവ് കീമഠത്തിൽസുജിത് കുമാർ (43), ഭാര്യ അനുപമ സുജിത് (37), തെള്ളിയൂർ പുതുക്കൊള്ളിൽ വീട്ടിൽ അനു പി. ചന്ദ്രൻ (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആറന്മുള പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം. കോഴഞ്ചേരി വാഴക്കുന്നം പാലത്തിൽ കൂട്ടുകാർക്കൊപ്പം സംസാരിച്ചുനിന്ന വിദ്യാർത്ഥിയെയാണ് അതുവഴി കാറിലെത്തിയ സംഘം മർദ്ദിച്ചത്. തുടർന്ന് കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത ആറന്മുള പൊലീസ്, പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
സംഭവ സമയത്ത് വിദ്യാർത്ഥികളെ കണ്ട് കാറിൽ നിന്നിറങ്ങിയവർ അവരെ ചോദ്യം ചെയ്യകയും, കുട്ടികൾ എതിർത്തതിനെ തുടർന്ന്, അനുവിനെ വിളിച്ചുവരുത്തി മർദ്ദിച്ചുവെന്നാണ് കേസ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha


























