ഗവർണറെ തൂത്തെറിയാനുള്ള സിപിഎം ശ്രമം!മുഖ്യന് അപ്രതീക്ഷിച്ച തിരിച്ചടി!നാണംകെട്ടോടി സഖാക്കൾ! മന്ത്രിമാരുടെ അതിബുദ്ധി നടന്നില്ല!സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തുടങ്ങും; ഭരണത്തിലെ ഗവർണറുടെ ഇടപെടലും ചർച്ചയാവും

ഗവർണർ സർക്കാർ പോര് വീണ്ടും തുടങ്ങുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ തുടങ്ങുമെന്നാണ് റിപ്പോർട്ട്. മൂന്ന് ദിവസമായാണ് യോഗം ചേരുന്നത്. തുടർന്ന് ഭരണത്തിലെ ഗവർണറുടെ ഇടപെടലും മന്ത്രിമാർക്കും വിസിമാർക്കുമെതിരായ നീക്കവും സംബന്ധിച്ചും യോഗം ചർച്ച ചെയ്യും.
അതേസമയം കോടിയേരി ബാലകൃഷ്ണന് പകരം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പിബിയിലേക്ക് എടുക്കുന്നതിലും യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് പറയുന്നത്. മാത്രമല്ല ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍, നിലവിലെ രാഷ്ട്രീയ സാഹചര്യം എന്നിവയും കേന്ദ്ര കമ്മിറ്റി പരിശോധിക്കും.
എന്നാൽ ഇതിനിടയിൽ ജനങ്ങൾക്ക് ഗവർണറോടുള്ള പ്രീതി നഷ്ടമായിരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്നലെ പറഞ്ഞത്. സുപ്രീം കോടതി വിധി വിശദമായി സി പി എം പരിശോധിച്ചു. വിസിമാരെ മാറ്റേണ്ട സാഹചര്യമില്ല. വിധി പരിശോധിച്ച ശേഷമാണ് നിലപാട് പറയുന്നത്.
https://www.facebook.com/Malayalivartha
























