Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

സുപ്രധാന വിധികള്‍... ഈ ആഴ്ച സുപ്രീം കോടതിയില്‍ നിര്‍ണായക ദിനങ്ങള്‍; പിഎഫ് കേസിലും, സാമ്പത്തിക സംവരണ കേസിലും രാജ്യം കാത്തിരിക്കുന്ന നിര്‍ണായക വിധികളുണ്ടാകും; കേരളത്തെ സംബന്ധിച്ചിടത്തോളം സ്വര്‍ണക്കടത്ത് കേസും; കപില്‍ സിബലിന് ഒരു സിറ്റിങ്ങിന് 15.5 ലക്ഷം

30 OCTOBER 2022 09:07 AM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

കഴിഞ്ഞ ചീഫ് ജസ്റ്റിസ് വിരമിച്ച സമയത്താണ് അയോധ്യ ഉള്‍പ്പെടെയുള്ള കേസുകളുടെ വിധി വന്നത്. ഇപ്പോഴിതാ സമാന സാഹചര്യമാണുള്ളത്. കേരളത്തെ സംബന്ധിച്ചും സുപ്രധാന വിധികളുണ്ടാകും. ഈ ആഴ്ച സുപ്രീം കോടതിയില്‍ നിര്‍ണ്ണായക ദിനങ്ങള്‍. ചീഫ് ജസ്റ്റിസ് യു യു ലളിത് വിരമിക്കാനിരിക്കെ പിഎഫ് കേസിലും, സാമ്പത്തിക സംവരണ കേസിലും രാജ്യം കാത്തിരിക്കുന്ന നിര്‍ണ്ണായക വിധികളുണ്ടാകും.

കേരളത്തെ സംബന്ധിച്ചിടത്തോളം സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണ മാറ്റം സംബന്ധിച്ചുള്ള വിധി ഈ ആഴ്ച്ചയുണ്ടാകും. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ഒന്നാം നമ്പര്‍ കോടതിയില്‍ നിന്ന രാജ്യം കാത്തിരിക്കുന്നത് നിര്‍ണ്ണായകമായ വിധികളാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനയുടെ 103-ാം ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിച്ചത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ്.

എഴ് ദിവസം തുടര്‍ച്ചയായി കേസില്‍ കോടതി വാദം കേട്ടു. സാമ്പത്തിക നിലയുടെ മാത്രം അടിസ്ഥാനത്തില്‍ പ്രത്യേക പരിരക്ഷ നല്‍കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ നിന്നുള്ള വ്യതിചലനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. സംവരണം ലക്ഷ്യമിടുന്നത് സാമ്പത്തിക ഉന്നമല്ലെന്നും അത് സാമൂഹികശാക്തീകരണമാണെന്നും കോടതി വാദത്തിനിടെ പരാമര്‍ശിച്ചിരുന്നു. ഭേദഗതി റദ്ദാക്കിയാല്‍ അത് രാജ്യത്ത് വലിയ ചലനങ്ങളാകും സൃഷ്ടിക്കുക.

ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധി പറയും. കേസില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രണ്ടാഴ്ച്ചയോളം വാദം കേട്ടിരുന്നു. ഉയര്‍ന്ന പെന്‍ഷനു വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴില്‍മന്ത്രാലയവും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും നല്‍കിയ ഹര്‍ജികളാണ് പരിഗണിച്ചത്. ഓഗസ്റ്റ് 11നു വാദം പൂര്‍ത്തിയായിരുന്നു.

കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചാല്‍ അത് വലിയ മാറ്റമാകും തൊഴില്‍രംഗത്ത് വരുത്തുക. കേരളത്തില്‍ നടക്കുന്ന സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ വിചാരണ ബെംഗളൂരൂവിലേക്ക് മാറ്റണമെന്ന ഹര്‍ജിയിലും അന്തിമ തീര്‍പ്പ് സുപ്രീം കോടതിയില്‍ നിന്ന് ഈ ആഴ്ച്ചയുണ്ടാകും. ഇഡി വാദത്തെ സംസ്ഥാനം അതിശക്തമായി എതിര്‍ത്തിരുന്നു.

അതേസമയം സ്വര്‍ണക്കടത്തു കേസില്‍ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിന് 15.5 ലക്ഷം രൂപ അനുവദിക്കണമെന്നു നിര്‍ദേശിച്ചു നിയമ സെക്രട്ടറിയുടെ ഉത്തരവ് പുറത്തു വന്നു. സ്വര്‍ണക്കടത്തു കേസിന്റെ വിചാരണ കേരളത്തിനു പുറത്തെ കോടതിയിലേക്കു മാറ്റണമെന്ന ഇഡിയുടെ ആവശ്യം തള്ളണം എന്ന കേരളത്തിന്റെ ഭാഗം വാദിക്കാനാണ് കപില്‍ സിബല്‍ ഹാജരായത്.

ഈ ഉത്തരവ് പുറത്ത് വന്നതോടെ വിവാദമായി. കഴിഞ്ഞ 10നു ഹാജരായ കപില്‍ സിബലിന് സിറ്റിങ് ഫീസായി 15.5 ലക്ഷം രൂപ അനുവദിക്കാന്‍ നിര്‍ദേശിച്ച് നിയമ സെക്രട്ടറി ഹരി വി. നായരാണ് ഉത്തരവിറക്കിയത്. ഒരു സിറ്റിങ്ങിനാണ് ഇത്രയും തുക. വരും ദിവസങ്ങളില്‍ വീണ്ടും കപില്‍ സിബല്‍ കേരളത്തിനു വേണ്ടി ഹാജരാകുന്നുണ്ട്. കേരളത്തിനു വേണ്ടി സുപ്രീംകോടതിയില്‍ വാദിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ഉണ്ടായിരിക്കെയാണ് ഇഡിയുടെ വാദത്തെ എതിര്‍ക്കാന്‍ ഖജനാവില്‍ നിന്നു ലക്ഷങ്ങള്‍ മുടക്കി മുതിര്‍ന്ന അഭിഭാഷകരെ ഇറക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

അര്‍ബുദരോഗിയായ ആള്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. ഹര്‍ജി ഫയല്‍ ചെയ്ത ഇഡി ഉദ്യോഗസ്ഥന് കോടതി ഒരു ലക്ഷം പിഴ ചുമത്തി. അര്‍ബുദരോഗം കണക്കിലെടുത്ത് കമല്‍അഹ്സാനെന്ന ആള്‍ക്ക് അലഹബാദ് ഹൈക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. എന്നാല്‍, സുപ്രീംകോടതി ഈ ആവശ്യം അംഗീകരിച്ചില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (2 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (2 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (3 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (4 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (4 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (5 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (5 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (5 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (5 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (6 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends