ക്രൈംബ്രാഞ്ച് കളത്തില്‍... ഷാരോണ്‍ രാജിന്റെ മരണത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നുമുതല്‍; പെണ്‍ സുഹൃത്തിനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം; വെട്ടുകാട് വച്ച് വിവാഹം നടത്തിയ വീട്ടുകാര്‍ പിന്നെന്തിന് മറ്റൊരു കല്യാണം ആലോചിച്ചു?

പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ അപസര്‍പ്പക കഥയെപ്പോലെയാണ് പുരോഗമിക്കുന്നത്. ഷാരോണും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയില്‍ വെച്ച് താലികെട്ടിയിരുന്നു. തുടര്‍ന്ന് സ്വന്തം വീടുകളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. പിന്നീട് കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു സൈനികനുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. സെപ്തംബറില്‍ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാലിത് നവംബറിലേ നടക്കൂവെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞതെന്നുമാണ് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നത്.
ഈ കഥ പുറത്ത് വന്നതോടെയാണ് ദൃശ്യം സിനിമാ കഥപോലെ ധ്യാനം കൂടാന്‍ പോയ കഥ മണക്കുന്നത്. എന്തായാലും ക്രൈം ബ്രാഞ്ച് കളത്തിലിറങ്ങിക്കഴിഞ്ഞു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും. മരിച്ച യുവാവിന് ജ്യൂസും കഷായവും നല്‍കിയ വനിതാ സുഹൃത്തിനെ ഇന്ന് ചോദ്യം ചെയ്യുമെന്നാണ് വിവരം.
ഇന്നലെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് തിരുവനന്തപുരം റൂറല്‍ എസ് പി ഡി രൂപം നല്‍കിയത്. തിരുവനന്തപുരത്ത് പാറശാലയില്‍ ജ്യൂസ് കുടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത നിലനില്‍ക്കുകയാണ്. കേസന്വേഷണം തുടരുന്നതിനിടെ, പുറത്ത് വരുന്ന ദൃശ്യങ്ങളും രക്ത പരിശോധന ഫലവും വരെ സംശയങ്ങള്‍ ഉയര്‍ത്തുകയാണ്.
പെണ്‍കുട്ടിയുടെ വീട്ടിലില്‍ നിന്ന് കഷായം കുടിച്ചെന്ന വിവരം ഷാരോണ്‍ ബന്ധുക്കളില്‍ നിന്ന് മറച്ചുവച്ചെന്ന് വാട്‌സാപ്പ് ചാറ്റുകളും വ്യക്തമാക്കുന്നു. ഇരുവരും ഒരുമിച്ച് ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ പെണ്‍കുട്ടി ആരോപണങ്ങളെല്ലാം നിഷേധിച്ചു. കാമുകിയുമായി ഷാരോണ്‍ രാജ് നടത്തിയ വാട്‌സ് ആപ്പ് സന്ദേശത്തില്‍ കഷായം കുടിച്ച കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലെന്നാണ് ഷാരോണ്‍ പെണ്‍കുട്ടിയോട് പറയുന്നത്. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്‌ന കാരണമെന്നും ഷാരോണ്‍ പുറയുന്നുണ്ട്.
ജ്യൂസില്‍ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും പുറത്ത് വന്ന വാട്‌സ് ആപ്പ് സന്ദേശത്തിലുണ്ട്. മുന്‍പ് ഇരുവരും ഒരു ജ്യൂസ് ചലഞ്ച് ഗെയിമും നടത്തിയിരുന്നതായും കണ്ടെത്തി. കടയില്‍ നിന്ന് വാങ്ങിയ ബോട്ടില്‍ മാങ്ങാ ജ്യൂസ് കുടിക്കുന്ന ഗെയിമാണ് ഇരുവരും നടത്തിയത്. ഇതിനായി രണ്ട് കുപ്പി ജ്യൂസ് വാങ്ങി കുടിച്ചു. മരണത്തിലേക്ക് നയിച്ച സംഭവം നടന്നതിന് രണ്ടാഴ്ച മുമ്പാണ് ജ്യൂസ് ഗെയിം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു. പെണ്‍കുട്ടിയും ഷാരോണുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അന്നും ഷാരോണ്‍ രാജിന് ഛര്‍ദ്ദില്‍ ഉണ്ടായതായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.
കാമുകി ജ്യൂസ് നല്‍കിയതിനെ തുടര്‍ന്ന് അവശനായി ചികിത്സയിലിരിക്കെ മരിച്ച ഷാരോണ്‍ രാജിന്റേത് ആസൂത്രിത കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നതോടെയാണ് സംഭവം വലിയ വിവാദമായത്. അന്ധവിശ്വാസത്തെ തുടര്‍ന്ന് ആസിഡ് കലര്‍ത്തിയ വെള്ളം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.
ചൊവ്വാഴ്ചയാണ് പാറശ്ശാല മുര്യങ്കര കുഴിവിള സ്വദേശിയും ബിഎസ്‌സി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയുമായ ഷാരോണ്‍ രാജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 14ന് തമിഴ്‌നാട് രാമവര്‍മ്മന്‍ചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയപ്പോള്‍ നല്‍കിയ ജ്യൂസ് കുടിച്ച ശേഷം നിരവധി തവണ ഛര്‍ദ്ദിച്ച് അവശനായെന്നും ഇതാണ് മരണകാരണമെന്നുമാണ് കുടുംബത്തിന്റെ പരാതി.
സുഹൃത്തിനൊപ്പമാണ് ഷാരോണ്‍ കാമുകിയുടെ വീട്ടിലെത്തിയത്. കാമുകി മാത്രമായിരുന്നു അപ്പോള്‍ വീട്ടില്‍. ചികിത്സയുടെ ഭാഗമായി കാമുകി കൈപ്പുള്ള കഷായം കുടിക്കുന്നതിനെ കളിയാക്കിയപ്പോള്‍ ഷാരോണിന് കഷായം കുടിയ്ക്കാന്‍ നല്‍കി. കൈയ്ക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ കൈപ്പ് മാറ്റാനാണ് ജ്യൂസ് നല്‍കിയത്. ഈ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ തന്നെ ഷാരോണ്‍ ഛര്‍ദ്ദിക്കുന്നുണ്ടായിരുന്നുവെന്ന് സുഹൃത്ത് പറയുന്നു.
"
https://www.facebook.com/Malayalivartha
























