കണ്ണൂര്‍ കരിവള്ളൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍ കരിവള്ളൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്. കാര്‍ യാത്രക്കാരായ കാസര്‍ഗോഡ് ഉള്ളാല്‍ സ്വദേശികളായ റാസ്, ഫാസില്‍, അഷറഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിവള്ളൂര്‍ ഓണക്കുന്നില്‍ ശനിയാഴ്ച രാത്രി 10.30 ന് ആയിരുന്നു അപകടം നടന്നത്. മംഗലാപുരത്തു നിന്നും ടാര്‍ കയറ്റിപ്പോകുകയായിരുന്ന ടാങ്കറുമായാണ് കാര്‍ ഇടിച്ചത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നനിലയിലാണ്.
"
https://www.facebook.com/Malayalivartha
























