Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം അറിയുന്നവരായതിനാൽ ഗൃഹപാഠം വേണ്ടെന്ന തോന്നലിൽ നിന്നാണ് ഇത്തരം അബദ്ധങ്ങൾ ഉണ്ടാകുന്നത്: മരുന്നിലെ ആശയകുഴപ്പത്തിൽ പ്രതികരിച്ച് സന്ദീപ് വാചസ്പതി

30 OCTOBER 2022 11:39 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചത് മരുന്ന് മാറി കുത്തിവച്ചത് മൂലമല്ലെന്ന റിപ്പോർട്ടിന് പിന്നാലെ കുത്തിവച്ച മരുന്ന് സംബന്ധിച്ച ആശയക്കുഴപ്പം ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ക്രിസ്റ്റലൈന്‍ പെനിസിലിന്‍ കുത്തിവച്ചു, എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കിലും സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് മരുന്ന് സംഭരിച്ച് നല്‍കുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കഴിഞ്ഞ കുറേ വര്‍ഷമായി ഈ മരുന്ന് വാങ്ങുന്നില്ലെന്നും പകരം വിവേക് ഫാര്‍മെകം എന്ന കമ്പനി നിര്‍മിക്കുന്ന ബെന്‍സന്‍ പെനിസിലിന്‍ ആണ് ഈ വര്‍ഷം വിതരണം ചെയ്തതെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അങ്ങനെയെങ്കില്‍, എങ്ങനെയാണ് ക്രിസ്റ്റലൈന്‍ പെനിസിലിന്‍ കുത്തിവച്ചതെന്ന സംശയം ഉയർന്നതെന്നാണ് പ്രധാനമായി ഉയർന്ന ചോദ്യം. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ബെൻസൈൽ പെൻസിലിൻ തന്നെയാണ് ഈ ക്രിസ്റ്റലൈൻ പെൻസിലിൻ എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ...

അജണ്ടകൾ മാത്രമാണോ നമ്മുടെ മാധ്യമ പ്രവർത്തകരെ വഴി തെറ്റിക്കുന്നത്? അല്ല എന്നാണ് ഇന്നത്തെ മലയാള മനോരമ വായിച്ചപ്പോൾ മനസ്സിലായത്. എല്ലാം അറിയുന്നവരായതിനാൽ ഗൃഹപാഠം വേണ്ടെന്ന തോന്നലിൽ നിന്നാണ് ഇത്തരം അബദ്ധങ്ങൾ ഉണ്ടാകുന്നത്. (ബെൻസൈൽ പെൻസിലിൻ തന്നെയാണ് ഈ ക്രിസ്റ്റലൈൻ പെൻസിലിൻ. ഏതെങ്കിലും ഒരു ഡോക്ടറെ ഫോൺ ചെയ്താൽ കിട്ടാവുന്നതേ ഉള്ളൂ.) പ്രാഥമിക വിവരം ഇല്ലാതാകുമ്പോൾ മറ്റുള്ളവരുടെ അജണ്ടകൾക്ക് വഴങ്ങി കൊടുക്കേണ്ടി വരും.

ഒപ്പം സ്വതസിദ്ധമായ പുച്ഛവും കൂടിയാകുമ്പോൾ സംഗതി ആകെ 'ഹോട്ട് ഡോഗ് ' പരുവത്തിലുള്ള 'പ്രൈമാ ഫേസി ' ആകും. ഇനി എത്ര മൂസമ്പി ജൂസുകൾ കൂടി നിങ്ങളുടെ അടുക്കളഅജണ്ടകളിൽ തയ്യാറായാൽ ഇതിനൊരു അന്ത്യമാകും? അപ്പോഴും നോട്ട് നിരോധനത്തെ തുടർന്ന് ബാങ്കിൽ പോകുന്ന വൃദ്ധന്മാർ വാഹനാപകടത്തിലും ബീഫ് കൈവശം വെച്ചതിന് ജുനൈദുമാരും കൊല്ലപ്പെട്ടു കൊണ്ടേയിരിക്കും. ഷിർദ്ദി സായി ബാബ അറസ്റ്റിലും - സന്ദീപ് വാചസ്പതി കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (3 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (3 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (3 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (3 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (4 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (4 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (4 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (4 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (4 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (5 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (5 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (5 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (7 hours ago)

Malayali Vartha Recommends