Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒടുവില്‍ പൊലീസിനും ജ്യൂസില്‍ സംശയം; ഷാരോണിന്റെ കാമുകിയെ SP ഓഫീസില്‍ ഹാജരാകണം പെണ്‍കുട്ടിയെ ചോദ്യംചെയ്യുന്നു

30 OCTOBER 2022 11:32 AM IST
മലയാളി വാര്‍ത്ത

പാറശാല സ്വദേശി ഷാരോണ്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുത്തു. കഷായം നല്‍കിയ ഷാരോണിന്റെ സുഹൃത്തായ പെണ്‍കുട്ടിയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. പെണ്‍കുട്ടിയോട് രാവിലെ പത്ത് മണിയോടെ റൂറല്‍ എസ്.പി. ഡി.ശില്പയുടെ ഓഫീസിലേക്കെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റൂറല്‍ എസ്.പി. ശില്പയും എ.എസ്.പി. സുല്‍ഫിക്കറുമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പാറശ്ശാല സി.ഐ. അടക്കമുള്ളവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്. ഷാരോണ്‍ മരിച്ച ദിവസം പോലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴിരേഖപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ദേഹാസ്വസ്ഥ്യംമൂലം പെണ്‍കുട്ടിയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പോലീസിനായിരുന്നില്ല. ഇന്ന് വിശദമായി തന്നെ മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. എല്ലാ ആരോപണങ്ങളും പരിശോധിക്കും.

അതേസമയം മരണത്തില്‍ ഇതുവരെ ഒരു വ്യക്തത നല്‍കാന്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കോ പോലീസിനോ കഴിഞ്ഞിട്ടില്ല. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ മരണകാരണം കണ്ടെത്താനായിട്ടില്ല. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരികയുള്ളൂവെന്നാണ് പറയുന്നത്.

ഇതു വേഗത്തില്‍ ലഭ്യമാക്കണമന്നാവശ്യപ്പെട്ട് പരിശോധനാസംഘത്തിന് കത്തു നല്‍കിയിട്ടുണ്ട്. ഷാരോണിന്റെ മരണകാരണം കണ്ടെത്തുന്നതിന് മെഡിക്കല്‍ സംഘത്തെ രൂപവത്കരിക്കുമെന്നും കഴിഞ്ഞദിവസം റൂറല്‍ എസ്.പി. പറഞ്ഞു.

പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്നു കഷായവും ശീതളപാനീയവും കുടിച്ചശേഷം ഷാരോണ്‍ മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയിട്ടാണ് മെഡിക്കല്‍ കോളേജിലെത്തിയത്. 14ന് പാറശ്ശാല ആശുപത്രിയിലാണ് ആദ്യം പോയത്. 15ന് തൊണ്ടവേദനയ്ക്ക് വലിയതുറ ആശുപത്രിയിലും ചികിത്സ തേടി. തുടര്‍ന്ന് 16ന് ഒരു സ്വകാര്യ ആശുപത്രിയിലെ ഇ.എന്‍.ടി. ഡോക്ടറെയും കണ്ടു. തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയത്.

ഇവിടെയൊന്നും കഷായം കുടിച്ച കാര്യം ഷാരോണ്‍ പറഞ്ഞില്ല. 19ന് ഒപ്പമുണ്ടായിരുന്ന ആളാണ് കഷായം കുടിച്ച കാര്യം ഡോക്ടറോട് പറഞ്ഞത്. തുടര്‍ന്ന് 20ന് മജിസ്‌ട്രേറ്റും 21ന് പോലീസും മൊഴിയെടുത്തപ്പോഴും കഷായം കുടിച്ചതായി പറഞ്ഞെങ്കിലും ആരെയും സംശയമില്ലെന്നാണ് മൊഴിനല്‍കിയത്.

പെണ്‍സുഹൃത്ത് കുടിച്ച കഷായം രുചിനോക്കാനാണ് ഷാരോണ്‍ കഴിച്ചതെന്നാണ് മൊഴിയിലുള്ളത്. കഷായത്തിന്റെയും ശീതളപാനീയത്തിന്റെയും ബോട്ടിലുകള്‍ സുഹൃത്തിന്റെ പക്കല്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (3 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (3 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (3 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (3 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (4 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (4 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (4 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (4 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (4 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (5 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (5 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (5 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (7 hours ago)

Malayali Vartha Recommends