യുവതിയ്ക്ക് വാട്സാപ്പിലൂടെ അശ്ലീല ദൃശ്യങ്ങൾ അയച്ചു : യുവാവ് അറസ്റ്റിൽ

പത്തനംത്തിട്ടയിൽ വാട്സാപ്പിലൂടെ അശ്ലീല ദൃശ്യങ്ങൾ അയച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാർത്തികപ്പള്ളി ഹരിപ്പാട് വെട്ടുവേനി കണിമംഗലത്ത് മുകേഷാ(37)ണ് അറസ്റ്റിലായത്. ഇയാളെ പത്തനംതിട്ട സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
അതേസമയം തന്റെ ഫോണിലേക്ക് നിരന്തരം ഇത്തരം വീഡിയോകൾ അയക്കുന്നതായുള്ള സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ആലപ്പുഴ ഹരിപ്പാട് സ്വദേശി പിടിയിലായത്.
ഇതോടെ വാട്സാപ്പ് നമ്പർ കേന്ദ്രീകരിച്ച് സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.വി. രമേശ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന വിദഗ്ധ അന്വേഷണത്തിലൂടെ ഇയാളെ പിടികൂടുകയായിരുന്നു. അന്വേഷണത്തിൽ എസ്ഐ സുനിൽ കുമാർ, എഎസ്ഐ പ്രദീപ് കുമാർ, എസ്സിപിമാരായ ശ്രീകുമാർ, ഹരീഷ് കുമാർ, ജെ. രാജേഷ് കുമാർ എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha























