Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുപ്പത് വർഷത്തിന് ശേഷം കാനായിയെ തേടി ആ പ്രതിഫലം എത്തി ... സാഗര കന്യകയ്ക്ക് ഗിന്നസ് റെക്കോർഡ്...അപേക്ഷിക്കാതെ ലഭിച്ച പുരസ്കാരത്തിൽ സന്തോഷമെന്ന് കാനായി..!87 അടി നീളവും 25 അടി ഉയരവുമാണ് സാഗരകന്യക ശിൽപ്പത്തിനുള്ളത്. 1990 ൽ ആരംഭിച്ച് രണ്ട് വർഷമെടുത്താണ് ശിൽപ്പം നിർമ്മിച്ചത്....

30 OCTOBER 2022 01:29 PM IST
മലയാളി വാര്‍ത്ത

 

 

വിഖ്യാത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശംഖുമുഖത്തെ സാഗരകന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന ഗിന്നസ് റെക്കോർഡ്. അപേക്ഷിക്കാതെ കിട്ടിയ അംഗീകാരത്തിന്റെ സന്തോഷത്തിലാണ് ശിൽപി.

 

 

 

ശംഖുമുഖം കടൽത്തീരത്ത് അസ്തമയ സൂര്യനെ നോക്കി ചിപ്പിക്കുള്ളിൽ കിടക്കുന്ന രീതിയിലുള്ള സാഗരകന്യകയ്ക്ക് 87 അടി നീളവും 25 അടി ഉയരവുമുണ്ട്. തറയിൽ ആറടിയോളം താഴ്ത്തി ഇരുമ്പു ചട്ടക്കൂടൊരുക്കി കോൺക്രീറ്റിലാണു നിർമിച്ചത്.

 

 

1990 ൽ ടൂറിസം വകുപ്പാണ് കാനായിയെ ശിൽപനിർമാണം ഏൽപിച്ചത്. ഏറെ ആലോചനയ്ക്കു ശേഷമാണ് ഭൂപ്രകൃതിക്ക് ഇണങ്ങുംവിധം മത്സ്യകന്യകയെ നിർമിക്കാൻ തീരുമാനിച്ചത്. നിർമാണം തുടങ്ങിയശേഷം പ്രതിസന്ധികളുണ്ടായി.

 

 

 

‘‘ശിൽപം അശ്ലീലമാണെന്നു പരാതിയുണ്ടെന്നു പറഞ്ഞ് അന്നത്തെ ജില്ലാ കലക്ടർ നിർമാണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടു. ഞാൻ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ പോയി കണ്ടു. അദ്ദേഹം കലക്ടറെ വിളിച്ച് ശിൽപം പൂർത്തിയാക്കാൻ വേണ്ടതു ചെയ്യണമെന്നു കർശന നിർദേശം നൽകി. കലക്ടർ പിന്നീട് ക്ഷമ പറഞ്ഞു’’– കാനായി ഓർക്കുന്നു. ശിൽപം പൂർത്തിയാകാൻ 2 വർഷമെടുത്തു.

 

 

 

പ്രതിഫലം വാങ്ങിയില്ല. നിർമ്മിച്ച് 30 വർഷം കഴിഞ്ഞാണ് ഇങ്ങനെയൊരു ശിൽപ്പത്തെ കുറിച്ച് അറിയുന്നതെന്നും ഫോണിൽ ബന്ധപ്പെട്ട ഗിന്നസ് അധികൃതർ പറഞ്ഞു. ലോകത്തെ മത്സ്യകന്യക ശിൽപ്പങ്ങളെ കുറിച്ച് ഒരു പുസ്തകം ലണ്ടനിൽ നിന്ന് പുറത്തിറങ്ങുന്നുണ്ടെന്നും അതിൽ സാഗരകന്യക ഉൾപ്പെടുമെന്നും അറിയുന്നു. എല്ലാത്തിലും വളരെ സന്തോഷമാണെന്നും അദ്ദേഹം പ്രതികരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (3 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (3 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (3 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (3 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (4 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (4 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (4 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (4 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (4 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (5 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (5 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (5 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (7 hours ago)

Malayali Vartha Recommends