സ്‌റ്റേറ്റ് ബാങ്ക് എടിഎം കുത്തിതുറന്ന നിലയില്‍

തിരുവനന്തപുരം: സ്‌റ്റേറ്റ് ബാങ്ക് എടിഎം കുത്തിത്തുറന്ന നിലയില്‍. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കാര്യവട്ടത്തെ എസ് ബി റ്റി ബാങ്ക് എടിഎമ്മാണ് കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടത്. രാവിലെ പണം എടുക്കാന്‍ എത്തിയവരാണ് മോഷണം ശ്രമം നടന്നതായി കണ്ടെത്തിയത്. പോലീസും ബാങ്ക് ഉദ്യോഗസ്ഥരും പരിശോധന നടത്തി.
എടിഎം മെഷീന്റെ മുന്‍ഭാഗവും പുറകിലെ ഭാഗവുമാണു തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഇത്തരത്തിലുള്ള കവര്‍ച്ചാ ശ്രമങ്ങള്‍ നടക്കുമ്പോള്‍ മെഷീന്‍ ഓട്ടോമാറ്റിക് ലോക്ക് ആകുമെന്നതിനാല്‍ പണം നഷ്ടമായിട്ടില്ലെന്നു കരുതുന്നു. കഴിഞ്ഞ ശനിയാഴ്ച 35 ലക്ഷം രൂപ എടിഎമ്മില്‍ നിറച്ചതായി ബാങ്ക് അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























