ഇന്ധനവുമായി വന്ന ടാങ്കര്‍ലോറി ബ്രേക്ക്‌പോയി കാറിനു മുകളിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു

കുത്തിറക്കത്തില്‍ ഇന്ധനവുമായിവന്ന ടാങ്കര്‍ലോറി ബ്രേക്ക് പോയി കാറിനുമുകളിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു.ഒരാള്‍ക്ക് ഗുരുതരപരിക്ക്. മരിച്ചത് കാര്‍ ഡ്രൈവറും ലോറി ക്ലീനറും.അപകടത്തില്‍ ടാങ്കര്‍ ലോറിയില്‍നിന്ന് വേര്‍പെട്ടു.
മുണ്ടക്കയം പറത്താനം മൂന്നാനപ്പള്ളില്‍ വീട്ടില്‍ ജോസ്(50),ആലപ്പുഴ ഹരിപ്പാട് മണ്ണാറശ്ശാല നിധിലയത്തില്‍ നടരാജന്‍ (44 ) എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ ടാങ്കര്‍ലോറി ഡ്രൈവര്‍ ഹരിപ്പാട് വലയില്‍മഠത്തില്‍ ചെല്ലപ്പനാചാരിയുടെ മകന്‍ റെജികുമാറിനെ(38) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൂഞ്ഞാര്‍എരുമേലി സംസ്ഥാനപാതയില്‍ പറത്താനം നൂറേക്കര്‍ഭാഗത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നുഅപകടം.എറണാകുളത്തുനിന്ന് കുമളി അണക്കരയിലേക്ക് പെട്രോളും ഡീസലുമായി വന്ന ടാങ്കര്‍ലോറിയുടെ ബ്രേക്ക് പറത്താനംമുണ്ടക്കയം റൂട്ടിലെ കുത്തിറക്കത്തില്‍ നഷ്ടമായി.ലോറിയുടെ ബ്രേക്ക് പോയതോടെ ഇടിച്ചു നിര്‍ത്താന്‍ സൗകര്യമില്ലാത്തതിനാല്‍ െ്രെഡവറും ക്ലീനറും നിലവിളിച്ച് ബഹളമുണ്ടാക്കി മുമ്പോട്ടു വരികയായിരുന്നു.ഒരുവശത്ത് കുത്തിറക്കവും മറുവശത്ത് താഴ്ചയുമായതിനാല്‍ ഏറെദൂരം താണ്ടി നൂറേക്കര്‍ഭാഗത്ത് എത്തി.ഇവിടെയെത്തിയപ്പോള്‍ സമീപത്തെ പതിനഞ്ചോളംഅടി ഉയരത്തിലുള്ള തിട്ടയിലേക്ക് ഇടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ എതിര്‍വശത്തുനിന്ന് കയറ്റം കയറിവന്ന കാറില്‍ ഇടിച്ചുകയറി.ഇടിയുടെ ആഘാതത്തില്‍ കാര്‍ തിട്ടയിലേക്ക് കയറിയശേഷം റോഡിലേക്കു വീണു.കാറിനെഇടിച്ച ടാങ്കര്‍ തിട്ടയിലെ നിരപ്പിലേക്കു കയറി അവിടെ ഉണ്ടായിരുന്ന കരിങ്കല്ലുകളിലും അമോണിയം നിറച്ച വീപ്പകളിലും ഇടിച്ച് മറിഞ്ഞു.ഇടിയുടെ ശക്തിയില്‍ ലോറിയില്‍നിന്ന് ടാങ്കര്‍ വേര്‍പെട്ട് ഇന്ധനം ചോരാനും തുടങ്ങി.
തകര്‍ന്നകാറില്‍ അകപ്പെട്ട ജോസിനെ നാട്ടുകാരും പോലീസുംചേര്‍ന്ന് ആസ്?പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.അപകടത്തില്‍ ലോറിയില്‍നിന്ന് താഴ്ചയിലെ റോഡിലേക്ക് തെറിച്ചുവീണ നടരാജനെ, നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്?പത്രിയില്‍ കൊണ്ടുപോകും വഴി മരിച്ചു.ലോറിയില്‍ കുടുങ്ങിയ െ്രെഡവര്‍ റെജികുമാറിനെ പോലീസും നാട്ടുകാരുംചേര്‍ന്ന് പുറത്തിറക്കി മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആസ്?പത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷനല്‍കി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മരിച്ച ജോസിന്റെ ഭാര്യ പറത്താനം നടൂപ്പറമ്പില്‍ െഡയ്‌സമ്മ.മക്കള്‍:ജിക്കി(കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍,ബംഗ്ലൂരു)സിസ്റ്റര്‍ മേരിലിറ്റ്(ജിസ്‌നസി.എം.സി.പ്രൊവിന്‍ഷ്യല്‍ പാലാ). ജോസി്‌ന്റെ ശവസംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് പറത്താനം വ്യാകുലമാതാ പള്ളിസെമിത്തേരിയില്‍. മരിച്ച നടരാജന്റെ ഭാര്യ ലീല. മക്കള്‍: നിധീഷ്,നിധിന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























