പാലക്കാട്ട് അക്രമങ്ങള്‍ തുടരുന്നു; 15 വരെ നിരോധനാജ്ഞ

പാലക്കാട് നഗരത്തിലും പരിസരങ്ങളിലും രാഷ്ട്രീയ അക്രമങ്ങള്‍ തുടരുന്നു. മുനിസിപ്പാലിറ്റി പരിധിയിലും കണ്ണാടി, കൊടുമ്പ് എന്നീ പഞ്ചായത്തുകളിലും 15വരെ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. . ഈ സ്ഥലങ്ങളില്‍ സംഘംചേരല്‍ വിലക്കിയിട്ടുണ്ട്. പാലക്കാട് നഗരത്തിലും കണ്ണാടിയിലും തിങ്കളാഴ്ചയും രാഷ്ട്രീയ അക്രമങ്ങളുണ്ടായി. കണ്ണാടിയില്‍ ഭരണം തിരിച്ചുപിടിച്ച സി.പി.എം., വിമതര്‍ക്കുനേരെ വ്യാപക അക്രമം അഴിച്ചുവിട്ടിരിക്കയാണ്. പാലക്കാട് നഗരപരിധിയില്‍ ബി.ജെ.പി. സി.പി.എം. പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടല്‍. സി.പി.െഎ., ബി.ജെ.പി. ജില്ലാ ഓഫീസുകള്‍ക്കുനേരെ തിങ്കളാഴ്ച ആക്രമണമുണ്ടായി. ബി.ജെ.പി.യുെട തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീവെച്ച് നശിപ്പിച്ചു.
ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ രാത്രി രണ്ടുമണിയോടെയാണ് ആക്രമണം ഉണ്ടായത്. അജ്ഞാതര്‍ സോഡാക്കുപ്പികള്‍ വലിച്ചെറിയുകയായിരുന്നു. ജനല്‍ച്ചില്ല് തകര്‍ന്നു. സി.പി.െഎ. ജില്ലാ ഓഫിസിനുനേരെ ബൈക്കിലെത്തിയ സംഘമാണ് കുപ്പികള്‍ വലിച്ചെറിഞ്ഞത്. രാവിലെ ഏഴരയോടെയാണ് സംഭവം. നാശനഷ്ടമുണ്ടായിട്ടില്ല. കൊപ്പം വാര്‍ഡിലെ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് തീയിട്ട് നശിപ്പിച്ചത്.
ഞായറാഴ്ച വൈകീട്ട് വിത്തുണിയില്‍ ബി.ജെ.പി.-സി.പി.എം. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. കണ്ണാടിയില്‍ സി.പി.എം. വിമതരായ 9 പേര്‍ക്ക് പരിക്കേറ്റു. കണ്ണനൂരില്‍ ചേരിതിരഞ്ഞ് കല്ലേറുനടത്തിയ സി.പി.എം., സി.പി. എം. വിമതസംഘങ്ങളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സി.പി.എം. പ്രവര്‍ത്തകരായ 10 പേര്‍ക്ക് പരിക്കുണ്ട്. സംഘര്‍ഷബാധിത മേഖലകളില്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























