സംസ്ഥാനത്ത് എല്ലാ കോളേജിലും പരീക്ഷാ ഹാളില്‍ സി.സി.ടി.വി. വേണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് എല്ലാ കോളേജിലും പരീക്ഷാ ഹാളില്‍ പരീക്ഷാ സമയത്ത് സി.സി.ടി.വി. ഉറപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് ഹൈക്കോടതി ഉത്തരവിട്ടു. 2016 ജൂണ്‍ ഒന്നോടെ ഇത് നടപ്പാക്കണമെന്നാണ് ജസ്റ്റിസ് വി. ചിതംബരേഷ് നിര്‍ദേശിച്ചിട്ടുള്ളത്. കോപ്പിയടിയും മറ്റ് ക്രമക്കേടുകളും ഒഴിവാക്കാന്‍ അത് സഹായിക്കും. അതുവഴി കോഴ്‌സുകളുടെ മികവ് കൂട്ടാം.
സ്വാശ്രയ കോളേജുകളില്‍ പരീക്ഷാ ഹാളില്‍ സി.സി.ടി.വി. വെയ്ക്കണമെന്ന എം.ജി. സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ തീരുമാനത്തിനെതിരായ രണ്ട് ഹര്‍ജികളിലാണിത്. കേരള സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനീയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷനും കേരള െ്രെപവറ്റ് ആര്‍ട്ട്‌സ് ആന്‍ ഡ് സയന്‍സ് അണ്‍ എയ്ഡഡ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷനുമാണ് ഹര്‍ജിക്കാര്‍.
സ്വാശ്രയ കോളേജുകളെ മാത്രം ലക്ഷ്യമിട്ടുള്ള പദ്ധതി വിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ആ വാദം അംഗീകരിച്ച കോടതി സംസ്ഥാനത്തെ എല്ലാ സ്വാശ്രയ, എയ്ഡഡ്, അണ്‍ എയ്ഡഡ്, സര്‍ക്കാര്‍ കോളേജുകളിലും പരീക്ഷയ്ക്ക് സി.സി.ടി.വി. ഉറപ്പാക്കാന്‍ നിര്‍ദേശിക്കുകയാണ് ചെയ്തത്.
എയ്ഡഡ് കോളേജിലും ക്രമക്കേടുകള്‍ ഉണ്ടാകാറുണ്ടെന്ന ഹര്‍ജിക്കാരുടെ വാദവും കോടതി അംഗീകരിച്ചു. അടുത്തിടെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ കോപ്പിയടിയെക്കുറിച്ച് വിവാദമുയര്‍ന്ന കാര്യം കോടതി ഓര്‍മിപ്പിച്ചു. 2014 ഒക്ടോബര്‍ 27ന് സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ യോഗം ചാന്‍സലര്‍ വിളിച്ചിരുന്നു. പരീക്ഷാ കേന്ദ്രങ്ങളില്‍ സി.സി.ടി.വി. വെയ്ക്കാന്‍ തീരുമാനമായത് അതിന്റെ അടിസ്ഥാനത്തിലാണ്. തുടര്‍ന്ന് ആദ്യഘട്ടത്തില്‍ സ്വാശ്രയ കോളേജുകളില്‍ സി.സി.ടി.വി. വെയ്ക്കാന്‍ എം.ജി. സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























