ഗ്രീഷ്മയ്ക്ക് 'നാല് കാമുകന്മാർ' നറുക്ക് വീണത് ഷാരോണിന്...നരാധമിയുടെ പൂർവ്വകാല കഥകൾ പുറത്ത് വിട്ട് നാട്ടുകാർ...

ഗ്രീഷ്മയ്ക്ക് മുമ്പ് മറ്റ് പല പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നതായും, ഷാരോണിനെ ട്രാപ്പ് ചെയ്ത് കൊലപ്പെടുത്തിയതുമാണെന്ന വെളിപ്പെടുത്തലുമായി പാറശാലയിൽ കൊല്ലപ്പെട്ട ശാരോൻരാജിന്റെ അനിയൻ രംഗത്ത്. ഗ്രീഷ്മയുടെ നാട്ടിലെത്തിയ തനിക്ക് നാട്ടുകാരിൽ നിന്ന് അറിയാൻ കഴിഞ്ഞത് നടുക്കുന്ന വിവരങ്ങളാണെന്ന് സജിൻ പറയുന്നു. സംഭവത്തെക്കുറിച്ച് സജിന്റെ വാക്കുകൾ ഇങ്ങനെ.... ഇത് അവളുടെ ട്രാപ്പാണ്, മുമ്പ് നാല് പ്രണയബന്ധങ്ങൾ ഗ്രീഷ്മയ്ക്ക് ഉണ്ടായിരുന്നു. നാലാമത്തെ ആളാണ് എന്റെ ചേട്ടനെന്ന് തോന്നുന്നു. ഗ്രീഷ്മയ്ക്ക് മുൻഭാഗത്തെ പല്ലുകൾ ഇല്ല, അതിനെക്കുറിച്ച് ചേട്ടനോട് പറഞ്ഞിരുന്നത് സ്കൂട്ടി ഓടിച്ച് വീണെന്നായിരുന്നു.
പക്ഷെ നാട്ടുകാർ പറയുന്നത് മറ്റൊരു കാമുകനൊപ്പം ബൈക്കിൽ കറങ്ങാൻ പോയി, ബൈക്കിൽ നിന്ന് വീണെന്നായിരുന്നു. ഭൂലോക ഉടായിപ്പാണ് ഗ്രീഷ്മയെന്നും, ഷാരോൺ നാലാമത്തെ കാമുകനാണെന്നും നാട്ടുകാർ പറഞ്ഞതായി സജിൻ പറയുന്നു. ഗ്രീഷ്മയുടെ ഫോൺ പരിശോധിച്ചാൽ ഒരുപക്ഷെ പുറത്ത് വരുന്നത് മുഴുവൻ ഞെട്ടിക്കുന്ന തെളിവുകളായിരിക്കും. എന്നാൽ ഈ ബന്ധങ്ങളെക്കുറിച്ചൊന്നും ഷാരോൺ അറിഞ്ഞിരുന്നില്ലെന്ന് സജിൻ വ്യക്തമാക്കുന്നു. പതിനെട്ടാം തീയതി ഗ്രീഷ്മയുമായി ചാറ്റ് ചെയ്തതിൽ നിന്ന് ഗ്രീഷ്മയുടെ സ്വഭാവം തനിക്ക് മനസിലായെന്നും, അതുവരെ സ്വപ്നത്തിൽ പോലും ഗ്രീഷ്മ ഇങ്ങനെ ഒരു കടുംകൈയ്ക്ക് മുതിരുമെന്ന് താൻ വിശ്വസിച്ചിരുന്നില്ലെന്നും സജിൻ പറയുന്നു. താൻ വിളിക്കുമ്പോഴെല്ലാം കരഞ്ഞുകൊണ്ട് സംസാരിച്ച ഗ്രീഷ്മ മൂത്ത ചേട്ടൻ വിളിക്കുമ്പോഴെല്ലാം ഭയപ്പെട്ടിരുന്നു. ചേട്ടന് നമ്പർ കൊടുക്കട്ടേന്ന് ചോദിച്ച നിമിഷം നീ എന്റെ കുടുംബം തുലയ്ക്കുമോ എന്ന് ചോദിച്ച് പല തവണ ഫോണിലൂടെ കരഞ്ഞ് നാടകം കളിച്ചെന്ന് സജിൻ പറയുന്നു.
അതേ സമയം ഗ്രീഷ്മയ്ക്കും കുടുംബത്തിനും നേരെ കടുത്ത രോഷത്തിലാണ് നാട്ടുകാർ. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം വീടിന്റെ ജനൽ ചില്ല് കല്ലെറിഞ്ഞ് തകർത്തത്. ഒരു 22കാരിയ്ക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളല്ല ഗ്രീഷ്മ ചെയ്തതെന്ന് ഇവിടത്തുകാർ പ്രതികരിക്കുന്നു. ഷാരോണിന് വിഷം നൽകിയെന്ന് ഗ്രീഷ്മ സമ്മതിച്ചപ്പോൾ അമ്മയും അമ്മാവനും തെളിവുകൾ നശിപ്പിക്കാനായിരുന്നു ശ്രമിച്ചത്. കഷായത്തിന്റെ കുപ്പി തൊട്ടടുത്തുള്ള സ്ഥലത്ത് ഉപേക്ഷിച്ചുവെന്നാണ് ഇരുവരും പോലീസിന് നൽകിയ മൊഴി. ഷാരോണിനു കുടിക്കാൻ നൽകിയ കഷായത്തിൽ കളനാശിനി കലക്കാൻ ഗ്രീഷ്മയെ അമ്മ സിന്ധുവാണ് സഹായിച്ചതെന്നാണ് പൊലീസ് ഭാഷ്യം. അമ്മയുൾപ്പെടെ ആർക്കും വിഷം നൽകിയതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഗ്രീഷ്മയുടെ ആദ്യ മൊഴി.
സംഭവ ശേഷം തെളിവ് നശിപ്പിക്കാൻ അമ്മാവൻ നിർമൽകുമാറും സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇരുവരുടെയും മൊഴികളിലെ വൈരുധ്യം മുൻനിർത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നു വ്യക്തമായത്. ഗ്രീഷ്മ വിളിച്ചതനുസരിച്ച് ഷാരോൺ വീട്ടിലെത്തുന്നതിനു തൊട്ടുമുൻപ് ഇരുവരും പുറത്തുപോയിരുന്നു. ഇതോടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, പുറത്തുപോയ ഇരുവരും അധികം ദൂരേയ്ക്കു പോയിരുന്നില്ലെന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇതോടെയാണ് കൊലയ്ക്കു പിന്നിലെ ആസൂത്രിത സ്വഭാവം പൊലീസ് ഉറപ്പിച്ചത്.
ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയെ ഇന്നലെ രാത്രി റിമാൻഡ് ചെയ്തിരുന്നു. ആത്മഹത്യാ ശ്രമത്തിന് നെടുമങ്ങാട് പൊലീസ് മറ്റൊരു കേസ് ഗ്രീഷ്മയ്ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനായി ഗ്രീഷ്മയെ രാവിലെയാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ചോദ്യം ചെയ്യലിനിടെ ഗ്രീഷ്മ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞു. ശുചിമുറിയിൽ കയറി അണുനാശിനി കുടിക്കുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഗ്രീഷ്മയുടെ റിമാന്‍ഡ് നെയ്യാറ്റിന്‍കര മജിസ്ട്രേട്ട് ആശുപത്രിയിലെത്തി രേഖപ്പെടുത്തും.
ഗ്രീഷ്മയുടെ ഡിസ്ചാര്‍ജ് സംബന്ധിച്ച തീരുമാനം ഇന്നുചേരുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാകും ക്രൈംബ്രാഞ്ചിന്റെ തുടര്‍ നടപടികള്‍. അതേ സമയം കേസുമായി ബന്ധപ്പെട്ട് ഗ്രീഷ്‌മയുടെ അച്ഛനേയും മറ്റൊരു ബന്ധുവിനേയും ഒരുവട്ടം കൂടി പോലീസ് ചോദ്യം ചെയ്യും. അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ രാമവർമ്മൻചിറയിലെ വീട്ടിലടക്കം കൊണ്ടുപോയി തെളിവെടുപ്പ് നടത്താനിരിക്കെയാണ് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. ഇതിൽ നിന്ന് തത്കാലം രക്ഷപ്പെടാനുള്ള നാടകമാണോ ആത്മഹത്യാശ്രമമെന്നാണ് പൊലീസിന് സംശയം. കൂടുതൽ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാകാനും ഇതുമൂലം സാധിച്ചു. റിമാൻഡ് ചെയ്തതിനാൽ ആശുപത്രിയിൽ നിന്ന് ഗ്രീഷ്മയെ ജയിലിലേക്ക് കൊണ്ടുപോകും. കസ്റ്റഡിയിൽ വാങ്ങിയാൽ മാത്രമേ ഇനി ചോദ്യം ചെയ്യനാകൂ.
https://www.facebook.com/Malayalivartha





















