ട്വിസ്റ്റ് ! ആളൂർ ഇറങ്ങുന്നു! ഗ്രീഷ്മ ഊരിപ്പോരും; പോലീസ് പെടും പെൺകുട്ടിയുടെ അതിബുദ്ധി!ട്വിസ്‌റ്റോടെ ട്വിസ്റ്റ്; ആളൂരിന് സിമ്പിളായി പ്രതിയെ രക്ഷിക്കാനുള്ള പഴുതുകൾ ഒരുക്കി വെച്ചത് പോലീസിന്റെ മെല്ലെപ്പോക്ക് !

2011ൽ സൗമ്യ കൊലക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായതോടെയാണ് അഡ്വ. ആളൂരിന്റെ പേര് കേരളത്തിൽ ചർച്ചയായത്. തുടർന്ന് ഈയിടെ നടന്ന ഇരട്ട നരബലിയ്ക്ക് വരെ ആളൂരിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
അതേസമയം തന്നെ കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വിസ്മയ കേസിലെ പ്രതി കിരണിനു വേണ്ടിയും കൂടത്തായി കൊലപാതകക്കേസിൽ പ്രതിഭാഗത്തിന് വേണ്ടിയും ജിഷ വധക്കേസിൽ പ്രതിയായ അമീറുൽ ഇസ്‍ലാമിന് വേണ്ടിയും ഹാജരായത് ആളൂരായിരുന്നു. പിന്നാലെ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ സുനിൽകുമാറിന്റെ കേസ് ഏറ്റെടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പാറശാലയിൽ എത്തുമെന്ന വാർത്ത ഇപ്പോൾ പരക്കുന്നുണ്ട്.
എന്നാൽ ആളൂർ ഇതുവരെ പാറശാലയിൽ എത്തിയിട്ടില്ലെങ്കിലും, ഉടനെ എത്തും എന്നുറപ്പാണ്. അതിനു കാരണം .മറ്റു കേസ് പോലെയല്ല. കേരള പോലീസ് ഈ കേസിൽ ആളൂരിന് സിമ്പിളായി പ്രതിയെ രക്ഷിക്കാൻ കഴിയുന്ന കാര്യങ്ങൾ ഒക്കെ ഇതുവരെ ചെയ്ത് വെച്ചിട്ടുണ്ട്.. മറ്റു കേസിൽ നിന്ന് വ്യത്യസ്ഥമായി പെട്ടന്ന് ജാമ്യവും കിട്ടുമെന്ന് ഉറപ്പാണ്.
നിലവിൽ പ്രതിക്ക് അനുകൂലമാകുന്നത് ഒന്നാമത് ആ പയ്യൻകൊടുത്ത മരണ മൊഴിയാണ്. മറ്റൊന്ന് സമാന രീതിയിൽ സംശായസ്പദമായി മറ്റൊരു കുട്ടി കൂടി മരിച്ചിട്ടുണ്ട്. അതൊക്കെ ഇതിൽ പ്രതിഭാഗത്തിന് പിടിവള്ളിയാകും.
അതോടൊപ്പം കൊലക്ക് ഉപയോഗിച്ച വിഷം ഉണ്ടാക്കിയ തൊണ്ടികൾ ഒന്നും ഇല്ല. മാത്രമല്ല ശരീരത്തിൽ ഈ വിഷം എത്ര തോതിൽ എത്തിയാൽ മരിക്കും എന്നൊക്കെ ആദ്യം തെളിവ് കൊടുക്കണം. പിന്നെ പ്രതിയുടെ പ്രായം, മുൻ ക്രിമിനൽ പശ്ചാത്തലം ഇല്ലായ്മ ഒക്കെ വിഷയമാണ്. എന്നാൽ ഇതേസമയം ആ പയ്യൻ ജീവിച്ചിരുന്നപ്പോൾ തന്നെ പോലീസ് കൃത്യമായി അന്യോഷിച്ചിരുന്നങ്കിൽ പ്രയോജനം ഉണ്ടായിരുന്നേനെ.
https://www.facebook.com/Malayalivartha



























