കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ ലോറി കൊക്കയിലേക്ക് .... പരുക്കേറ്റ് ഡ്രൈവര്‍ ആശുപത്രിയില്‍

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ ലോറി കൊക്കയിലേക്ക് .... പരുക്കേറ്റ് ഡ്രൈവര്‍ ആശുപത്രിയില്‍ ചുരം ഒന്‍പതാം വളവില്‍ ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം നടന്നത്.
ബംഗളൂരുവില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ കയറ്റി വരികയായിരുന്ന ലോറിയാണ് കൊക്കയിലേക്ക് വീണത്. ഡ്രൈവര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്.
തലയ്ക്ക് പരുക്കേറ്റ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ രവി കുമാറിനെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, ഇന്നലെ പുലര്‍ച്ചെ കര്‍ണാടക വോള്‍വോ ബസ് കൈവരി തകര്‍ത്ത് അപകടത്തില്‍പെട്ടിരുന്നു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.
"
https://www.facebook.com/Malayalivartha


























