ശാരീരിക അവശതയ്ക്കിടയിലും ഉമ്മൻചാണ്ടിയുടെ ആ ചോദ്യം,''ശബ്ദം പുറത്തുവരാൻ ബുദ്ധിമുട്ടുണ്ടായിട്ടും അദ്ദേഹം ചോദിച്ചത് നിമിഷപ്രിയയുടെ കാര്യം", എം.എ യൂസുഫലിയുടെ വെളിപ്പെടുത്തൽ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 79-ാം പിറന്നാൾ ദിനത്തിൽ ആശംസ നേർന്ന് പ്രമുഖ വ്യവസായി എം.എ യൂസുഫലി. എന്നാൽ തന്റെ ശാരീരിക അവശതയ്ക്കിടയിലും യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കാര്യമാണ് അദ്ദേഹം ചോദിച്ചതെന്ന് യൂസുഫലി വെളിപ്പെടുത്തി.
ആലുവ പാലസിലെ ഗസ്റ്റ് ഹൗസിൽ ഉമ്മൻചാണ്ടിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യൂസുഫലി. ''ശബ്ദം പുറത്തുവരാൻ ബുദ്ധിമുട്ടുണ്ടായിട്ടും അദ്ദേഹം നിമിഷപ്രിയയുടെ കാര്യമാണ് ചോദിച്ചത്. നിമിഷപ്രിയയുടെ വിഷയം എന്തു ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു.
വലിയ സങ്കടമാണ് കാര്യമെന്ന് പറഞ്ഞു. അദ്ദേഹത്തിന് വിഷയത്തിന്റെ വിശദാംശങ്ങൾ വിവരിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്.''-അദ്ദേഹം വെളിപ്പെടുത്തി. രാഷ്ട്രീയത്തിൽ വ്യക്തിപരമായും കുടുംബപരമായും സൗഹൃദം പുലർത്തുന്ന അപൂർവ നേതാവാണ് ഉമ്മൻചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























