Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മൃതദേഹം വെട്ടിമുറിച്ചിട്ടും മതിയായില്ല! അടുക്കള തുറന്ന് വാതിൽപ്പടിയിൽ വച്ച് 'റോസ്‌ലിയുടെ തലയ്ക്ക് വീണ്ടും വെട്ടി: വെട്ടിയത് അയൽ വീട്ടിലുള്ളവർ കണ്ടിട്ടുണ്ടാവില്ലേ, എന്ന ചോദ്യത്തിന് കൂസലില്ലാതെ, മണിമണിയായി ഉത്തരം പറഞ്ഞ് ഭഗവൽസിംഗും, ലൈലയും

01 NOVEMBER 2022 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ഇലന്തൂർ നരബലിക്കേസിൽ പ്രതികളായ ഷാഫിയെയും ലൈലയെയും ഭഗവൽ സിങ്ങിനെയും ഇലന്തൂരിലെ വീട്ടിൽ എത്തിച്ച് കഴിഞ്ഞ ദിവസം പോലീസ് വീണ്ടും തെളിവെടുപ്പ് നടത്തിയിരുന്നു. വീടിന്റെ കിഴക്ക് ഭാഗത്ത് അടുക്കളയോട് ചേര്‍ന്നുള്ള വരാന്തയില്‍ വെച്ച് റോസ്ലിന്റെ മൃതദേഹം മുറിച്ചതായി ലൈല തെളിവെടുപ്പിനിടെ മൊഴി നല്‍കി. മുറിയ്ക്കുള്ളില്‍വെച്ച് മുറിച്ച ഭാഗം വരാന്തയില്‍വെച്ച് ചെറുതാക്കുകയായിരുന്നെന്നും ലൈല പറഞ്ഞു. ഇവിടെവെച്ച് മുറിക്കുമ്പോള്‍ കുറച്ചു ദൂരെയുള്ള വീട്ടുകാര്‍ കാണില്ലേയെന്ന് പോലീസുദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ അവിടെ ആളില്ലെന്ന് അറിയാമെന്നായിരുന്നു ലൈലയുടെ മറുപടി. വീടിനോട് ചേര്‍ന്ന തിരുമ്മുശാലയിലും ലൈലയെ എത്തിച്ച് തെളിവെടുത്തു.

റോസ്ലിയെ വെട്ടിമുറിക്കാൻ ഉപയോഗിച്ച രണ്ടു കത്തികൾ ഭഗവൽസിംഗിന്റെ വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. വീടിനുള്ളിൽ വച്ച് റോസ്ളിയെ വെട്ടിമുറിച്ച ശേഷം അടുക്കള വാതിൽപ്പടിയിൽ വച്ച് തലയ്ക്ക് വീണ്ടും വെട്ടിയെന്ന് ഭഗവൽസിംഗും മൊഴി നൽകി. വാതിൽ തുറന്നിട്ട ശേഷം വെട്ടിയത് അയൽ വീട്ടിലുള്ളവർ കണ്ടിട്ടുണ്ടാവില്ലേ എന്ന് പൊലീസ് ചോദിച്ചപ്പോൾ, അടുക്കള വാതിലിൽ നിന്ന് കാണാവുന്ന വീടുകളിൽ ആൾത്താമസമില്ലെന്ന് ഭഗവൽസിംഗ് മറുപടി നൽകി.

കൊലപാതകങ്ങൾ ഡമ്മി ഉപയോഗിച്ച് പുനരാവിഷ്‌കരിച്ചു. റോസ്ലിയെ മറവുചെയ്ത കുഴിയിൽ നിന്ന് ഫോറൻസിക് വിഭാഗം മണ്ണ് ശേഖരിച്ചു. ആദ്യമായാണ് റോസ്ലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തിയത്. നേരത്തെ, പദ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര പൊലീസ് നാല് തവണ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കാലടി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

റോസ്ലിയുടെ ഏഴ് ഗ്രാം മോതിരം രണ്ടായിരം രൂപയ്ക്കാണ് ഭഗവൽസിംഗ് പണയം വച്ചതെന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ പൊലീസിന് മൊഴി നൽകി. സ്ഥിരം കാണുന്ന ഇലന്തൂർ സ്വദേശിയായതിനാൽ ഭഗവൽസിംഗിൽ സംശയം തോന്നിയില്ല. മോതിരം ചളുങ്ങിയ നിലയിലായിരുന്നുവെന്നും ജീവനക്കാർ പറഞ്ഞു. പ്രതികളെ കാണാൻ ആളുകൾ തടിച്ചുകൂടിയിരുന്നു. റോസ്ലിയുടെ മറ്റ് സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കണ്ടെത്താനുണ്ട്.

കൊല്ലപ്പെട്ടവരിൽ ഒരാളുടെ മൃതദേഹം പത്മത്തിന്റെതാണെന്ന് ആണെന്ന് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് സ്വദേശിയായ പത്‌മത്തിൻ്റെ മൃതദേഹം വേഗം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുടുംബം കേരള, കർണാടക മുഖ്യമന്ത്രിമാർക്ക് കത്തയച്ചിരുന്നു. എന്നാൽ, മൃതദേഹം വിട്ടുനൽകാൻ ഇനിയും സമയമെടുക്കുമെന്നാണ് വിവരം. അതേ സമയം ഇലന്തൂർ ഇരട്ട നരബലിക്കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷയിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നും കൊലപാതകങ്ങളിൽ തനിക്ക് നേരിട്ടോ അല്ലാതെയോ യാതൊരു പങ്കുമില്ലെന്നാണ് ലൈലയുടെ വാദം. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും ജാമ്യഹർജിയിൽ പറയുന്നു. നരബലി കേസിൽ ഷാഫി ഉൾപ്പെട്ട മറ്റ് ക്രിമിനൽ കേസുകളിലെ കൂട്ടുപ്രതികൾക്ക് റോസ്ലിയുടെ കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കട്ടപ്പന, രാജകുമാരി, മലയാറ്റൂർ എന്നീ സ്ഥലങ്ങളിൽ ഷാഫി മുൻപ് താമസിച്ചിരുന്നു. ഇവിടങ്ങളിലും ഷാഫിയുമായി എത്തി തെളിവുകൾ ശേഖരിക്കേണ്ടതായുണ്ടന്ന് പൊലീസിന്റെ കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ട്‌. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷാഫി തനിയെ മൂന്നു വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ കൈകാര്യം ചെയ്തതു സംബന്ധിച്ച് പോലീസിന് വിശ്വാസം വന്നിട്ടില്ല. പീഡനക്കേസില്‍ ജയിലിലായിരുന്നപ്പോഴും ഷാഫിയുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് പ്രവര്‍ത്തനക്ഷമമായിരുന്നു. ഇത് ഉപയോഗിച്ചത് ഷാഫിയുടെ സുഹൃത്താണെന്നത് സംബന്ധിച്ച് പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇയാളുടെ സഹായത്തോടെയാണ് ഭഗവൽ സിങ്ങിനെയും ലൈലയെയും ഷാഫി കെണിയിലാക്കിയത്. ശബ്ദ സന്ദേശങ്ങളിലൂടെയും മെസഞ്ചർ- വാട്‌സാപ്പ് കോളുകളിലൂടെയുമാണ് ഇയാൾ ഭഗവൽ സിങ്ങുമായി സംസാരിച്ചത്. ഇയാളെ അറസ്റ്റ് ചെയ്യാനും പോലീസ് നീക്കം നടത്തുന്നുണ്ട്.

ലോട്ടറി വിൽപ്പനക്കാരികളായ റോസ്ലി, പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. നിലവിൽ റോസ്ലി കൊലക്കേസിൽ കാലടി പൊലീസിന്റെ കസ്റ്റഡിയിലാണ് ലൈല. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇരട്ട നരബലിക്കേസിൽ കഴിഞ്ഞമാസം പതിനൊന്നിനാണ് ലൈലയും ഭർത്താവ് ഭഗവൽസിംഗും മുഖ്യസൂത്രധാരൻ ഷാഫിയും പിടിയിലായത്. ഭഗവൽസിംഗിന്റെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ പത്മത്തിന്റെയും റോസ്ലിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (6 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (6 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (6 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (6 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (7 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (7 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (7 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends