നാടെങ്ങും ദീപപ്രഭയില്‍... പടക്കങ്ങള്‍ പൊട്ടിച്ചും ദീപങ്ങള്‍ തെളിയിച്ചും വിശ്വാസികള്‍ ഉത്സവലഹരിയില്‍

ഇന്ന് ദീപാവലി. ക്ഷേത്രദര്‍ശനം നടത്തിയും ദീപങ്ങള്‍ തെളിച്ചും മധുരപലഹാരങ്ങള്‍ ഒരുക്കിയും പടക്കം പൊട്ടിച്ചും നാടെങ്ങും ദീപാവലി ആഘോഷിക്കുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ ദീപാവലി ആഘോഷം രാത്രി വൈകുവോളം തുടരും. ദീപാവലിയെന്നാല്‍ ദീപങ്ങളുടെ ഉല്‍സവം. പേരു പോലെ തന്നെ ദീപാവലിയെ അക്ഷരാര്‍ഥത്തില്‍ വെളിച്ചത്തിന്റെ ഉല്‍സവമാക്കി മാറ്റുകയാണ് വിശ്വാസികള്‍. വഴിയോരങ്ങളിലും വീട്ടുമുറ്റങ്ങളിലുമെല്ലാം പടക്കം പൊട്ടിക്കുന്ന തിരക്കിലായിരുന്നു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ.
തുലാം മാസത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷം. തിന്‍മയുടെ മേലുള്ള നന്‍മയുടെ വിജയത്തിന്റെ ഓര്‍മപുതുക്കല്‍. നരകാസുരനെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നിഗ്രഹിച്ച ദിവസമെന്നും ദീപാവലിയെന്നാണ് വിശ്വാസം. രാവണവധത്തിന് ശേഷം അയോധ്യയില്‍ മടങ്ങിയെത്തിയ രാമനെയും സീതയെയും ദീപങ്ങള്‍ തെളിയിച്ച് പ്രജകള്‍ വരവേറ്റതിന്റെ സ്മരണ പുതുക്കലാണ് ദീപാവലിയെന്നതാണ് മറ്റൊരു വിശ്വാസം.
ദീപാവലി ദിനത്തില്‍ വിശ്വാസികള്‍ പുലര്‍ച്ചെ ക്ഷേത്രദര്‍ശനം നടത്തുന്നതും പതിവാണ്. ഓരോ വീട്ടിലും ദീപങ്ങള്‍ തെളിച്ച് ലക്ഷ്മീ പൂജ ചെയ്ത് ഭക്തിയും, ആഘോഷവും ചേര്‍ത്താണ് നാടെങ്ങും ദീപാവലി ആഘോഷം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























