Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

4 ന് ഗവർണർ എത്തും! കൂട്ട രാജി ഉറപ്പ്.. കൈകാലിട്ടടിച്ച് വിസിമാർ നെട്ടോട്ടമോടുന്നു

01 NOVEMBER 2022 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

രാജിവയ്ക്കണമെന്ന ഗവർണറുടെ നിർദേശത്തെ കാറ്റിൽ പറത്താമെന്ന് കരുതിയ വി സിമാർക്ക് ഇപ്പോൾ മുട്ടിടിക്കുകയാണ്. ഹൈക്കോടതിയിൽ നിന്നും തിരിച്ചടികിട്ടി ..ഇനി നാലിന് തലസ്ഥാനത്ത് മടങ്ങിയെത്തുന്ന ആരിഫ് മുഹമ്മദ് ഖാന്റെ നീക്കമെന്താകും എന്ന അങ്കലാപ്പിലാണ് വി സി മാർ.


എന്തായാലും ഇപ്പോൾ പന്ത് ഗവർണരുടെ കോർട്ടിലാണ്. അതേസമയം വൈസ് ചാൻസലർമാർക്ക് ഗവർണർ നേര്‌ത്തെ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് ഇനിയും വിസിമാർ മറുപടി നൽകിയിട്ടില്ല. ഗവർണറുടെ കാരണം കാണിക്കൽ നോട്ടിസിനു മറുപടി നൽകാനായി വൈസ് ചാൻസലർമാർ ഉന്നത ഭരണ നേതൃത്വത്തിന്റെ നിർദേശത്തിനു കാക്കുകയാണ് അദ്ദേഹം.

ഇതു മൂലം ഇതുവരെ ആരും മറുപടി നൽകിയിട്ടില്ല. വിസി സ്ഥാനം രാജിവയ്ക്കണമെന്ന ഗവർണറുടെ നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച വിസിമാർ വിധിക്കെതിരെ ഇതുവരെ അപ്പീൽ പോയിട്ടില്ല. സംസ്ഥാനത്തെ 9 വിസിമാർ മൂന്നിനു വൈകുന്നേരം അഞ്ചിനു മുൻപും 2 വിസിമാർ നാലിനു വൈകിട്ട് അഞ്ചിനു മുൻപും വിസി സ്ഥാനത്തു നിന്നു മാറ്റാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ അറിയിക്കണം എന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവർണർ നാലിനു തിരുവനന്തപുരത്ത് മടങ്ങിയെത്തും.

 

അതുകൊണ്ട് തന്നെ ഭരണ നേതൃത്വം നിർദേശിക്കുന്നതനുസരിച്ച് വിസിമാർ തുടർ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയ്‌ക്കുന്നത് പ്രതീക്ഷിക്കുന്നു. മറുപടി നൽകിയില്ലെങ്കിൽ അവർക്ക് ഒന്നും പറയാനില്ലെന്ന അനുമാനത്തിൽ ഗവർണർ തുടർ നടപടികളിലേക്കു നീങ്ങും. തങ്ങൾക്കു പറയാനുള്ളതു കൂടി കേൾക്കണമെന്നു വിസിമാർ ആവശ്യപ്പെട്ടാൽ ഗവർണർ ഹിയറിങ് നടത്തും.

 

അതേസമയം സാങ്കേതിക സർവകലാശാലാ വിസിയുടെ ചുമതല ആർക്കു നൽകണമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്കു ചുമതല നൽകണമെന്ന സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചിട്ടില്ല.

 

ഡിജിറ്റൽ സർവകലാശാലാ വിസി ഡോ.സജി ഗോപിനാഥിന് ചുമതല നൽകണമെന്ന് ആദ്യം സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ സജിയുടെ നിയമനവും ചോദ്യം ചെയ്യപ്പെട്ടതിനാൽ ഗവർണർ അംഗീകരിച്ചില്ല. വിസിയുടെ ചുമതല അക്കാദമിക് രംഗത്തുള്ളവർക്കു നൽകണം എന്നാണ് യുജിസി ചട്ടങ്ങളിൽ . ഇഷിത റോയിക്കു മറ്റു പല ഭരണച്ചുമതലകൾ ഉള്ളതും തടസ്സമാണ്. സാങ്കേതിക സർവകലാശാലയുടെ ചുമതല സർക്കാർ ശുപാർശ അനുസരിച്ചു വേണം ഗവർണർ നൽകാൻ എന്നു സർവകലാശാലാ നിയമത്തിൽ പറയുന്നുണ്ട്.

 

അതേസമയം ചാൻസലർക്ക് കണ്ണൂരിൽ വിസി ഒരു മുറുപടിയും നൽകിയിട്ടുണ്ട്. വിശദീകരണമൊന്നും ചോദിക്കാതെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ കഴിഞ്ഞ ദിവസമയച്ച കത്തിന് 'കത്ത് കിട്ടി, നന്ദി' എന്നു മാത്രമാണ് കണ്ണൂർ വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ മറുപടി നൽകിയത്. 'കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസത്തെ തകർക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന രീതിയിൽ വൈസ് ചാൻസലർ പ്രതികരിച്ചുവെന്ന് കാണുന്നു' എന്നായിരുന്നു ചാൻസലറുടെ കത്തിൽ.

 

ഇതിനാധാരമായി ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന വാർത്തയുടെ പകർപ്പും വച്ചിരുന്നു. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി വഴി അയച്ച കത്തിൽ ഇതുസംബന്ധിച്ച് വിശദീകരണം ചോദിക്കുകയോ നിജസ്ഥിതി അന്വേഷിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് 'കത്ത് കിട്ടി, നന്ദി' എന്നുമാത്രം മറുപടി നൽകിയതെന്ന് വിസി പറഞ്ഞു.

 

ഗവർണർ - സർക്കാർ പോര് ജനങ്ങൾ നേരിടുന്ന യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായരുന്നു അദ്ദേഹം. ഗവർണർ ധനമന്ത്രിയെ വിമർശിച്ചത് എന്തിനെന്ന് ഇപ്പോൾ മനസിലായി. വിമർശനം കേട്ടപാടേ ഗവർണറുടെ ഓഫീസ് നന്നാക്കാൻ 75 ലക്ഷം രൂപ ധനമന്ത്രി അനുവദിച്ചുനൽകി.

 

നേരത്തേ സംഘ് പരിവാറിന്റെ സംസ്ഥാന നേതാവിനെ ഗവർണറുടെ പി.എ. ആയി അനുവദിച്ചുകൊടുത്തു. ഇതെല്ലാം ഒത്തുകളിയാണ്. മാധ്യമങ്ങൾ വിവാദ വിഷയങ്ങൾ വാർത്തയാക്കിയപ്പോൾ ജനങ്ങൾക്ക് ഇരുട്ടടിയായി അരിക്ക് 20 രൂപ കൂടിയതും, കേരളത്തിൽ വിറ്റഴിക്കുന്ന മരുന്നുകൾക്ക് ഗുണ നിലവാരമില്ലെന്ന വിജിലൻസ് കണ്ടെത്തലും ചർച്ചയായില്ല.

 

കഴിഞ്ഞ കുറെക്കാലമായി പൊലീസ് കുത്തഴിഞ്ഞ അവസ്ഥയിലാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്മേൽ ഒരു നിയന്ത്രണവുമില്ല. അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തിവാഴുന്നു. പൊലീസിൽ ദിനംപ്രതി വീഴ്ചകൾ ആവർത്തിക്കുന്നു. മ്യൂസിയത്ത് സ്ത്രീയെ ആക്രമിച്ച കേസിലും പറശാലയിൽ പൊലീസ് കസ്റ്റഡിയിൽ പ്രതി വിഷം കഴിച്ച സംഭവത്തിലും പൊലീസിന്റെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്ന് സമ്മതിച്ചിട്ടും ആർക്കെതിരെയും നടപടിയെടുക്കാത്തത് വിചിത്രമെന്നേ പറയാനാകൂ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (6 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (6 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (6 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (6 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (7 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (7 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (7 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends