Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഫോൺ വിളിയും ചാറ്റും..കൂട്ടുകാർക്കും ശല്യം..എന്നിട്ടും കൊന്നുകളഞ്ഞില്ലേ ആ പൊന്നുമോനെ..

01 NOVEMBER 2022 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കൊന്നുകളഞ്ഞല്ലോടി.. പ്രണയം നടിച്ച് ഗ്രീഷ്മ നടത്തിയ പ്രണയനാടകം ആ പാവത്തിന്റെ ജീവൻ എടുക്കാനായിരുന്നു .മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.പ്രണയ കൊലപാതകങ്ങൾ കേരളത്തിൽ സർവ്വ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ അവസാനത്തെ ഇരയായി ഷാരോൺ മാറുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.

 

ഷാരോണിനു ഗ്രീഷ്മയുമായി ഉണ്ടായിരുന്നത് തീവ്ര പ്രണയമായിരുന്നെന്നും,ഫെബ്രുവരിയിൽ നാഗർകോവിൽ സ്വദേശിയായ സൈനികനുമായി വിവാഹം നിശ്ചയിച്ച ശേഷം അൽപം അകന്നെങ്കിലും ഒരു മാസത്തിനുള്ളിൽ തന്നെ പൂർവ സ്ഥിതിയിലക്കു ബന്ധം എത്തിയിരുന്നതയുമാണ് വിവരം . തിരിച്ചും കടുത്ത പ്രണയം ഉണ്ടെന്ന് ഷാരോണിനെ ബോധ്യപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചിരുന്നു.

 

പതിവു സമയങ്ങളിൽ ഫോൺ വിളിയും ചാറ്റും എത്തിയില്ലെങ്കിൽ ഷാരോണിന്റെ ബന്ധു സജിനെ ബന്ധപ്പെട്ട് ഉടൻ വിളിക്കാൻ ആവശ്യപ്പെടും. ഷാരോണിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം 18നു സജിൻ ഗ്രീഷ്മയോടു വാട്സാപ് സന്ദേശം വഴി ഷാരോണിനു നൽകിയത് എന്ത് ജ്യൂസ് ആണെന്ന് ചോദിച്ചപ്പോൾ..

 

‘നീ എന്താണ് ഉദ്ദേശിക്കുന്നത്? വിഷം നൽകി എന്ന് സംശയിക്കുന്നുണ്ടോ?’ എന്നാണു വൈകാരികമായി ഗ്രീഷ്മ ചോദിച്ചത്. ഇൗ ചോദ്യത്തിൽ നിന്നാണ് വിഷാംശം സംബന്ധിച്ച് ബന്ധുക്കൾക്ക് ആദ്യ സംശയം ഉയരുന്നത്.മോതിരം മാറ്റം വരെ കഴിഞ്ഞെങ്കിലും വീട്ടുകാർ സമ്മതിച്ചില്ലെങ്കിലും നവംബർ മാസത്തോടെ വിവാഹിതരാകാം എന്ന് ഷാരോണിനോടു പല വട്ടം പറഞ്ഞിരുന്നു.ഓഗസ്റ്റിൽ താലി അടക്കം വാങ്ങി ഷാരോണിന്റെ വീട്ടിൽ എത്തി താലി കെട്ട് നടത്തിയതും ഇതിനു മുന്നോടിയാണ്. രക്ഷിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് താലികെട്ടു നടന്നത്.

 

ഗ്രീഷ്മയും ഷാരോൺ രാജും രഹസ്യമായി നടത്തിയ താലികെട്ടലിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ‘കഴിഞ്ഞ മേയിലാണു ഷാരോണിന്റെ വീട്ടിൽ ഇതു ചിത്രീകരിച്ചത്. താൻ ഷാരോണിന്റെ വീട്ടിൽ ഉള്ളപ്പോഴാണ് ഇരുവരും താലി കെട്ടിയതെന്നു ബന്ധുവായ സജിൻ പറഞ്ഞു.ആദ്യ ഭർത്താവ് മരിച്ചു പോകുമെന്നു ജാതകത്തിലുള്ളതായി ഗ്രീഷ്മ പറഞ്ഞിരുന്നു.

 

ഇതു വിശ്വസിക്കാത്ത ഷാരോൺ, മരിക്കുന്നെങ്കിൽ താൻ മരിക്കട്ടെ എന്നു പറഞ്ഞു താലി കെട്ടിയതാണെന്നാണു ഗ്രീഷ്മ പൊലീസിനോടു പറഞ്ഞത്. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണു സൈനികനുമായി വിവാഹനിശ്ചയം നടത്തിയതെന്നും ഷാരോണിനോടാണു സ്നേഹമെന്നും പറഞ്ഞിരുന്നു. അതു ബോധ്യപ്പെടുത്താൻ കല്യാണം കഴിക്കാമെന്നു സമ്മതിച്ചതാണെന്നും ഗ്രീഷ്മ പറഞ്ഞു.ഷാരോൺ ഗുരുതരാവസ്ഥയിൽ കഴിയവെ, കഷായത്തിൽ സംശയം പ്രകടിപ്പിച്ച ബന്ധുവിനോട്, താലി കെട്ടി കുങ്കുമം ചാർത്തിയ ആളിനോട് അങ്ങനെ ചെയ്യുമോയെന്നാണു ഗ്രീഷ്മ ചോദിച്ചത്.

 

ഷാരോൺ മരിച്ചാൽ, നിശ്ചയിച്ച കല്യാണം നടക്കുമെന്ന വിശ്വാസത്തിലാണു ജാതകകഥ പറഞ്ഞു താലി കെട്ടിയതെന്നാണു യുവാവിന്റെ ബന്ധുക്കളുടെ ആരോപണം. ഗ്രീഷ്മയും അമ്മയും തമ്മിലുള്ള സംസാരത്തിന്റെ ഓഡിയോയും ഇതിനിടെ പുറത്തു വന്നു. ഷാരോണുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണു കരഞ്ഞു കൊണ്ട് അമ്മ പറയുന്നത്. ഈ ഓഡിയോ ഗ്രീഷ്മ ഷാരോണിന് അയച്ചു കൊടുത്തിരുന്നു. കുടുംബം ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായിരുന്നു ഇതെല്ലാമെന്നാണു ബന്ധുക്കൾ ആരോപിക്കുന്നത്.

 

ഗ്രീഷ്മ വിളിച്ചതനുസരിച്ച് ഷാരോൺ വീട്ടിലെടുത്തുന്നതിനു തൊട്ടുമുൻപ് ഇരുവരും പുറത്തുപോയിരുന്നു. ഇതോടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, പുറത്തുപോയ ഇരുവരും അധികം ദൂരേയ്ക്കു പോയിരുന്നില്ലെന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇതോടെയാണ് കൊലയ്ക്കു പിന്നിലെ ആസൂത്രിത സ്വഭാവം പൊലീസ് ഉറപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (6 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (6 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (6 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (6 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (7 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (7 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (7 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends