മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ മാതാപിതാക്കൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ട് എല്ലാം പഠിച്ചു; സഹോദരിയെ പീഡിപ്പിച്ചത് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി, ഒമ്പതുകാരൻ ഒമ്പതും പതിനൊന്നും വയസുള്ള രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് പതിനൊന്നുകാരിയായ സഹോദരിയെ പീഡിപ്പിച്ചു

ഒമ്പതുകാരൻ സഹോദരിയെ പീഡിപ്പിച്ചു. ഒമ്പതും പതിനൊന്നും വയസുള്ള രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് പതിനൊന്നുകാരിയായ സഹോദരിയെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കൊച്ചി നഗരത്തിൽ നടന്ന സംഭവത്തിൽ മൂന്നു പേരെയും പ്രതി ചേർത്ത് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയുണ്ടായി. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം വിടുകയാണ് ചെയ്തത്. ഒന്നരമാസം മുമ്പ് തമിഴ് പെൺകുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്.
അതേസമയം മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ മാതാപിതാക്കൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടാണ് ഒമ്പതുകാരൻ പീഡനം തുടങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് സുഹൃത്തുക്കളെയും വീട്ടിലേക്ക് കൂട്ടി. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് സഹോദരനും സുഹൃത്തുക്കളും മൂന്ന് ദിവസം പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്.
പിന്നാലെ സ്കൂളിലെത്തിയ പെൺകുട്ടി സുഹൃത്തിനോട് ഇക്കാര്യം പങ്കുവയ്ക്കുകയാണ് ചെയ്തത്. സുഹൃത്ത് അദ്ധ്യാപികയെയും സ്കൂൾ അധികൃതർ പൊലീസിനെയും അറിയിക്കുകയുണ്ടായി. പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ തന്നെ പ്രത്യേക കരുതലോടെയാണ് പൊലീസ് വിവരങ്ങൾ ശേഖരിച്ചത്. ഇതിലാണ് മാതാപിതാക്കളുടെ ലക്കുകെട്ട ജീവിതമാണ് കുട്ടികളെ തെറ്റിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്. എന്നാൽ കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
അതേസമയം കുട്ടികളിൽ നിന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് വിവരങ്ങൾ ശേഖരിച്ച ശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റിയിരുന്നു. മാതാപിതാക്കൾ ചൈൽഡ് ലൈനെയും ജുവനൈൽ ജസ്റ്റിസ് ബോർഡിനെയും സമീപിച്ചതോടെയാണ് കുട്ടികളെ അവർക്കൊപ്പം വിട്ടത് തന്നെ.
https://www.facebook.com/Malayalivartha


























