വാടക വീട് കേന്ദ്രീകരിച്ചു പോലീസ് റെയ്ഡ്; 11 പേർ പിടിയിൽ, ലഹരി മരുന്നും ആയുധങ്ങളും പിടികൂടി ; ഈ മേഖലയിൽ ലഹരി മരുന്നു വിൽപനയും പണം വച്ചുള്ള ചീട്ടുകളിയും വ്യാപകം

വാടക വീട് കേന്ദ്രീകരിച്ചു നടന്ന പോലീസ് റെയ്ഡിൽ നിരവധിപേർ പിടിയിൽ. കരിമുകൾ കാർബൺ കമ്പനിക്കു സമീപം വാടക വീട് കേന്ദ്രീകരിച്ചു നടന്ന പോലീസ് റെയ്ഡിലാണ് 11 പേരെ പിടികൂടിയത്. തുടർന്ന് ഇവരിൽ നിന്നും ലഹരി മരുന്നും ആയുധങ്ങളുമായി പിടികൂടി. 11 ഇതര സംസ്ഥാനക്കാരാണ് പിടിയിലായത്.
അതേസമയം 34,000 രൂപ, ലഹരി മരുന്ന്, ആയുധം എന്നിവയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. സംഭവത്തിൽ കൊച്ചി സിറ്റി ഡാൻസാഫ് സ്ക്വാഡും അമ്പലമേട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് വളഞ്ഞ പോലീസിനെ പ്രതികൾ ആയുധങ്ങളുമായി നേരിട്ടു.
സംഭവത്തെ തുടർന്ന് 2 പോലീസുകാർക്കു പരുക്കേറ്റിട്ടുണ്ട്. കേസിൽ അസം സ്വദേശികളായ മുബിൾ ഹുസൈൻ (35 ), സാദുൽ ഇസ്‌ലാം (40), രാജീവ് ബുൾ (21), ഹബീബ് റഹ്മാൻ (38), സക്കീർ ഹുസൈൻ(30), അബ്ദുൽ അലി (30), ഹബീബ് റഹ്മാൻ (36), മുക്ദിദുൽ ഇസ്‌ലാം (27), അസീബുള്ള (30), ഐനൂൽ അബ്ദുല്ല (20), നിയാസുൽ റഹ്മാൻ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എന്നാൽ റെയ്ഡിനിടെ ഒട്ടേറെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. പ്രദേശവാസികൾ ഉൾപ്പെടെ ഒട്ടേറെ പേർ ഇവിടെ വൻ തുക വച്ച് ചീട്ടു കളിക്കാൻ എത്താറുള്ളതായാണു പോലീസിന് ലഭിച്ച വിവരം. ഈ മേഖലയിൽ ലഹരി മരുന്നു വിൽപനയും പണം വച്ചുള്ള ചീട്ടുകളിയും വ്യാപകമാണ്.
https://www.facebook.com/Malayalivartha



























