Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

ഷാരോൺ കൊലക്കേസിൽ നിർണായക തെളിവായ വിഷക്കുപ്പി കണ്ടെടുത്ത് പോലീസ്; കാട്ടിക്കൊടുത്തത് അമ്മാവൻ

01 NOVEMBER 2022 02:09 PM IST
മലയാളി വാര്‍ത്ത

More Stories...

തേ​ക്ക​ടി പു​ഷ്പ​മേ​ള​ക്ക് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി... ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മെ​യ് മൂ​ന്ന്​ വ​രെ ന​ട​ക്കു​ന്ന തേ​ക്ക​ടി പു​ഷ്പ​മേ​ള​യു​ടെ പ​ന്ത​ലി​ന്റെ കാ​ൽ​നാ​ട്ടു​ക​ർ​മം നടന്നു

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

വാഹനാപകടത്തിൽ മരിച്ച എടവനക്കാട് സ്വദേശിനി ജാസ്‌ലിയ ജോൺസണിന്റെ സംസ്കാരം ഇന്ന്...

ഷാരോൺ കൊലക്കേസിൽ നിർണായക തെളിവ് കണ്ടെത്തി പോലീസ്. രാമവർമ്മൻ ചിറയിലെ വീടിന് സമീപത്തുള്ള കുളത്തിൽ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു. ഗ്രീഷ്മയുടെ അമ്മാവനുമായി നടത്തിയ തെളിവെടുപ്പിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. നിർമ്മൽ കുമാർ നാല് മാസം മുമ്പ് റബർ തോട്ടത്തിലെ ആവശ്യത്തിനായി വാങ്ങിയ കീടനാശിനി കഷായത്തിൽ ചേർത്ത് ഷാരോൺ രാജിന് മുഖ്യ പ്രതിയും കാമുകിയുമായ ഗ്രീഷ്മ നൽകുകയായിരുന്നു.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു നിർണായക തെളിവ് പോലീസ് കണ്ടെത്തിയത്. കൊലപാതക ശ്രമം നടന്നത് തമിഴ്‌നാട്ടിൽ ആയതുകൊണ്ട് തെളിവെടുപ്പിന് തമിഴ്‌നാട് പോലീസിന്റെ സഹായം കേരളാപൊലീസിന് ആവശ്യമായിരുന്നു. നിർമ്മൽ കുമാറുമായി അന്വേഷണ സംഘം ആദ്യം തമിഴ്‌നാട് പോലീസ് സ്റ്റേഷനിൽ എത്തുകയും ഇരു സംഘവും ഗ്രീഷ്മയുടെ വീടിന് സമീപത്തെ കുള ത്തിൽ എത്തി തെരച്ചിൽ നടത്തുകയുമായിരുന്നു.

ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തെളിവുകൾ നശിപ്പിച്ചതിന് ഇരുവരെയും പ്രതി ചേർക്കുകയും ചെയ്തിരുന്നു. ഗ്രീഷ്മ ഒറ്റക്ക് ഇത്ര ആസൂത്രിതമായി കൊല നടത്തില്ലെന്ന് തുടക്കം മുതൽ ഷാരോൺ രാജിന്‍റെ കുടുംബം ഉറപ്പിച്ച് പറഞ്ഞിരുന്നു.

ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവരെ കൂടിയാണ് ഇപ്പോൾ പൊലീസ് പ്രതി ചേർത്തത്. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്നാണ് കണ്ടെത്തൽ. ഇരുവരും ചേർന്ന് വിഷം ചേർത്ത കഷായത്തിന്‍റെ കുപ്പി നശിപ്പിച്ചുവെന്നും കണ്ടെത്തി. ഷാരോണിന്‍റെ കൊലയിൽ ഇനിയും കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ഷാരോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗ്രീഷ്മയുടെ മാതാപിതാക്കളെയും അമ്മാവനെയും ഒന്നിച്ചും വെവ്വേറെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അമ്മാവന്റെ മകളുടെ പങ്കും അന്വേഷിക്കുന്നു.
ഷാരോണിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണു ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. അതിനു ശേഷം ഇന്നലെ പുലർച്ചെ ഒന്നരയോടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. രാവിലെ എട്ടരയോടെ വനിതകൾക്കുള്ള വിശ്രമമുറിയിലെ ശുചിമുറിയിൽ പോയപ്പോൾ ഗ്രീഷ്മ അവിടെ വച്ചിരുന്ന ലോഷൻ കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗ്രീഷ്മയ്ക്കെതിരെ ആത്മഹ്യാശ്രമത്തിനും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ഗ്രീഷ്മയെ നെയ്യാറ്റിന്‍കര മജിസ്ട്രേട്ട് ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തു.

 

ബന്ധം വിടാന്‍ ഷാരോണ്‍ തയ്യാറാകില്ലെന്ന് ഉറപ്പിച്ചതോടെയാണ് കഷായത്തില്‍ ചേര്‍ത്ത് വിഷം നല്‍കിയതെന്ന് ഗ്രീഷ്മയുടെ മൊഴി. തനിക്ക് ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് ഗ്രീഷ്മ സ്വന്തം വീട്ടില്‍വെച്ച് വിഷം നല്‍കുന്നതിന് തൊട്ടുമുമ്പും തുറന്നുപറഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ സമയം ഗ്രീഷ്മ തന്ത്രപൂര്‍വം വീണ്ടും ജ്യൂസ് ചലഞ്ച് നടത്തിയാലോയെന്ന് ചോദിച്ച് ഷാരോണിനെ അനുനയിപ്പിച്ചു. പിന്നീടാണ് കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയത്. താന്‍ വയറുവേദനയ്ക്ക് കഴിക്കുന്ന കഷായമാണെന്നും ഭയങ്കര കയ്പാണെന്നും നേരത്തെ ഷാരോണിനോട് ഗ്രീഷ്മ പറഞ്ഞിരുന്നു. മുഴുവന്‍ കുടിക്കണമെന്ന് വാശി പിടിക്കുകയും ചെയ്തു. പിന്നാലെ അരുചി മാറ്റാനെന്ന പേരില്‍ മാങ്ങാ ജ്യൂസും കൊടുത്തു.

ഫെബ്രുവരിയില്‍ ഗ്രീഷ്മയ്ക്ക് കല്യാണാലോചന വന്നപ്പോള്‍ മുതലാണ് ഷാരോണുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങിയത്. നിശ്ചയച്ചടങ്ങിനു ശേഷം പലതവണ പല കാര്യങ്ങള്‍ പറഞ്ഞ് ഷാരോണിനെ അകറ്റാന്‍ ശ്രമിച്ചു. രണ്ട് സമുദായമാണെന്നും വീട്ടുകാര്‍ക്ക് താത്പര്യമില്ലെന്നുമാണ് എപ്പോഴും പറഞ്ഞിരുന്നത്. എന്നാല്‍ ഷാരോണ്‍ ബന്ധം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. താലികെട്ടിയശേഷം ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ കഴിഞ്ഞ തങ്ങളുടെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഷാരോണ്‍ ഭീഷണിപ്പെടുത്തിയതായി ഗ്രീഷ്മ മൊഴി നല്‍കിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് നല്‍കുമോയെന്ന് ഗ്രീഷ്മ ഭയന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ​യി​ര​ക്ക​ണ​ക്കി​ന് പു​ഷ്പ, ഫ​ല,സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും വി​വി​ധ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മേ​ള  (2 hours ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (2 hours ago)

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം  (2 hours ago)

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക  (2 hours ago)

ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  (2 hours ago)

നാലുപേർക്ക് പുതുജീവനേകിയാണ് ജാസ്‍ലിയയുടെ മടക്കം....  (3 hours ago)

ദുബൈയിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി  (3 hours ago)

ഒറ്റമിനിട്ടിൽ 4 മിസൈൽ ഇറാൻ വിമാനം കത്തി ചിത്രം പുറത്ത്..! ഒടുവിൽ ട്വിസ്റ്റ്  (3 hours ago)

ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ  (4 hours ago)

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!  (4 hours ago)

നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....  (4 hours ago)

സ്വർണവിലയിൽ കുറവ്.... പവന് 2,280 രൂപയുടെ കുറവ്  (4 hours ago)

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും  (4 hours ago)

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ  (4 hours ago)

കനത്ത ഇടിവ് നേരിട്ട് സെൻസെക്‌സും നിഫ്റ്റിയും  (4 hours ago)

Malayali Vartha Recommends