വിസിയില്ലാതെ സർവകലാശാല എങ്ങനെ പ്രവർത്തിക്കും; കോടതിയോട് ഒളിച്ചു കളിക്കരുത്; സെർച്ച് കമ്മിറ്റി അംഗങ്ങളെ എന്ത് കൊണ്ട് നിർദേശിച്ചില്ല; സെനറ്റ് ഒരാളെ നിർദേശിച്ചാൽ അവസാനിക്കേണ്ടുന്ന പ്രശ്നങ്ങളെ ഇപ്പോൾ ഉള്ളൂ; കേരള സർവകലാശാലയെ അതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കേരള സർവകലാശാല വി.സി നിയമനത്തിനായി സെലക്‌ഷൻ കമ്മിറ്റിക്കു രൂപം നൽകിയ വിജ്ഞാപനം പിൻവലിക്കണമെന്ന് സെനറ്റിന്റെ ആവശ്യത്തിമേൽ ഹൈക്കോടതി പ്രതികരിച്ചിരിക്കുകയാണ്. അതിരൂക്ഷമായ വിമർശനമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. വീസിയില്ലാതെ സർവകലാശാല എങ്ങനെ പ്രവർത്തിക്കും എന്ന് ഹൈക്കോടതി ചോദിച്ചു. കോടതിയോട് ഒളിച്ചു കളിക്കരുതെന്നും കോടതി താക്കീത് കൊടുത്തിരിക്കുകയാണ്.
കേരള സർവ്വകലാശയോട് ചില നിർണ്ണായക ചോദ്യങ്ങൾ ചോദിച്ചിരിക്കുകയാണ് ഹൈക്കോടതി.സെർച്ച് കമ്മിറ്റി അംഗങ്ങളെ എന്ത് കൊണ്ട് നിർദേശിച്ചില്ല എന്നാണ് ഹൈക്കോടതി ചോദിച്ചിരിക്കുന്നത് . സെനറ്റ് ഒരാളെ നിർദേശിച്ചാൽ അവസാനിക്കേണ്ടുന്ന പ്രശ്നങ്ങളെ ഇപ്പോൾ ഉള്ളുവെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഗവർണറുടെ വിജ്ഞാപനം മാറ്റണം എന്ന വാശി പിടിക്കുന്നത് എന്താണെന്നും ഹൈക്കോടതി ചോദിച്ചിരിക്കുകയാണ് .
അതിനിർണായകമായ കാര്യങ്ങൾ തന്നെയാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ സെനറ്റിനെ വിമർശിക്കുന്ന തരത്തിൽ ഉള്ള ചോദ്യങ്ങളും പ്രസ്‍താവനകളുമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജികൾ ഇന്നു പരിഗണിച്ചിരിക്കുകയാണ് .
https://www.facebook.com/Malayalivartha



























