കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം: സ്കൂൾ വരാന്തയിൽവച്ച് വിദ്യാർത്ഥിയെ തെരുവുനായ കടിച്ചു

കണ്ണൂരിൽ തെരുവുനായ ആക്രമണം. സ്കൂൾ വരാന്തയിൽവച്ച് വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയെയാണ് തെരുവുനായ ആക്രമിച്ചത്.
ഇന്ന് രാവിലെ 9.45 ഓടെയാണ് സംഭവം നടന്നത്. അതേസമയം ആക്രമണത്തിൽ കുട്ടിയുടെ ഇടത് കാലിലാണ് കടിയേറ്റത്. മാത്രമല്ല രണ്ടാം നിലയിലെ ക്ലാസിലേക്ക് കയറുമ്പോൾ പിന്നിലൂടെ എത്തിയ തെരുവുനായ വരാന്തയിൽ വച്ച് കടിക്കുകയായിരുന്നെന്ന് കുട്ടി പറഞ്ഞു.
എന്നാൽ തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർത്ഥി കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ചുറ്റുമതില്‍ ഉള്ള സ്‌കൂളിലാണ് നായ കടന്നത്.
https://www.facebook.com/Malayalivartha























