ഭരണഘടന അനുശാസിക്കുന്ന ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ല നിയമപരമാണ്; ഗവർണറുടെ അപ്രീതി ഉണ്ടാകുന്നത് നിയമ വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ്; നിയമപരമായ പ്രീതിയെക്കുറിച്ചാണ് ഭരണഘടന പറയുന്നത്; ആരെങ്കിലും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചോ എന്നാണ് ഗവര്‍ണര്‍ നോക്കേണ്ടത് തുറന്നടിച്ച് ഹൈക്കോടതി

ധനമന്ത്രി കെ എന്‍ ബാലഗോപാലിൻ മേലുള്ള തന്റെ പ്രീതി നഷ്ടമായെന്ന് ഗവർണർ വിമർശിച്ചിരുന്നു. ഇന്ന് ഗവർണറും സർവകലാശാലയും തമ്മിലുള്ള വിഷയം പരിഗണിക്കുന്നതിനിടയിൽ ഈ വിഷയവുമായി ബന്ധപ്പെട്ടു നിർണ്ണായകമായ ചില കാര്യങ്ങൾ ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. ഭരണഘടന അനുശാസിക്കുന്ന ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ലെന്നും നിയമപരമാണെന്നുമാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത് .
ഗവർണറുടെ അപ്രീതി ഉണ്ടാകുന്നത് നിയമ വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് എന്നും ഹൈക്കോടതി വ്യക്തമാക്കി . നിയമപരമായ പ്രീതിയെക്കുറിച്ചാണ് ഭരണഘടന പറയുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം .ആരെങ്കിലും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചോ എന്നാണ് ഗവര്‍ണര്‍ നോക്കേണ്ടതെന്നും ഹൈക്കോടതി വാക്കാല്‍ മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ് സെനറ്റ് അംഗങ്ങളെ പുറത്താക്കിയതിനെതിരായ ഹരജി പരിഗണിക്കവെയാണ് കോടതി ഈ പരാമർശം നടത്തിയത്.
അതേസമയം കേരള സർവകലാശാല വി.സി നിയമനത്തിനായി സെലക്‌ഷൻ കമ്മിറ്റിക്കു രൂപം നൽകിയ വിജ്ഞാപനം പിൻവലിക്കണമെന്ന് സെനറ്റിന്റെ ആവശ്യത്തിമേൽ ഹൈക്കോടതി ചില നിർണായക കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. .അതിരൂക്ഷമായ വിമർശനമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. വീസിയില്ലാതെ സർവകലാശാല എങ്ങനെ പ്രവർത്തിക്കും എന്ന് ഹൈക്കോടതി ചോദിച്ചു.
കോടതിയോട് ഒളിച്ചു കളിക്കരുതെന്നും കോടതി താക്കീത് കൊടുത്തിരിക്കുകയാണ്.സെർച്ച് കമ്മിറ്റി അംഗങ്ങളെ എന്ത് കൊണ്ട് നിർദേശിച്ചില്ല എന്നാണ് ഹൈക്കോടതി ചോദിച്ചിരിക്കുന്നത് . സെനറ്റ് ഒരാളെ നിർദേശിച്ചാൽ അവസാനിക്കേണ്ടുന്ന പ്രശ്നങ്ങളെ ഇപ്പോൾ ഉള്ളുവെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഗവർണറുടെ വിജ്ഞാപനം മാറ്റണം എന്ന വാശി പിടിക്കുന്നത് എന്താണെന്നും ഹൈക്കോടതി ചോദിച്ചിരിക്കുകയാണ് . അതിനിർണായകമായ കാര്യങ്ങൾ തന്നെയാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ സെനറ്റിനെ വിമർശിക്കുന്ന തരത്തിൽ ഉള്ള ചോദ്യങ്ങളും പ്രസ്‍താവനകളുമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജികൾ ഇന്നു പരിഗണിച്ചിരിക്കുകയാണ് .
https://www.facebook.com/Malayalivartha



























