അങ്ങനെ ഒറ്റയ്ക്ക് ഭരിക്കേണ്ട… തങ്ങളുടെകൂടെ ചെലവില്‍ ഭരിച്ച് ആപത്തു വന്നപ്പോള്‍ തള്ളിയാല്‍ ഒരുമിച്ച് മുങ്ങാം; കൂട്ട രാജി ഭീഷണി

മാണി രാജിവച്ചാല്‍ ജോസഫിനെയും ഉണ്ണിയാടനെയും രാജിവയ്പ്പിക്കാന്‍ കേരള കോണ്‍ഗ്രസില്‍ നീക്കം.ധനമന്ത്രി കെ.എം.മാണി രാജിവയ്‌ക്കേണ്ടന്നും കോണ്‍ഗ്രസ് സമ്മര്‍ദം ചെലുത്തിയാല്‍ ശക്തമായ നിലപാടിലേക്കു പോകാനും കേരള കോണ്‍ഗ്രസില്‍ പ്രാഥമികമായ തീരുമാനം. കോണ്‍ഗ്രസ് രാജി ചോദിച്ചാല്‍ മന്ത്രിസഭയില്‍ നിന്ന് പി.ജെ.ജോസഫിനെയും ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെയും രാജിവയ്പിക്കാനാണു നീക്കം. എന്നാല്‍ ജോസഫ് വിഭാഗം ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ ചീഫ് വിപ്പിനെ രാജിവയ്്പിക്കും ജോസഫ് ഗ്രൂപ്പുമായി പുലര്‍ച്ചെയും ചര്‍ച്ച നടന്നു. വിധി പകര്‍പ്പ് ഇന്നലെ രാത്രി തന്നെ പഠിച്ച അഭിഭാഷകര്‍ മാണിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളില്ലെന്നാണ് മാണിയെ ധരിപ്പിച്ചിട്ടുള്ളത്. ഇതാണ് മാണി പിടിച്ചു നില്‍ക്കാന്‍ മുന്നോട്ടുവയ്ക്കുന്ന വാദം.
അതേസമയം, ധനമന്ത്രി കെ.എം.മാണി രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നു കേരള കോണ്‍ഗ്രസ് (എം) നേതാവും സര്‍ക്കാര്‍ ചീഫ്..വിപ്പുമായ തോമസ് ഉണ്ണിയാടന്‍. മാണി കുറ്റക്കാരനാണെന്നു കോടതി പറഞ്ഞിട്ടില്ല. പുറത്തുവന്നതു കോടതിയുടെ നിരീക്ഷണങ്ങള്‍ മാത്രം.ആ നിരീക്ഷണങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാമെന്നും ഉണ്ണിയാടന്‍ കൂട്ടിച്ചേര്‍ത്തു. മാണി രാജിവെച്ചാല്‍ താനും രാജിവെക്കുമെന്ന് ഉണ്ണിയാടന് വ്യക്തമാക്കി. മാണിയെ ബലി കൊടുക്കാന്‍.തയ്യാറല്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും ഉണ്ണിയാടന്‍ പറഞ്ഞു.
അതേസമയം, ഉണ്ണിയാടന്റേതു വ്യക്തിപരമായ അഭിപ്രായമെന്ന് കേരള കോണ്‍ഗ്രസ്(എം) നേതാവ് ആന്റണി രാജു. തീരുമാനം ഇന്നത്തെ പാര്‍ട്ടി യോഗത്തിനു ശേഷം മാത്രമേ എടുക്കൂ. കോടതി പരാമര്‍ശത്തിന്റെ പേരില്‍ മാത്രമായിരിക്കില്ല തീരുമാനമെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.
പദവിയില്‍ തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള അവകാശം ധനമന്ത്രി കെ.എം. മാണിയുടെ മനസാക്ഷിക്ക്്് വിടുന്നുവെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങളുമായി ര.രംഗത്തെത്തിയത്. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിക്കെതിരെ വിജിലന്‍സ് വകുപ്പ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha