Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഓൺലൈൻ മാട്രിമോണി വെബ് സൈറ്റുകളിൽ ആദി; പെൺകുട്ടികളെ വശീകരിച്ച്, വീട്ടുകാരെ പാട്ടിലാക്കി വിവാഹം നിശ്ചയിച്ച് ഉറപ്പിക്കും: സ്വർണവും പണവും കൈക്കലാക്കിയാൽ പിന്നെ, നടക്കുന്നത് മറ്റൊന്ന്: രണ്ടാം ഭാര്യയുമൊത്ത് അടിച്ച് പൊളിക്കാൻ പണി കൊടുത്തത് പത്തോളം യുവതികൾക്ക്...

01 NOVEMBER 2022 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

പേര് മാറ്റി ഓൺലൈൻ മാട്രിമോണി വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്ത്, യുവതികളുമായി അടുപ്പം സ്ഥാപിച്ച് സ്വർണവും പണവും തട്ടിയെടുത്ത യുവാവ് പോലീസ് പിടിയിൽ. മലപ്പുറം താമരക്കുഴി സ്വദേശി സരോവരം വീട്ടിൽ സഞ്ജു(40)വിനെയാണ് മലപ്പുറം വനിതാ പോലീസ് അറസ്റ്റുചെയ്തത്. വിവാഹ തട്ടിപ്പ് നടത്തി രണ്ടുപേരിൽ നിന്നായി 38 പവനും 11 ലക്ഷം രൂപയുമാണ് ഇയാൾ തട്ടിയെടുത്തത്. ആദിയെന്ന വ്യാജ പേരിൽ രജിസ്റ്റർ ചെയ്ത് പ്രണയം നടിച്ച് പണവും സ്വർണ്ണവും കൈക്കലാക്കി പീഡിപ്പിച്ചെന്ന രണ്ട് യുവതികളുടെ പരാതിയിലാണ് നടപടി. ഒരാളിൽ നിന്ന് 32 പവനും ഒരുലക്ഷം രൂപയും മറ്റൊരാളിൽ നിന്ന് 10 ലക്ഷവും ആറ് പവനും ഇയാൾ കൈക്കലാക്കിയിട്ടുണ്ട്. ഒട്ടേറെപേരെ സമാനരീതിയിൽ വഞ്ചിച്ചിട്ടുണ്ടെന്ന് പരാതിക്കാർ പറയുന്നു.

വെബ്സൈറ്റിൽ പരസ്യം നൽകുന്ന പെൺകുട്ടികളെ കുറിച്ച് മനസിലാക്കിയ ശേഷം ഇവരുമായി സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ ബന്ധം തുടങ്ങുന്നത്. തുടർന്ന് വീട്ടുകാരുടെ അടുത്ത് വിവാഹാലോചനയുമായി പോകുമത്രേ. ഇതോടെ വീട്ടുകാരേയും പാട്ടിലാക്കിയാണ് തട്ടിപ്പ്. എറണാകുളം കാരനായ ഇയാൾ ഇവിടെയുള്ള പെൺകുട്ടികളെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. എറണാകുളം, തൃശൂർ ജില്ലകളിലായി പത്തോളം പേർ തട്ടിപ്പിന് ഇരയായതായാണ് സൂചന.

വിവാഹാലോചനയുമായി വന്നു യുവതികളുമായും അവരുടെ വീട്ടുകാരുമായും വിശ്വാസം സ്ഥാപിക്കുക, തുടർന്ന് പ്രണയം നടിച്ച് തട്ടിപ്പ് നടത്തുക എന്നിങ്ങനെയാണ് ഇയാളുടെ രീതി. വിശ്വാസം ഊട്ടി ഉറപ്പിക്കാൻ വിവാഹനിശ്ചയം നടത്തിച്ച് കല്യാണ വസ്ത്രം എടുപ്പിക്കൽ, കല്യാണ മണ്ഡപം ബുക്ക് ചെയ്യുക, തുടർന്ന് അത്യാവശ്യ കാരണങ്ങൾ പറഞ്ഞ് വിവാഹം പരമാവധി വൈകിപ്പിക്കും. ഇതിനിടെ യുവതികളുടെ എ.ടി.എം കാർഡും ബാങ്ക് അക്കൗണ്ട് രേഖകളും സിം കാർഡും ഐഡന്റിറ്റി കാർഡും കൈക്കലാക്കും. ശേഷം പരമാവധി പണവും സ്വർണ്ണവുമായി മുങ്ങുകയാണ് പതിവ്.

2014 മുതൽ സമാന തട്ടിപ്പ് ആവർത്തിച്ചു ച്ച് വരുന്ന യുവാവ് ഒരേ സമയം തന്നെ ഒന്നിലധികം യുവതികളുമായി പ്രണയ ബന്ധം സ്ഥാപിക്കുകയും അവരുടേതന്നെ ബാങ്കിംഗ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി തട്ടിപ്പ് നടത്തുകയും ചെയ്തിരുന്നു. പത്തിലധികം മൊബൈൽ നമ്പറുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. മാന്യമായി പെരുമാറി ആളുകളുടെ വിശ്വാസം നേടിയെടുക്കുന്ന ഇയാൾ തന്റെ തട്ടിപ്പ് പുറത്തറിയുന്നതോടെ ഭീഷണിപ്പെടുത്തും. മാനനഷ്ടം ഭയന്ന് ഇരകൾ പിന്മാറുന്നത് തട്ടിപ്പ് തുടരാൻ സഹായകമായി. എറണാകുളത്ത് രണ്ടാം ഭാര്യയോടൊപ്പം താമസിക്കുന്ന പ്രതി ഇത്തരം തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം കൊണ്ടാണ് ജീവിക്കുന്നത്. മാനനഷ്ടം ഭയന്ന് ഇരകൾ പിന്മാറിയതിനാൽ പത്തു വർഷത്തോളമായി ഇയാൾ സുഗമമായി തന്റെ തട്ടിപ്പ് തുടർന്നുകൊണ്ടിരിക്കുകയായിരുന്നു.

 

മലപ്പുറം സ്വദേശിയായ ഇയാൾ ആൾമാറാട്ടം നടത്തി എറണാകുളം,തൃശ്ശൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സാധാരണയായി തട്ടിപ്പ് നടത്തുന്നത്. വനിതാ സി.ഐ റസിയ ബംഗാളത്ത്, എസ്.ഐ. എം.കെ.ഇന്ദിരാമണി, എസ്.എച്ച്.ഒ. പി.എം സന്ധ്യാദേവി എന്നിവർ മലപ്പുറം പൊലീസിന്റെ സഹായത്തോടെ എറണാകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു. പരാതി നൽകിയ യുവതികളെ പല ഇടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (7 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (7 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (7 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (7 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (8 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (8 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (9 hours ago)

Malayali Vartha Recommends