ആ ലക്ഷ്യം പിഴച്ചു; പോലീസ് സ്റ്റേഷനിലെ നാടകത്തിന് കത്രിക പൂട്ട്; മുട്ടൻ പണി ഇരന്നു വാങ്ങി ഗ്രീഷ്മ; കൊലപാതക കേസ് കൂടാതെ പുതിയ കേസ് കൂടെ ചേർത്തു

കഴിഞ്ഞ ദിവസം ഗ്രീഷ്മ ലൈസോൾ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.പോലീസ് സ്റ്റേഷനിൽ ശുചിമുറിയിൽ വച്ചാണ് ഈ സംഭവം നടന്നത്. ഇപ്പോൾ ഇതാ ആത്മഹത്യ ശ്രമം ഗ്രീഷ്മയ്ക്ക് കൂടുതൽ കുരുക്ക് മുറുക്കിയിരിക്കുകയാണ്. കാരണം ആത്മഹത്യയ്‌ക്ക് ശ്രമിച്ചതിൽ പോലീസ് ഗ്രീഷ്മയ്ക്കെതിരെ കേസെടുത്തിരിക്കുകയാണ്. കൊലപാതക കേസിൽ ഗ്രീഷ്മയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആത്മഹത്യ ശ്രമത്തിന് കൂടെ കേസെടുത്തിരിക്കുന്നത്.
നെടുമങ്ങാട് പൊലീസാണ് ആത്മഹത്യാ ശ്രമത്തിന് കേസെടുത്തത്. ഇന്നലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിച്ച ഗ്രീഷ്മയെ ദേഹാസ്വാസ്ഥ്യവും പിന്നാലെ ഛർദ്ദിക്കുകയും ചെയ്തിരുന്നു. ഇതോടെ മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണ് എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം ഈ സംഭവത്തിൽ രണ്ടു പോലീസ് ജീവനക്കാരികളെ കഴിഞ്ഞ ദിവസം സസ്‍പെൻഡ് ചെയ്തിരുന്നു. നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. ഇവരാണ് ഗ്രീഷ്മയെ ശുചിമുറിയിലേക്കു കൊണ്ടുപോയത്. ശുചിമുറിയിലെ അണുനാശിനി കഴിച്ചാണ് ഗ്രീഷ്മ ആത്മഹത്യയ്ക്കു ശ്രമിച്ചത്.
സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്മയ്ക്കു ഉപയോഗിക്കാനായി പ്രത്യേക ശുചിമുറി തയാറാക്കിയിരുന്നു. എന്നാൽ, മറ്റൊരു ശുചിമുറിയിൽവച്ചാണ് ഗ്രീഷ്മ ലോഷൻ കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ജാഗ്രത പാലിക്കണമെന്നു നിർദേശം നൽകിയിട്ടും വീഴ്ചയുണ്ടായ സാഹചര്യത്തിലാണു പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് റൂറൽ എസ്പി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























