മദ്യ ഉപയോഗത്തിൽ കേരളം ഒന്നാമത്! ഗുരുതര സാഹചര്യത്തിൽ ആണ് കേരളത്തിൽ മയക്കു മരുന്നു ഉപയോഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

ഗുരുതര സാഹചര്യത്തിൽ ആണ് കേരളത്തിൽ മയക്കു മരുന്നു ഉപയോഗമെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മദ്യ ഉപയോഗത്തിൽ കേരളം ഒന്നാമത് ആണ്. മയക്കുമരുന്നിലും ഇത് തന്നെ സ്ഥിതിയെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇതിനോടകം തന്നെ യുഡിഎഫിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് കൊച്ചിയിൽ തുടക്കമായി.
സ്ത്രീകളും പെൺകുട്ടികളും മയക്കു മരുന്നിന്റെ ചതി കുഴിയിൽ ആണ്.വിവിധ സംസ്ഥാനങ്ങളിൽ നിന്നും പല തരത്തിലുള്ള മയക്കു മരുന്ന് സംസ്ഥാനത്ത് എത്തുന്നു. പൊലീസ് പിടികൂടുന്നത് അവസാനത്തെ കണ്ണികളെ മാത്രമാണ്. വിറ്റഴിക്കുന്നതിന്റെ 5 ശതമാനം പോലും പിടിക്കപ്പെടുന്നില്ലെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.
കൂടാതെ പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം യുവാക്കളോടുള്ള ചതിയും വഞ്ചനയുമാണ്. ഒരു കൂടിയാലോചനയും നടന്നിട്ടില്ല. ഇത്രയും നാൾ എതിർ നിലപാട് എടുത്ത എൽഡിഎഫ് ചെറുപ്പക്കാരെ ഇപ്പോൾ വഞ്ചിച്ചു. ഇതിൽ ഡിവൈഎഫ്ഐക്ക് എന്താണ് പറയാൻ ഉള്ളതെന്നും വി ഡി സതീശൻ വിമർശിക്കുകയുണ്ടായി.
അതേസമയം പല സ്ഥലങ്ങളിലും നിയമനങ്ങൾക്കായി നടപടികൾ തുടങ്ങിയിരുന്നു. ആ യുവാക്കളുടെ ജീവിതത്തിൽ ഇപ്പോൾ കരിനിഴൽ വീണു. കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും വിഡി സതീശൻ പറഞ്ഞു.പെൻഷൻ പ്രായം കൂട്ടിയതിനെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ സമര രംഗത്ത് ഇറങ്ങും . യൂത്ത് കോൺഗ്രസ് സമരരംഗത്തുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha



























