കോഴിക്കോട് ഹോട്ടലില്‍ വച്ച് പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ; ഇയാൾ പിടിയില്ലായത് ബാർബർഷോപ്പിൽ വെച്ച്

കോഴിക്കോട് പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി പോലീസ്. ഹോട്ടലില്‍ വച്ച് പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെയാണ് ബാർബർഷോപ്പിൽ വച്ച് പിടിയിലായത്. വാഹന മോഷണക്കേസിലെ പ്രതി മുഹമ്മദ് റിയാസിനെയാണ് പോലീസ് പിടികൂടിയത്.
ഇയാളെ മാറാട് ബാർബർഷോപ്പിൽ വച്ചാണ് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകും വഴിയാണ് ഇയാൾ രക്ഷപെട്ടത്. തുടർന്ന് ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയപ്പോള്‍ ഇയാളുടെ വിലങ്ങ് പൊലീസ് അഴിച്ചിരുന്നു.
എന്നാൽ രണ്ട് കൈകളിലേയും വിലങ്ങ് അഴിച്ചുമാറ്റുകയും ഒരു പോലീസുകാരൻ സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. ഇതേത്തുടർന്നാണ് പ്രതി ഓടിരക്ഷപെട്ടത്.
https://www.facebook.com/Malayalivartha



























