Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കേരളത്തിലെത്തി ഗ്രീഷ്മ ഷാരോണ്‍ രാജിന് വിഷംനൽകിയതായിട്ട് കേസില്ല; എന്നാല്‍ ഷാരോണിന്റെ മരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലായാലും പ്രതിയെ അറസ്റ്റു ചെയ്യാം; പക്ഷേ കേരള പോലീസിന് ഇതൊരു കൊലപാതക കേസായി എടുക്കാനോ കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനോ കഴിയില്ല; കേസിൽ അടുത്ത അട്ടിമറി; കേസ് വാരികെട്ടി കൊണ്ടു പോകാൻ തമിഴ്നാട് പോലീസ് എത്തി

01 NOVEMBER 2022 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ഷാരോണ്‍ രാജ് വധക്കേസില്‍ പോലീസിന് ആകെ വട്ടം ചുറ്റിച്ചിരുക്കുകയാണ് കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മ. കേരള പോലീസിന് തന്റെ പേരില്‍ ഷാരോണ്‍ വധവുമായി ബന്ധപ്പെട്ട് കേസെടുക്കാനാവില്ലായെന്ന നിലപാടിലാണ് ഗ്രീഷ്മ. ഗ്രീഷ്മയുടെ അഭിഭാഷകനും ഇതേ അഭിപ്രായമാണുള്ളത്. കേരളത്തില്‍ നടന്ന ഒരു കുറ്റകൃത്യത്തിലാണ് ഗ്രീഷ്മയും അമ്മയും , അമ്മവന്‍ നിര്‍മ്മല്‍ കുമാറും പ്രതിയായിട്ടുള്ളത്. എന്നാല്‍ കേരളത്തിലെത്തി ഗ്രീഷ്മ ഷാരോണ്‍ രാജിന് വിഷം നല്കിയതായിട്ട് കേസില്ല.

എന്നാല്‍ ഷാരോണിന്റെ മരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലായാലും പ്രതിയെ അറസ്റ്റു ചെയ്യാം. പക്ഷേ കേരള പോലീസിന് ഇതൊരു കൊലപാതക കേസായി എടുക്കാനോ കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനോ കഴിയില്ല. ഈ സാഹചര്യത്തിലാണ് ഗ്രീഷ്മയുടെ അതിബുദ്ധിയെ കുറിച്ച് പോലീസ് സംശയം പ്രകടിപ്പിക്കുന്നത്. പ്ലെയ്‌സ് ഓഫ് ഒക്കറന്‍സാണ് കോടതികള്‍ മുഖവിലയ്‌ക്കെടുക്കുന്ന ആദ്യ കാര്യം. സംഭവ സ്ഥലം പ്രധാനമാണ്. സംഭവം നടന്നത് എവിടെയാണോ. അവിടെത്തെ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന വാദമാണ് ശക്തം.

ആ പോലീസ് സ്‌റ്റേഷന്‍ ഉള്‍പ്പെടുന്ന കോടതിയിലാണ് കേസ് പരിഗണിക്കപ്പെടേണ്ടതും. എന്നാല്‍ ഇവിടെ ഷാരോണിന്റെ മരണവും ദുരൂഹതയും കേസാക്കിയത് പാറശ്ശാല പോലീസ് സ്‌റ്റേഷനിലാണ്. കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തിയതും തെളിവുകള്‍ ശേഖരിക്കുന്നതു. എന്നാല്‍ കേരള അതിര്‍ത്തിയോട് ചേര്‍ന്ന് തമിഴ്‌നാട്ടിലാണ് ഗ്രീഷ്മയുടെ വീട്. കാരക്കോണത്തിന്റെ ഒരു ഭാഗം കേരളവും ഇവര്‍ താമസിക്കുന്ന രാമവര്‍മന്‍ചിറ തമിഴ് നാട്ടിലുമാണ്. തമിഴ് നാട്ടിലെ പളുകല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് രാമവര്‍ചിറ ഭാഗം വരുന്നത്.

 

അപ്പോള്‍ സംഭവം നടന്ന പളുകല്‍ പോലീസ് സ്‌റ്റേഷനിലാണ് കേസെടുക്കേണ്ടതെന്ന വാദം ശക്തമാണ്. പോലീസ് പറയുന്നതനുസരിച്ചാണ് സംഭവം നടന്നിട്ടുള്ളതെങ്കില്‍ ഗ്രീഷ്മ ഷാരോണിന് വിഷം നല്കിയത് രാമവര്‍മന്‍ചിറയിലാണ് .അപ്പോള്‍ കേസ് പളുകല്‍ പോലീസിന് കൈമാറേണ്ടി വരുമോയെന്ന സംശയം ക്രൈംബ്രാഞ്ചിനുണ്ട്. കേസിന്റെ അന്വേഷമ ഘട്ടത്തില്‍ ഷാരോണിന്റെ മരണത്തിനുത്തരം കണ്ടെത്തുകയായിരുന്നു പോലീസിന്റെ മുന്നിലെ പ്രധാന വെല്ലുവിളി. എന്നാല്‍ ഉത്തരം കണ്ടെത്തി കഴിഞ്ഞപ്പോഴാണ് അതിര്‍ത്തി പ്രശ്‌നം ഉടലെടുത്തത്.

അതിര്‍ത്തി പ്രശ്‌നം കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തെ ബാധിക്കുമോയെന്ന ഭയവുമുണ്ട്. കോടതിയില്‍ പോലീസ് കസ്റ്റഡി അപേക്ഷ നല്കുമ്പോള്‍ എതിര്‍ ഭാഗം അഭിഭാഷകന്‍ ഇത്തരം കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ സാധ്യതയേറെയാണ്. നിയമപരമായി നിലനില്ക്കാത്ത കേസാണ് കേരള പോലീസ് ഇപ്പോള്‍ എടുത്തിരിക്കുന്നതെന്ന വാദം ശക്തമാകും. കേസ് പളുകല്‍ പോലീസിന് കൈമാറാനുള്ള ശ്രമങ്ങളാണ് ഗ്രീഷ്മയുടെ അഭിഭാഷകര്‍ നടത്തി കൊണ്ടിരി്ക്കുന്നത്.

എന്നാല്‍ ഈ വിഷയത്തെ കവര്‍ ചെയ്യാനായി ക്രൈംബ്രാഞ്ച് നിയമ വൃത്തങ്ങളുമായി കൂടിയാലോചന തുടങ്ങിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തിനായി ക്രൈംബ്രാഞ്ച് കാക്കുകയാണ്. ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്താന്‍ അന്തര്‍ സംസ്ഥാന വിഷയം ഉയര്‍ന്നുവരുമോയെന്ന് സംശയവും തീര്‍ക്കേണ്ടതുണ്ട്. തമിവ്‌നാട് അതിര്‍ത്തിയിലാണെങ്കിലും കേരളവുമായി ബന്ധപ്പെട്ടാണ് രാമവര്‍മ്മന്‍ ചിറക്കാര്‍ താമസിക്കുന്നത്.

കാരക്കോണം, പളുകല്‍, ചൂഴാല്‍, ചെറുവാരക്കോണം , പെരുങ്കടവിള ഭാഗത്തെല്ലാം ഇത്തരം പ്രശ്‌നമുണ്ട്. കാമുകനെ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ വിഷം കലര്‍ത്തി നല്കിയാണ് ഷാരോണ്‍ രാജിന് കൊന്നതെന്ന കാര്യം സംശയലേശമന്യേ തെളിയിച്ചിട്ടുണ്ട്. ഷാരോണിന് കഷായത്തില്‍ കളനാശിനി നല്കിയെന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഗ്രീഷ്മ അമ്മയോട് പറഞ്ഞത്. അമ്മയും അമ്മവന്‍ നിര്‍മ്മല്‍ കുമാറും ചേര്‍ന്ന് കഷായം സൂക്ഷിച്ചിരുന്ന കുപ്പിയും മറ്റ് തെളിവുകളും നശിപ്പിച്ചു. കേസില്‍ ഇവരെ രണ്ടു പേരെയും കൂട്ടു പ്രതികളാക്കിയിട്ടുണ്ട്.

ഷാരോണ്‍ മരിക്കില്ലെന്നും ജീവിതത്തിലേയ്ക്ക് തിരിച്ചു വരുമെന്നും ഷാരോണ്‍ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് മരണം വരെയും കാമുകി വിഷം തന്ന വിവരം പറഞ്ഞിട്ടില്ല. മജിസ്‌ട്രേറ്റിന് നല്കിയ മരണ മൊഴിയിലും കഷായം കുടിച്ചതോ കാമുകി ഗ്രീഷ്മയെ സംശയമുണ്ടെന്നോ പറഞ്ഞിരുന്നില്ല. ഗ്രീഷ്മയ്ക്ക് കേസില്‍ നിന്ന് ഊരി പോകാന്‍ ഇതൊക്കെ തന്നെ ധാരാളമാണെന്ന് അനുമാനിയ്ക്കുന്നു.

ലൈംഗീക ഉത്തേജത്തിനുള്ള കഷായമാണെന്നും കയ്പും എരിവും കൂടുതലെന്ന് പറഞ്ഞാണ് ഷാരോണിനെ കൊണ്ട് ഗ്രീഷ്മ കഷായം കുടുപ്പിച്ചത്. തന്റെ വീട്ടില്‍ വിളിച്ചു വരുത്തി ഷാരോണിന് എല്ലാ സുഖവും നല്കിയാണ് കഷായം നല്കിയത്. കൈവിട്ടെന്നു കരുതിയ കാമുകിയെ തിരിച്ചു കിട്ടിയപ്പോഴുള്ള സന്തോഷത്തില്‍ ഷാരോണ്‍ അവള്‍ക്ക് പൂര്‍ണ്ണമായും വഴങ്ങി കൊടുത്തു. ആശുപത്രിയില്‍ കിടക്കിയിലും അവര്‍ പരസ്പരം കൈമാറിയ സന്ദേശങ്ങളിലൊന്നും കാമുകി ചതിച്ചെന്ന വിവരങ്ങളൊന്നുമില്ല. ഷാരോണ്‍ പൂര്‍ണ്ണമായും ഗ്രീഷ്മയെ സംരക്ഷിക്കുന്ന രീതിയിലാണ് മരണം വരെയും നീങ്ങിയത്.

കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും തുടര്‍ അന്വേഷണത്തില്‍ നിയമപ്രശ്‌നങ്ങളുണ്ടാകുമോയെന്ന അന്വേഷണത്തിലാണ് കേരള പോലീസ് . എന്നാല്‍ കന്യാകുമാരി എസ്. പി കേസിന്റെ വിവരങ്ങള്‍ കേരള പോലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മരിച്ചത് കേരളത്തിലെ ഷാരോണാണെങ്കിലും കൊന്നതും കൊലയ്ക്കാധാരമായ വിഷം നല്കിയതും തമിഴ്‌നാട്ടിലാണ്. സംഭവ ദിവസം ഷാരോണ്ഡ ധരിച്ചിരുന്ന വസത്രങ്ങള്‍ ഫോറന്‍സിക് പരിശേധനയ്ക്ക് വിധേയമാക്കാന്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഗ്രീഷ്മയുടെ വീട്ടിലും പരിസരത്തും ഫോറന്‍സിക് പരിശോധനയും നടത്തേണ്ടതുണ്ട്. നിലവില്‍ ഇപ്പോള്‍ നെയ്യാറ്റിന്‍കര കോടതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന മാറ്റ വിഷയത്തില്‍ കോടതിയുടെ അഭിപ്രായം കൂടി ആരായാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (6 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (6 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (6 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (6 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (7 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (7 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (7 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends