ഡി.വൈ.എഫ്.ഐയെ പിണറായി ചവിട്ടികൂട്ടി മൂലയ്ക്കിരുത്തി, പൊതുമേഖലയിലെ ഒന്നര ലക്ഷം തൊഴില്‍ അവസരങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി പിണറായിയുടെ പുതിയ നീക്കം, കുഴിയിലേക്ക് പോകുംവരെ സര്‍ക്കാര്‍ ജോലി ഫ്രീ...

സർക്കാർ ജോലി സ്വപനം കാണ്ടിരിക്കുന്നവരെയെല്ലാം ഇരുട്ടിലാഴ്ത്തി കൊണ്ട് പിണറായി സർ്ക്കാർ ആ തീരുമാനമെടുത്തു. പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം എടുത്തത് പൊതുജനത്തിന് ചർച്ച പോലും ചെയ്യാൻ സമയം കൊടുക്കാതെ നടപ്പിലാക്കുകയാണുണ്ടായത്. പൊതുമേഖലയിലെ ഒന്നര ലക്ഷം തൊഴിൽ അവസരങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി കൊണ്ടാണ് പിണറായി സർക്കാരിന്റെ പുതിയ നീക്കം. ഇടതു പക്ഷ യൂവജന സംഘടനകൾ പോലും സർക്കാർ നയത്തെ കുറിച്ച് അറിഞ്ഞിട്ടില്ല.
പെൻഷൻ പ്രായം ഉയർത്തുന്നത് യുവജനങ്ങളോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്നാണ് ഡി വൈ എഫ് ഐ എല്ലാകാലത്തും ഉയർത്തി പിടിച്ചിരുന്ന ആദർശം. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ പെൻഷൻ പ്രായം ഉയർത്തുന്നതിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയെ പിരിച്ചു വിടുന്നതുവരെ സമരം നടത്തിയ പ്രസ്ഥാനമാണ് ഡി വൈ എഫ് ഐ എന്ന കാര്യം അവർ ഓർക്കുന്നില്ലേയെന്നാണ് സംശയം. സിപി ഐ യുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫും പെൻഷൻ പ്രായം ഉയർത്തുന്നതിനെതിരെ ശക്തമായ സമരങ്ങൾ നടത്തിയ സംഘടനകളായിരുന്നു.
എന്നാൽ പിണറായി സർക്കാർ 122 സ്ഥാപനങ്ങളിൽ ഒറ്റ ദിവസം കൊണ്ട് പെൻഷൻ പ്രായം ഉയർത്തുന്ന ഉത്തരവിറക്കിയിട്ടും യുവജന സംഘടനകളൊന്നും അറിഞ്ഞ ഭാവം കാണിക്കാത്ത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം ഉയർത്തി കൊണ്ടുള്ള സർക്കാർ പ്രഖ്യാപനം ഒരു ടെസ്റ്റ് ഡോസ് ആണെന്ന് അനുമാനിക്കുന്നു. അടുത്ത ഘട്ടം സർക്കാർ സർവ്വീസിൽ മൊത്തത്തിൽ പെൻഷൻ പ്രായം ഉയർത്താനാണ് സാധ്്യത. സർക്കാരിന്റെ ഗൂഡ തന്ത്രത്തിലൂടെ ലക്ഷകണക്കിന് യുവജനങ്ങളുടെ തൊഴിൽ അവസരങ്ങളാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്.
പെൻഷൻ പ്രായം ഉയർത്തുന്നതിനെതിരെ കേരളത്തിൽ പകരം വെയ്ക്കനില്ലാത്ത സമരങ്ങൾ നടത്തിയിട്ടുള്ളത് ഇടതുപക്ഷക്കാരാണ്. എന്നാലിപ്പോൾ സാമ്പത്തിക പ്രതിസന്ധി കാരണം പിടി്ച്ചു നില്ക്കാൻ കഴിയാത്ത സർക്കാരിന് പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിക്കുകയെന്ന പോംവഴി മാത്രമേയുണ്ടായിരുന്നുള്ളു. എന്നാൽ പെട്ടെന്ന് പെൻഷൻ പ്രായം വർദ്ധിപ്പിച്ചതിന് പിന്നിൽ സിപിഎം നേതാക്കളുടെ ജോലി നിലനിറുത്താൻ വേണ്ടിയാണെന്ന ആരോപണവും ശക്തമാണ്.
ഈമാസം വിരമിക്കേണ്ട സിപിഎം നേതാക്കൾക്ക് സർവീസിൽ തുടരാൻ ഒക്ടോബർ 29ന് തിടുക്കപ്പെട്ട് പെൻഷൻ പ്രായം 60 ആക്കി ഉയർത്തുകയായിരുന്നു. 122 പൊതുമേഖല സ്ഥാപനങ്ങളിലാണ് പെൻഷൻ പ്രായം ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.ഈ മാസം വിരമിക്കേണ്ട സിപിഎം അനുകൂല സംഘടനയിലെ പ്രമുഖർക്ക് സർവീസിൽ തുടരാനാണ് ഒക്ടോബർ 29 ന് തന്നെ തിടുക്കപ്പെട്ട് പെൻഷൻ പ്രായം 60 ആക്കി സർക്കാർ ഉയർത്തിയതെന്നാണ് പ്രധാന ആരോപണം.ഈ ഉത്തരവ് ഇറങ്ങാൻ രണ്ട് ദിവസം കൂടി താമസിച്ചിരുന്നെങ്കിൽ ഇവർ ഒക്ടോബർ 31 ന് വിരമിക്കേണ്ടി വരുമായിരുന്നു. ആയിരത്തിലധികം പേരെയാണ് പുതിയ ഉത്തരവിലടെ സർക്കാർ സർവ്വീസിൽ തുടരാൻ അനുവദിച്ചിരിക്കുന്നത്..ഒന്നരലക്ഷം പേരാണ് 128 പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്.
കെ.എസ്.ഇ.ബി ജീവനക്കാരുടെ സമരം പിൻവലിക്കാൻ അന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പായിരുന്നു പെൻഷൻ പ്രായം വർദ്ധിപ്പിക്കലെന്ന് പറയപ്പെടുന്നു. എന്നാൽ നിലവില ഉത്തരവിൽ കെ.എസ്.ഇ.ബി , വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി എന്നിവയെ ഉൾപ്പെടുത്തിയിട്ടില്ല. പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയതോടെ ഈ മാസം ആരും വിരമിക്കേണ്ട ആവശ്യമില്ല അതുകൊണ്ട് സർക്കാരിന് സാമ്പത്തിക മേഖലയിൽ അല്പം ആശ്വസിക്കുകയുമാകാം.അപ്രഖ്യാപിത നിയമന നിരോധനത്തിനിടയിൽ പെൻഷൻ പ്രായം വർദ്ധിപ്പിച്ചത് യുവജനങ്ങൾക്ക് മേലുള്ള സർക്കാരിന്റെ ഇരട്ട പ്രഹരമാണ്.
പല റാങ്ക് ലിസ്റ്റുകളും നിലവിൽ ഇല്ല. ഉള്ള റാങ്ക് ലിസ്റ്റുകളിൽ നിന്നാണെങ്കിൽ നിയമനവും നടക്കുന്നില്ല.കഴിഞ്ഞ 2022 ഏപ്രിലിൽ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞു.പുതിയ റാങ്ക് ലിസ്റ്റിന് നടപടിയുമായിട്ടില്ല.
സെക്രട്ടേറിയേറ്റിൽ ഉൾപ്പെടെ കരാർ ജീവനക്കാരെ തിരുകി കയറ്റുകയാണ്.പൊതുമേഖല സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കിയതോടെ സർക്കാർ മേഖലയിലും പെൻഷൻ പ്രായം 60 ആക്കണമെന്ന് ആവശ്യം സർവീസ് സംഘടനകൾ ഉയർത്തി കഴിഞ്ഞു.സർക്കാർ സർവിസിലെ പെൻഷൻ പ്രായം 56 ആണ്. ധൂർത്തടിച്ചും സർക്കാർ ഖജനാവ് കൊള്ളയടിച്ചും സൃഷ്ടിച്ച
സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പെൻഷൻ പ്രായം ഉയർത്തുന്നതെന്ന് ആരോപണം ശക്തമാണ്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം. എബ്രഹാമിന്റെ നിർദ്ദേശ പ്രകാരമാണ് തിരക്കിട്ട് പെൻഷൻ പ്രായം ഉയർത്തിയതിന് പിന്നിലെന്ന് പറയപ്പെടുന്നു. മറ്റ് സർക്കാർ വകുപ്പികളിലെയും പെൻഷൻ പ്രായം അടുത്ത ബജറ്റിൽ ഉയർത്താനാണ് നിർദ്ദേശം.
മുഖ്യമന്ത്രിയും പെൻഷൻ പ്രായം ഉയർത്തുന്നതിന് അനുകൂലമായ നിലപാട് എടുത്തിരിക്കുന്നത്. ഇതിലൂടെ കേരളത്തിലെ തൊഴിൽ മേഖലയിൽ അരാജകത്വം സൃഷ്ടിക്കുകയും യുവജനതയെ ലഹരിയിലേക്കും ആത്മഹത്യയിലേയ്ക്കും തള്ളിവിടുന്ന ഒരു സമീപനം കൂടിയാണിതെന്നും പരക്കെ ആക്ഷേപമുണ്ട്. യുവജനങ്ങളുടെ ജീവിതം ഇരുട്ടിലാക്കുന്ന തീരുമാനങ്ങൾ എടുത്ത ശേഷം ലഹരിവിരുദ്ധ ആചാരങ്ങൾ നടത്തി ദീപം തെളിയിയ്ക്കുന്നത് കൊണ്ട് എന്ത് നേട്ടമെന്നാണ് സോഷ്യൽ മീഡിയ വഴി യുവാക്കൾ ചോദിക്കുന്നത്.
ഇടതു പക്ഷ സർക്കാരിൽ യുജനങ്ങൾക്ക് വിശ്വാസമായിരുന്നു. കാരണം തൊഴിലില്ലായ്മയ്‌ക്കെതിരെ സമര മുഖത്ത് എന്നും നിന്നിട്ടുള്ളത് ഇടത് യുവജന സംഘടനകളാണ്. അതു മാത്രമല്ല പെ്ൻഷൻ പ്രായം ഒരു ദിവസമെങ്കിലും ഉയർത്തിയാൽ കേരളത്തിലെ തൊഴിലന്വേഷകരുടെ അവസരങ്ങൾ നഷ്ടപ്പെടുന്നതിനെ കുറിച്ച് യുജനങ്ങളെ ബോധവാന്മാരാക്കിയത് ഇടതു സംഘടനകളായിരുന്നു. ഇപ്പോഴിതാ ഒന്നര ലക്ഷം പേർക്ക് ഒരുമിച്ച് സർവ്വീസ് നീട്ടി കൊടുത്തതിലൂടെ പതിനായിരക്കണക്കിന് യുവാക്കളുടെ സ്വപ്‌നങ്ങളാണ് തല്ലിതകർത്തിരിക്കുന്നത്. ഇനി സർക്കാരിന്റെ മറ്റ് സർവ്വീസുകളിൽ പെ്ൻഷൻ പ്രായം കൂട്ടുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണറിയുന്നത്.
നിലവിൽ പങ്കാളിത്ത പെൻഷൻ വാങ്ങുന്നവരുടെയും ഡോക്ടർമാരുടെയും പെൻഷൻ പ്രായം അറുപതാണ്. ബാക്കി വരുന്ന രണ്ടര ലക്ഷം സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം പിണറായി സർക്കാരിന്റെ കാലത്തു തന്നെ വർദ്ധിപ്പിക്കും. പെ്ൻഷൻ പ്രായം വർദ്ധിപ്പിക്കില്ലെന്ന ഉറപ്പ് യുവജനങ്ങൾക്ക് നല്കിയാണ് ഇടതു മുന്നണി അധികാരത്തിലെത്തിയത്. എന്നാൽ ഇടതു മുന്നണിയുടെ നയങ്ങൾക്ക് തികച്ചും എതിരായ നടപടിയാണ് സർക്കാർ ഇപ്പോൾ കൈകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ യുവജന സംഘടനകൾ പെൻഷൻ പ്രായം വർദ്ധിപ്പിച്ചതിനെതിരെ ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്.
വിഷയത്തിൽ എ.ഐ.വൈ.എഫ് ചെറിയ രീതിയിൽ രംഗത്തു വന്നിട്ടുണ്ട്. എന്നാൽ ഡി വൈ എഫ ്െഎ സർക്കാർ ചെയ്തത് ശരിയാണെന്ന നിലപാടിലാണ് . പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ അവർ പ്രതികരിച്ചിട്ടില്ല. യുവാക്കളെ വഞ്ചിക്കുന്ന തീരുമാനമാണിതെന്ന നിലപാടിലാണ് മിക്ക യുവജന സംഘടനകളും രംഗത്തിറങ്ങിയിരിക്കുന്നത്. നാളിതുവരെ ഇടതുപക്ഷ യുവജന സംഘടനകൾ എന്തൊക്കെ എതിർത്തിരുന്നോ അതെല്ലാം പിണറായി സർക്കാർ നടപ്പിലാക്കി യുവജനങ്ങളോട് വെല്ലുവിളി നടത്തുകയാണെന്നാണ് ആരോപണം. വിദ്യാഭ്യാസ മേഖല പൂർണ്ണമായും സ്വകാര്യ മേഖലയ്ക്ക കൈമാറാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പെൻഷൻ പ്രായം വർദ്ധിപ്പിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha



























