മകളെടുത്ത ലാത്തിയില്‍ തൊപ്പി തെറിച്ച ഡിജിപി: വിവാദങ്ങൾ ബാക്കിയാക്കി സുദേഷ് കുമാർ വിരമിക്കുന്നു..

ജയില്‍ ഡിജിപി സ്ഥാനത്ത് നിന്ന് സുദേഷ് കുമാര്‍ വിരമിക്കുന്നത് അദ്ദേഹത്തിന്റെ പേരിലുണ്ടായ കേസുകള്‍ക്കൊന്നും തീര്‍പ്പ് കല്പിക്കാതെയാണ്. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സുദേഷ് കുമാര്‍ നിലവിലെ ഡിജിപി അനില്‍കാന്തിന് മുന്നേ കേരളത്തില്‍ ഡിജിപി യാകേണ്ട വ്യക്തിയാണ്. അല്ലെങ്കില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഉയര്‍ന്ന റോയിലോ, എന്‍.ഐ.എയിലോ ഉയര്‍ന്ന തസ്തികയില്‍ എത്തേണ്ട് വ്യക്തിയായിരുന്നു. മകളുടെ അഹങ്കാരവും പെരുമാറ്റവുമാണ് സുദേഷ് കുമാറിനെ ജയില്‍ ഡിജിപിയില്‍ ഒതുക്കി നിറുത്താന്‍ ഇടയാക്കിയത്. ഒരിക്കല്‍ ഡിജിപി സ്ഥാനത്തേയ്ക്ക് പേര് വന്നപ്പോള്‍ ഒരേ ബാച്ചുകാരായ ടേമിന്‍ തച്ചങ്കരിയുമായുണ്ടായ തര്‍ക്കം കാരണം സര്‍ക്കാര്‍ രണ്ട പേരെയും ഒഴിവാക്കിയാണ് അനില്‍കാന്തിനെ നിയമിച്ചത്.
രാവിലെ മ്യൂസിയത്ത് നടക്കാനിറങ്ങിയ സുദേഷ്‌കുമാറിന്റെ മകള്‍ പോലീസുകാരനായ ഡ്രൈവര്‍ ഗവാസ്‌ക്‌റെ ചെകിട്ടത്തടിച്ചു. സംഭവം വിവാദമായതോടെ സുദേഷ് കുമാറിന്റെ ഭാവിയിലും കരിനിഴല്‍ വീണു. ഗവാസ്‌കറെ മര്‍ദ്ദിച്ച സംഭവം കേരളത്തില്‍ വലിയ രാഷ്ട്രീയ ഒച്ചപ്പാടുണ്ടാക്കി. ഡിജിപി സ്ഥാനത്തെത്തിയ വ്യക്തി ഒരു സാധാ പോലീകാരന്റെ കാലുപുടിക്കുന്ന രംഗങ്ങളാണ് പിന്നീട് കേരളം കണ്ടത്. പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ പട്ടിയെ നോക്കാന്‍ മുതല്‍ കൊച്ചമ്മമാരുടെ വസത്രം അലക്കാന്‍ വരെ പോലീസിനെ നിയോഗിച്ചെന്ന് കണ്ടെത്തുകയും , അത്തരം പോലീസുകാരെ തിരിച്ചു വിളിക്കുകയും ചെയ്തു. പോലീസ് സേനയില്‍ ജോലി ചെയ്യാതെ മുങ്ങി നടന്ന നിരവധി പേര തിരികെ സര്‍വ്വീസിലെത്തിക്കാന്‍ കഴിഞ്ഞു. പോലീസ് സേനിയല്‍ നിന്ന് ഉദ്യോഗസ്ഥരുടെ വീട്ടില്‍ അടിമ പണിയ്ക്ക് പോയവരെയെല്ലാം പിണറായി സര്‍ക്കാര്‍ തിരിച്ചു വിളിച്ചു.
മകള്‍ പോലീസ് ഡ്രൈവറോട് കാണിച്ച വൃത്തികേടിന് സര്‍വ്വീസ് കാലം മുഴുവന്‍ സുദേഷ് കുമാറിനെ വേട്ടയാടി കൊണ്ടിരുന്നു. ഗവാസ്‌കറെ മര്‍ദ്ദിച്ച സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ക്രൈബ്രാഞ്ചിനെ ചുമതലപ്പെടുത്തി. ക്രൈബ്രാഞ്ച് എസ് പി പ്രശാന്തന്‍കാണിയ്ക്കാണ് അന്വേഷണ ചുമതല നല്കിയിരുന്നത്. . ക്രൈംബ്രാഞ്ച് അന്വേഷണം വൈകിപ്പിക്കുന്നതായി ആരോപിച്ച് ഗവാസ്‌കറുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. മകളുടെ പേരില്‍ ക്രമിനല്‍ നടപടി ക്രമങ്ങളനുസരിച്ച് കേസ് വരികയും, സര്‍ക്കാര്‍ ജീവനക്കാരനെ ഡ്യൂട്ടി സമയത്ത് കൈകാര്യം ചെയ്തതിന് റിമാന്‍ഡില്‍ ആവുകയും ചെയ്യും . കേസുമായി ജീവനക്കാരന്‍ മുന്നോട്ടു പോയാല്‍ മകളുടെ സിവില്‍ സര്‍വ്വീസ് മോഹം ഇല്ലാതാകുമെന്ന് സുദേഷ് കുമാര്‍ മനസിലാക്കിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് സുദേഷ് കുമാറിന്റെ റിട്ടയര്‍മെന്റിന് മുന്നേ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ക്രൈംബ്രാഞ്ച് മേധാവിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇടപെടല്‍ കാരണം അന്വേഷണ ഉദ്യോഗസ്ഥനായ പ്രശാന്തന്‍കാണി പത്ത് ദിവസത്തെ അവധിയില്‍ പ്രവേശിക്കുകയും ചെയ്തു.
അതു പോലെ തിരുവന്തപുരത്തെ ഒരു പ്രമുഖ ജൂവലറിയില്‍ നിന്നും അഞ്ച് ശതമാനം തുകമാത്രം നല്കി ആഭരണങ്ങള്‍ വാങ്ങിയതിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ജൂവലറി ഉടമകളെ ഭീഷണിപ്പെടുത്തിയാണ് ആഭരണങ്ങള്‍ വാങ്ങിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെയും അന്വേഷണം അന്തിമഘട്ടത്തിലാണ്. എന്നാല്‍ സുദേഷ് കുമാറിന്റെ മകളെ പോലീസുകാരന്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന കാണിച്ച് നല്കിയ പരാതി വ്യജമാണെന്ന് ക്രൈംബ്രാഞ്ച് തന്നെ കണ്ടെത്തിയിരുന്നു.ജൂവലറിയില്‍ നിന്നും സ്വര്‍ണ്ണം ഭീഷണിപ്പെടുത്തി വാങ്ങിയ വിഷയത്തില്‍ പൊതുഭരണ സെക്രട്ടറി നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് സുദേഷ് കുമാര്‍ മറുപടി നല്കിയിട്ടുമില്ല. സര്‍ക്കാരില്‍ മറ്റേതെങ്കിലും വകുപ്പില്‍ ഉയര്‍ന്ന തസ്തികയില്‍ നിയമനം കിട്ടുമെന്ന പ്രതീക്ഷയിലാണ് സുദേഷ് കുമാര്‍. മകളുടെ അവിവേകം കാരണം സര്‍വ്വീസില്‍ ഏറെ ബുദ്ധിമുട്ടുകളും നിരവധി വിമര്‍ശനത്തിന് വിധേയമായ ഉദ്യോഗസ്ഥനാണ് സുദേഷ് കുമാര്‍. ഗവാസ്‌കര്‍ എന്ന പോലീസുകാരനെ നടുറോഡില്‍ തല്ലിച്ചതച്ചതിന് പുറമേ അയ്യാളുടെ ജോലിയും ഇല്ലാതാക്കാന്‍ ശ്രമിച്ചു.
സുദേഷ് കുമാറിന്റൈ മകളോട് അപമര്യാദയായി പെരുമാറിയെന്ന് കള്ളകേസുണ്ടാക്കി ഗവാസ്‌കറെ ജോലിയില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചതിന് കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടിയതോടെ കാര്യങ്ങള്‍ സുദേഷിനും കുടുംബത്തിനും എതിരായി. ഗവാസ്‌കര്‍ അശുപത്രിയിലുമായി . നിരവധി വ്യക്തികളെ ഉപയോഗിച്ച് സുദേഷ് കുമാര്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചെങ്കിലും ഇനിയും ഉപദ്രവവുമുണ്ടാകുമെന്ന ഭയത്തില്‍ പോലീസുകാരന്‍ കേസ് പിന്‍വലിച്ചിട്ടില്ല. സര്‍വ്വീസില്‍ നിന്നും പടിയിറങ്ങുമ്പോള്‍ സുദേഷ് കുമാറിന് ഈ കേസുകളും പിന്‍തുടരുകയാണ്.
ഗവാസ്‌കറെന്ന പോലീസുകാരന്‍ മര്‍ദ്ദനത്തിനിരയായതോടെ പോലീസിലെ അടിമപണിക്കാരെ കണ്ടെത്താനും അനുയോജ്യമായ സ്ഥലങ്ങളില്‍ നിയമിക്കാനും സര്‍ക്കാരിന് കഴിഞ്ഞു. തോട്ടക്കാരനായും, വാച്ച് മാനായും പച്ചക്കറിയും മീനും വാങ്ങാനായും പോലീസകാരെ നിയമിച്ചിരുന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ നിന്നും അവരെയെല്ലാം സര്‍്ക്കാര്‍ തിരികെവിളിച്ചും. പത്തും പതിനഞ്ചും പേരാണ് ഒരോ ഉന്നത ഉദ്യോഗസ്ഥരുടെയും വീടുകളിലുണ്ടായിരുന്നത്. പോലീസ് സേനയില്‍ തന്നെ വലിയ അഴിച്ചു പണിക്ക് കാരണമായ വ്യക്തിയാണ് സുദേഷ് കുമാര്‍.
https://www.facebook.com/Malayalivartha



























