Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗ്രീഷ്മയുടെ ഫിസിയോതെറാപ്പിസ്റ്റായ കസിന്റെ കൂട്ടുകാരനായ ആയുർവേദ ഡോക്ടർ... ഒരുമടിയും കൂടാതെ ഗ്രീഷ്മ ആ പേരുപറയണമെങ്കിൽ..! അതിനു പിന്നിലെ കാരണം..?വാങ്ങിവച്ച കീടനാശിനി പരിശോധിച്ച അമ്മാവൻ ഞെട്ടി തരിച്ചു...ഒരു കുപ്പിയിൽ അൽപം കുറവ്!... ഒടുവിൽ കേട്ടത്..

02 NOVEMBER 2022 11:13 AM IST
മലയാളി വാര്‍ത്ത

 

വീട്ടിലുണ്ടായിരുന്ന കഷായം വാങ്ങിയത് എവിടെ നിന്നാണ്?’ – ഗ്രീഷ്മ നൽകിയ കഷായവും ജൂസും കുടിച്ച്, കാമുകൻ പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജ് മരിച്ച സംഭവത്തിൽ സംശയമുനയിലുണ്ടായിരുന്ന ഗ്രീഷ്മയോട് ജില്ലാ ക്രൈംബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥർ ചോദിച്ചു. പാറശാലയിലെ ഒരു കഷായക്കടയിൽനിന്നാണ് കഷായം വാങ്ങിയതെന്നാണ് റൂറൽ എസ്പി ഓഫിസിലെ ചോദ്യം ചെയ്യൽ മുറിയിൽവച്ച് ഗ്രീഷ്മ പറഞ്ഞത്.

 

 

 

അതേസമയം, കഷായത്തിന്റെ പേര് രണ്ടു തവണ മാറ്റിപ്പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം സൃഷ്ടിച്ചു.ഷാരോണിനു കുടിക്കാൻ നൽകിയ കഷായത്തിൽ കളനാശിനി കലക്കാൻ ഗ്രീഷ്മയെ അമ്മ സിന്ധുവാണ് സഹായിച്ചതെന്ന് പൊലീസ് പറയുന്നു. വിഷം നൽകിയതിനെക്കുറിച്ച് അമ്മയുൾപ്പെടെ ആർക്കും അറിയില്ലെന്നായിരുന്നു ഗ്രീഷ്മയുടെ ആദ്യ മൊഴി. സംഭവശേഷം തെളിവു നശിപ്പിക്കാൻ അമ്മാവൻ നിർമൽകുമാറും സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇരുവരുടെയും മൊഴികളിലെ വൈരുധ്യം മുൻനിർത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നു വ്യക്തമായത്.

 

 

 

 

ഗ്രീഷ്മ വിളിച്ചതനുസരിച്ച് ഷാരോൺ വീട്ടിലെടുത്തുന്നതിനു തൊട്ടുമുൻപ് ഇരുവരും പുറത്തുപോയിരുന്നു. ഇതോടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, പുറത്തുപോയ ഇരുവരും അധികം ദൂരേയ്ക്കു പോയിരുന്നില്ലെന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇതോടെയാണ് കൊലയ്ക്കു പിന്നിലെ ആസൂത്രിത സ്വഭാവം പൊലീസ് ഉറപ്പിച്ചത്. ഷാരോണിനു നൽകിയ കഷായത്തിൽ ചേർത്ത കളനാശിനിയുടെ കുപ്പി പറമ്പിലേക്ക് എറിഞ്ഞെന്നും, അമ്മാവൻ അതെടുത്തു മാറ്റിയെന്നുമാണ് ഗ്രീഷ്മ മൊഴി നൽകിയത്.

 

 

 

അന്വേഷണം വഴിതെറ്റിക്കുന്നത് എങ്ങനെയെന്നും പിടിക്കപ്പെട്ടാൽ എങ്ങനെയൊക്കെ മൊഴി നൽകണമെന്നും ഗ്രീഷ്മ ഇന്റർനെറ്റിൽ തിരഞ്ഞിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. പൊലീസിനോട് എന്തു പറയണമെന്ന് ഗ്രീഷ്മ ബന്ധുക്കളെ പഠിപ്പിക്കുകയും ചെയ്തിരുന്നു.ഗ്രീഷ്മയുടെ അക്കാദമിക് മികവ് അന്വേഷണ ഉദ്യേ‍ാഗസ്ഥരെ പോലും ഞെട്ടിച്ചു.

 

 

 

പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എപ്ലസ് മുതൽ ബിഎ ഇംഗ്ലിഷിനു ആറാം റാങ്ക് വരെ നേടിയ മിടുമിടുക്കി. പഠന വിഷയങ്ങളിൽ എന്ന പോലെ കലാരംഗത്തും വാരിക്കൂട്ടിയ പുരസ്കാരങ്ങളും ഒട്ടേറെ. നൃത്ത രംഗത്ത് വലിയ ഭാവി ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ കോളജിനെ പ്രതിനിധികരിച്ച് മത്സരങ്ങളിൽ പുരസ്കാരം നേടിയിട്ടുണ്ട്. വീടിനു അടുത്തുള്ള ക്ലബ്ബിലെ പരിപാടികളിൽ സ്ഥിരം സാന്നിധ്യമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (16 minutes ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (17 minutes ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (19 minutes ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (24 minutes ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (26 minutes ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (35 minutes ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (38 minutes ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (39 minutes ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (43 minutes ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (46 minutes ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (50 minutes ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (52 minutes ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (55 minutes ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (56 minutes ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (58 minutes ago)

Malayali Vartha Recommends