Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

മോഷണം നിർത്തിയ വിവരം അറിയിക്കാൻ സ്റ്റേഷനിൽ എത്തി.. പൊക്കി അകത്തിട്ടു!

01 NOVEMBER 2022 06:02 PM IST
മലയാളി വാര്‍ത്ത

മതി സാറേ ഞാൻ നിർത്തി..എന്റെ റിട്ടയേർഡ് മെന്റിന് സമയമായി..ഒരു മോഷ്ടാവ് ഡിവൈ.എസ്.പി ഓഫീസിൽ എത്തി ഇങ്ങനെ പറഞ്ഞു..ആഹാ തേടിയ വള്ളി കാലിൽ ചുറ്റിയല്ലോ സംഭവം അറിയിച്ചതിന് പിന്നാലെ കള്ളനെ പൊക്കി അകത്തിട്ട് പോലീസ് .ബൈക്ക് മോഷണം അടക്കം ഇരുന്നൂറിലധികം കേസുകളിൽ പ്രതിയായ യുവാവ് ചെങ്ങന്നൂർ ഡിവൈ.എസ്.പി ഓഫീസിൽ എത്തി മോഷണം നിറുത്തിയെന്ന് അറിയിച്ചത്.

 

മോഷണക്കേസുകളിലാണ് അറസ്റ്റ്.റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടിൽ തോമസ് കുര്യാക്കോസ് (ബിനു തോമസ് 31) ആണ്  നേരിട്ടെത്തി മോഷണം നിറുത്തുകയാണെന്ന് അറിയിച്ചത്. മുൻപ് പല തവണ ഡിവൈ.എസ്.പി ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മാല മോഷണക്കേസിൽ റിമാൻഡിലായിരുന്ന ബിനു കഴിഞ്ഞ 21 നാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ രണ്ടു ബൈക്ക് മോഷ്ടിച്ചു.



വിചിത്രമായിരുന്നു ബിനുവിന്റെ കുറ്റസമ്മതം. താനേറെ ഇഷ്ടെപ്പടുന്നത് ബൈക്ക് മോഷ്ടിക്കാനാണെന്ന് ബിനു പറഞ്ഞു. വഴിയിൽ വച്ചിരിക്കുന്ന ബൈക്ക് കണ്ട് ഇഷ്ടപ്പെട്ടാൽ എങ്ങനെയും അത് എടുത്തിരിക്കും. രണ്ടു മിനുട്ടു മതി തനിക്ക് ഒരു ബൈക്ക് എടുക്കാൻ. അതിയിൽ കയറിയിരുന്ന് ഹാൻഡിൽ ലോക്ക് പൊട്ടിച്ച് ഓടിക്കും. മതി വരുവോളം ഓടിച്ചു കഴിഞ്ഞാൽ അത് വിൽക്കും. ഒരു ബൈക്ക് കണ്ട് ഇഷ്ടപ്പെട്ടിട്ട് അത് എടുക്കാൻ പറ്റിയില്ലെങ്കിൽ അതിന് പിന്നാലെ സഞ്ചരിക്കും. എടുത്തു കഴിഞ്ഞാൽ മാത്രമേ പിന്നെ ഉറങ്ങാൻ കഴിയൂവെന്നും ബിനു പറഞ്ഞു.



ഡിവൈ.എസ്‌പി ഉടൻ തന്നെ ഒരു കൗൺസിലറെ വിളിച്ചു വരുത്തി ഇയാൾക്ക് കൗൺസിലിങ് കൊടുത്തു. അപ്പോഴാണ് അവസാനത്തെ രണ്ടു ബൈക്ക് മോഷ്ടിച്ചത് പറയുന്നത്. ചെങ്ങന്നൂർ ടൗണിന് അടുത്തു തന്നെ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഇടവും കാണിച്ചു കൊടുത്തു. മോഷണത്തിൽ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി നടത്തിയ കുറ്റസമ്മതമാണെങ്കിലും മോഷണം കുറ്റകരം തന്നെ ആയതിനാൽ കേസ് എടുത്ത് റിമാൻഡിൽ അയച്ചു. പോകാൻ നേരം പൊലീസുകാരുടെ കൈയിൽ ചുറ്റിപ്പിടിച്ച് ബിനു ഇങ്ങനെ പറഞ്ഞു: നന്ദി. ഇനി ഞാൻ ഈ തൊഴിൽ ചെയ്യില്ല.



പ്രായപൂർത്തിയാകുന്നതിന് മുൻപ് മോഷണം തുടങ്ങിയ ആളാണ് ബിനു തോമസ്. അന്ന് പല തവണ ഇയാളെ അറസ്റ്റ് ചെയ്തത് ഇൻസ്‌പെക്ടർ ആയിരുന്ന ജോസ് ആണ്. അതു കൊണ്ടു തന്നെ അവസാനത്തെ രണ്ടു ബൈക്ക് മോഷണത്തിന് ശേഷം തൊഴിലിൽ നിന്ന് വിരമിക്കുന്ന കാര്യം അദ്ദേഹത്തോട് പറയാൻ തീരുമാനിക്കുകയായിരുന്നു.



മോഷ്ടിക്കുന്ന ബൈക്കിൽ കറങ്ങി നടന്ന് വീട്ടമ്മമാരുടെ മാല പൊട്ടിക്കുന്നതായിരുന്നു ഇയാളുടെ പതിവെന്ന് ഡിവൈ.എസ്‌പി പറഞ്ഞു. മുൻപ് പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന സമയത്താണ് ബിനുവിനെ പല തവണ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒരിക്കൽ പിടിയിലാകുമ്പോൾ ഇയാൾക്ക് പ്രായപൂർത്തിയാകാൻ ഒരു മാസം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. തന്നെ രേഖകളിൽ പ്രായപൂർത്തിയായെന്ന് കാണിച്ച് റിമാൻഡ് ചെയ്യാൻ ഇയാൾ ആവശ്യപ്പെട്ടിരുന്നതായും ഡിവൈ.എസ്‌പി ഓർക്കുന്നു. ഇപ്പോഴത്തെ പശ്ചാത്താപ കുറ്റസമ്മതം വിശ്വസനീയമാണോയെന്ന് കണ്ടറിയേണ്ടി വരും.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് പൂരാഘോഷത്തിനിടെ സംഘര്‍ഷം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍  (48 minutes ago)

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരുക്ക്  (1 hour ago)

ന്യൂസിലന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനലില്‍  (1 hour ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (1 hour ago)

ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന് റഷ്യ  (1 hour ago)

ഇറാൻ യുദ്ധക്കപ്പൽ 'ഐആർഐഎസ് ഡെന'യെ മുക്കിയത് യുഎസ് മുങ്ങിക്കപ്പൽ; ആക്രമണം സ്ഥിരീകരിച്ചു  (1 hour ago)

പ്രവാസികള്‍ക്ക് ആശ്വാസമായി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍  (1 hour ago)

തങ്ങളുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ഇറാൻ അംബാസഡറെ തുർക്കി വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ട്  (1 hour ago)

ഹോർമുസ് കടലിടുക്കിൽ മാൾട്ടയുടെ പതാക വഹിച്ച കപ്പലിന് നേരെ ആക്രമണം. കപ്പലിലെ 24 ജീവനക്കാരെയും രക്ഷിച്ചു  (1 hour ago)

സഞ്ജുവിനെ പ്രശംസിച്ച് ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍  (1 hour ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (2 hours ago)

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (3 hours ago)

ഇറാന് വേണ്ടി ചാരവൃത്തി... ഖത്തറിൽ പത്ത്‌ പേർ അറസ്റ്റിൽ.. ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ... ഇറാൻ കുത്തുപാളയെടുക്കും !!  (3 hours ago)

പത്മകുമാർ ഇറങ്ങി വീട്ടിൽ എത്തും മുന്നേ അത് സംഭവിക്കും...! പത്മകുമാറിന്റെ തനിക്കൊണം  (3 hours ago)

എന്റെ മോളെ...! നെഞ്ച് പൊട്ടി അമ്മയുടെ നിലവിളി...! അച്ഛൻ അതിന് സമ്മതിച്ചു ജസ്ലിയ ജോണ്‍സണ്‍ ഇനി ഓര്‍മ്മ  (3 hours ago)

Malayali Vartha Recommends