Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഇവര്‍ കേരളാ പോലീസിന് അപമാനം; ഒടുവില്‍ പിണറായിയുടെ കുറ്റസമ്മതം ഇത് പോരല്ലോ സഖാവേ..

01 NOVEMBER 2022 06:25 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ഈ അടുത്തിടെയായി കേരളാ പോലീസിന് നാണക്കേടിന്റെ കഥകള്‍ മാത്രമാണുള്ളത്. എന്തിനേറെ പറയുന്നു ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഷാരോണ്‍ വധക്കേസിലും പൊലീസിന്റെ അനാസ്ഥയും സ്വജന പക്ഷപാതവും ചര്‍ച്ചാ വിഷയമായി, ഇതിനെല്ലാം തെറിവിളി കേല്‍ക്കുന്നത് ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. പിണറായി പോലീസ് എന്നാണ് പൊലീസിനെ മാധ്യമങ്ങള്‍ പോലും വിശേഷിപ്പിക്കുന്നത്. പൊലീസിനെതിരെയുള്ള പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ പിണറായി വിജയനു തന്നെ ജനങ്ങളോട് കുറ്റസമ്മതം നടത്തുന്നത്.

ഇനിയും സഹിക്കാനാകില്ല സദ്ഗുണങ്ങള്‍ ഇല്ലാത്തവര്‍ പൊലീസില്‍ തുടരേണ്ടതില്ലെന്ന നിലപാടാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നത്. പൊലീസ് സേനയ്ക്ക് ചേരാത്ത പ്രവര്‍ത്തി ചെയ്യുന്നവര്‍ ആ സേനയുടെ ഭാഗമായി നില്‍ക്കണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ചിലരുടെ പ്രവര്‍ത്തികള്‍ സേനക്ക് അപമാനമുണ്ടാക്കുന്നു. പൊലീസ് ഇങ്ങനെയാകാന്‍ പാടില്ലെന്ന് ജനം ആഗ്രഹിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പഞ്ഞത്.

ഇത്രയും പറഞ്ഞിട്ട് ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നാണ് പിണറായി വാദിച്ചത്. ഈ സമീപനം അക്ഷരാര്‍ത്ഥത്തില്‍ ഒരു ആഭ്യന്തര മന്ത്രിയ്ക്ക് യോജിച്ചതല്ലെന്നതാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം.

കിളികൊല്ലൂരില്‍ ഒരു സൈനികനേയും സഹോദരനെയും തല്ലിച്ചതച്ച പോലീസ് അവരുടെ കേമത്തരം കാണിച്ചതില്‍ ആ ചെറുപ്പക്കാര്‍ക്ക് നഷ്ടപ്പെട്ടതെന്തോക്കെയാണെന്നതിനെ കുറിച്ച് പരാമര്‍ശിക്കാനോ അതില്‍ ഖേദം പ്രകടിപ്പിക്കാനോ പോലും പിണറായി തുനിഞ്ഞില്ല? പി.എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഘ്‌നേഷ് എന്ന ചെറുപ്പക്കാരനെ ഫിസിക്കല്‍ ടെസ്റ്റിന് പോകാന്‍ പോലും കഴിയാത്ത വിധത്തിലാക്കി ഈ പോലീസ് ഏമാന്മാര്‍. അയാളുടെ സഹോദരനായ സൈനികന്‍ വിഷ്ണു അതിക്രൂരമായി അക്രമിക്കപ്പെട്ട് ജോലിസ്ഥലത്തേക്ക് തിരിച്ചു പോയി. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിക്കാനിരുന്ന വിഷ്ണുവിന്റെ ജീവിതം കൂടിയാണ് അവരില്ലാതാക്കിയയത്.

ഇവിടെ ഞാനാണ് രാജാവ്, എന്റെ കാല്‍ കഴുകിയ വെള്ളം കുടിക്കാതെ നിങ്ങള്‍ക്ക് ഇവുടുന്നു പോകാന്‍ കഴിയില്ല, എന്ന് കഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് റോട്ടില്‍ വച്ച് അകാരണമായി പിടിച്ച് കൊണ്ട് വന്ന യുവതിയോടും കൂടെയുള്ളവരോടും ഒരു പോലീസുകാരന്‍ പറഞ്ഞത്. താന്‍ രാജാവാണെന്നും വേണമെങ്കില്‍ തന്റെ കാലു കഴുകിയ വെള്ളം കുടിപ്പിക്കാമെന്നും ഇയാള്‍ക്ക് തോന്നുന്നത് എന്ത് കൊണ്ടാണ്? കേരളം ഭരിക്കുന്ന രാജവംശമാണ് പോലീസ് എന്ന് തോന്നാന്‍, നാഴികയ്ക്ക് നാല്പതുവട്ടം കേരളത്തിന്റെ മുഖ്യമന്ത്രി പോലീസിന്റെ മാന്യതയെപ്പറ്റിയും ത്യാഗനിര്‍ഭരമായ സേവനങ്ങളെ കുറിച്ചും പറയുന്ന നാല് പുറം ഉപന്യാസം നല്‍കുന്ന ധൈര്യം ചെറുതല്ല. കേരളത്തിലാദ്യമായല്ല പോലീസിങ്ങനെ അഴിഞ്ഞാടുന്നത്. വ്യാജ ഏറ്റുമുട്ടലുകളുടെ പേരിലും യു.എ.പി.എ ചുമത്തി റെക്കോര്‍ഡ് സൃഷ്ടിച്ചതിന്റെ പേരിലും പോലീസ് പലതവണ വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, യാതൊരു നടപടിയും ഇവര്‍ക്കെതിരെ എടുത്തിട്ടില്ല എന്നതും ഭരിക്കുന്ന സര്‍ക്കാരും പാര്‍ട്ടിയും നല്‍കുന്ന പിന്തുണയും ഈ വൃത്തികേടുകള്‍ മുഴുവന്‍ തുടരാന്‍ ഇവര്‍ക്ക് നല്‍കുന്ന ധൈര്യം ചെറുതല്ല.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് പോലീസിന്റെ ഉത്തരവാദിത്വം. എന്നാല്‍ ഏതെങ്കിലും സാദാരണക്കാരന് റോഡ് സൈഡില്‍ വച്ച് ഒരു പോലീസ് വാഹനം കണ്ടാല്‍ സുരക്ഷിതത്വം തോന്നാറുണ്ടോ? തോന്നുന്നത് പേടിയാണ്. എന്ത് ഏടാകൂടമാണാവോ ഇവരിനി പറയാന്‍ പോകുന്നത് എന്ന പേടിയിലാണ് പോലീസ് വണ്ടിയ്ക്കള്‍ക്കു മുമ്പിലൂടെ ഓരോ മനുഷ്യനും നടക്കുന്നത്. വഴി നടക്കുന്ന ആരുടേയും മെക്കിട്ട് കേറാന്‍ പോലീസിന് കഴിയും എന്നതിന് മുടിനീട്ടി വളര്‍ത്തിയതിന്റെ പേരില്‍ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത് ആത്മഹത്യ ചെയ്ത വിനായകന്‍ ഉദാഹരണമാണ്. മുടി നീട്ടി വളര്‍ത്തിയ, മുടി കളര്‍ ചെയ്ത, താടി വളര്‍ത്തിയ ആളുകളെ കാണുമ്പോള്‍ സംശയം തോന്നുന്ന പോലീസിന്റെ അസുഖം മാറാന്‍ ഇനി എത്രപേരുടെ ജീവിതം കൂടി തുലയണം? ഒറ്റ നോട്ടത്തില്‍ കഞ്ചാവാണെന്നും മയക്കുമരുന്നാണെന്നും മനസിലാക്കാനുള്ള പോലീസിന്റെ ട്രെയിനിങ് സംവിധാനത്തിന്റെ അടിസ്ഥാനം രൂപത്തിലും വസ്ത്രത്തിലുമെല്ലാം നിലവാരങ്ങള്‍ നിശ്ചയിച്ച പാരമ്പര്യ വാദികളുടെ അളവുകോലാണ്.

ഒരു ഭാഗത്ത് സര്‍ക്കാര്‍, സ്ത്രീകളുടെ രാത്രി നടത്തം പ്രോത്സാഹിപ്പിച്ചു കൊണ്ട് പരിപാടികള്‍ സംഘടിപ്പിക്കുമ്പോഴും, വനിതാ ശിശു വികസന വകുപ്പിന്റെ പുരോഗമന വിഡിയോകള്‍ വരുമ്പോഴും, തലശ്ശേരിയില്‍ പങ്കാളികളായ സ്ത്രീയും പുരുഷനും രാത്രി കടല്‍ പാലം കാണാന്‍ പോയതിന്റെ പേരില്‍ തല്ലിച്ചതച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ജയിലിലിടാനും, മലപ്പുറത്ത് മകനും സഹോദരനുമൊപ്പം ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ യുവതിയെ കയ്യേറ്റം ചെയ്ത്, പോലീസ് സ്റ്റേഷനില്‍ ഇരിക്കാന്‍ ഒരു കസേര പോലും കൊടുക്കാതെ അപമാനിക്കാനും കഴിയുന്നത് സദാചാര മൂല്യങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ച ഒരു സംവിധാനത്തിന്റെ പിന്തുണ അവര്‍ക്കുള്ളത്‌കൊണ്ടാണ്. ഈ പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട, അതൊന്നും ഇവിടെ ചിലവാകില്ല എന്ന് പോലീസിനോട് പറയാന്‍ എന്തുകൊണ്ടാണ് പിണറായി വിജയന് കഴിയാത്തത്? എന്ന ചോദ്യം പ്രസക്തമാകുമ്പോഴാണ് ഈ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന കുറ്റസമ്മതവും അതിനെ ന്യായീകരിക്കലുമെല്ലാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (7 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (7 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (7 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (7 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (8 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (8 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (8 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (8 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (9 hours ago)

INDIA കരുതലോടെ ഇന്ത്യ  (9 hours ago)

Malayali Vartha Recommends