ശബരിമല മണ്ഡലകാലം ആരംഭി്ക്കുന്നതിനു മുമ്പേ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആറുലക്ഷം കവിഞ്ഞു; നിയന്ത്രണങ്ങള്‍ ഏറെ

ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആറുലക്ഷം കവിഞ്ഞതായി ശബരിമല പോലീസ് കോര്‍ഡിനേറ്റര്‍ എ.ഡി.ജി.പി പത്മകുമാര്‍ പറഞ്ഞു. പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ആരംഭിച്ച ശബരിമലസുഖദര്‍ശനം സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ദിവസം 2,200 ബുക്കിങാണ് വെര്‍ച്വല്‍ ക്യൂ സമ്പ്രദായം വഴി സ്വീകരിക്കുന്നത്. 27 രാജ്യങ്ങളില്‍ നിന്നും ബുക്കിങ് എത്തിയിട്ടുണ്ടെങ്കിലും മലേഷ്യയില്‍ നിന്നുമാണ് ഏറ്റവും അധികം ഭക്തര്‍ വെര്‍ച്വല്‍ ക്യൂവിലൂടെ എത്തുമെന്ന് അറിയുന്നത്. ഇക്കുറി വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി പത്മകുമാര്‍ വ്യക്തമാക്കി. ഒരാള്‍ക്ക് രണ്ട് ദിവസം മാത്രമെ ദര്‍ശനത്തിനായി തെരഞ്ഞെടുക്കാന്‍ അനുമതി ഉണ്ടാകൂ. ബുക്ക് ചെയ്ത ദിവസം തന്നെ ദര്‍ശനത്തിന് എത്തിയില്ലെങ്കില്‍ അത് അസാധുവാകും.
ഇത്തവണ രാമമൂര്‍ത്തി മണ്ഡപത്തില്‍ 10 വെര്‍ച്വല്‍ ക്യൂ കൗണ്ടറുകളും എരുമേലിയില്‍ നിന്നും വരുന്ന ഭക്തരുടെ സൗകര്യാര്‍ഥം പമ്പാ ഗണപതി കോവിലില്‍ രണ്ട് കൗണ്ടറുകളും അധികമായി തുറക്കും.
ശബരിമല സന്നിധാനം, പമ്പാ, എരുമേലി, പത്തനംതിട്ട, ഇടുക്കി, ആര്യങ്കാവ് എന്നീപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ആറ് മേഖലകളായി തിരിച്ചാണ് മണ്ഡലമകരവിളക്ക് സീസണില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. സന്നിധാനത്തും പമ്പയിലും എസ്.പി റാങ്കുള്ള ഒരാള്‍വീതം സ്‌പെഷ്യല്‍ ഓഫീസറായി നാല് ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കും. പത്തനംതിട്ട മേഖലയുടെ നിയന്ത്രണം ജില്ലാ എസ്.പിക്കായിരിക്കും. എരുമേലി മേഖല കോട്ടയം എസ്.പിയും ഇടുക്കി മേഖല ഇടുക്കി എസ്.പിയും നിയന്ത്രിക്കും. കൊല്ലം റുറല്‍ എസ്.പിക്കായിരിക്കും ആര്യങ്കാവ് മേഖലയുടെ ചുമതല. സ്‌പെഷ്യല്‍ ഓഫീസര്‍മാരെ സഹായിക്കാന്‍ ഡിവൈ.എസ്.പി റാങ്കിലുള്ള പോലീസ് കണ്‍ട്രോളര്‍മാര്‍ ഉണ്ടായിരിക്കും.
15 ന് രാവിലെ എട്ടു മുതല്‍ പമ്പയിലും സന്നിധാനത്തും പോലീസ് വിന്യാസം നടക്കും. മകരവിളക്കിനു ശേഷം നട അടയ്ക്കുന്നതു വരെ ആറ് ഘട്ടങ്ങളായി തിരിച്ചാണ് പോലീസിനെ നിയോഗിക്കുന്നത്. പത്ത് ദിവസം വീതം നീണ്ടുനില്‍ക്കുന്നതാണ് ഓരോ ഘട്ടവും. ആദ്യ ഘട്ടത്തില്‍ പമ്പയിലും സന്നിധാനത്തുമായി പതിനാറ് ഡിവൈ.എസ്.പിമാര്‍, 32 സി.ഐമാര്‍, 1150 പോലീസുകാര്‍ എന്നിവരെ ഡ്യൂട്ടിക്ക് നിയോഗിക്കും. ഭക്തരുടെ വര്‍ധനഅനുസരിച്ച് ഓരോ ഘട്ടത്തിലും പോലീസ് വിന്യാസത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. മകരവിളക്ക് ഉത്സവ കാലത്ത് 4000 പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കും.
ഈ വര്‍ഷം പുതിയ ക്യൂ കോംപ്ലക്‌സ് നിലവില്‍ വരുന്നതിനാല്‍ മരകൂട്ടത്തു നിന്നും ശരംകുത്തി വരെയുള്ള പാതകളില്‍ ഇരുനൂറോളം പോലീസുകാരെ അധികമായി നിയമിക്കും. പമ്പയില്‍ സ്ഥിരം പോലീസ് സ്‌റ്റേഷനു പുറമെ സന്നിധാനത്തും നിലയ്ക്കലും വടശേരിക്കരയിലും പുതിയ പോലീസ് സ്‌റ്റേഷനുകള്‍ 15 ന് പ്രവര്‍ത്തനം ആരംഭിക്കും. നീലിമല, ധര്‍മമേട്, അപ്പാച്ചിമേട്, എന്നിവിടങ്ങളില്‍ ഒരു എസ്.ഐയുടെ നേതൃത്വത്തില്‍ ആറ് പോലീസുകാര്‍ ഉള്‍പ്പെടെ മൂന്ന് പോലീസ് എയ്ഡ്‌പോസ്റ്റുകള്‍ വീതം സ്ഥാപിക്കും. പമ്പയിലും സന്നിധാനത്തും പോലീസ് കമാന്റൊ ടീമുകളെ നിയമിക്കും. ഇതുകൂടാതെ എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ് എന്നിവയുടെ ഒരു കമ്പനിയും ദ്രതുകര്‍മ്മസേനയുടെ ഒരു പ്ലാറ്റൂണും ഉണ്ടായിരിക്കും.
സന്നിധാനം പമ്പാ എന്നിവിടങ്ങളിലെ പോലീസ് ബാരക്ക്, മെസ്, ടോയിലറ്റ് എന്നിവയുടെ അറ്റകുറ്റപണികള്‍ വൈകാതെ പൂര്‍ത്തിയാകും. എരുമേലിയില്‍ ഇത്തവണ ആദ്യമായി പോലീസ് മെസ് പ്രവര്‍ത്തിക്കും.
ഭക്തരുടെ അറിവിലേക്കായി സുരക്ഷ സംബന്ധിച്ച വിവിധ നിര്‍ദ്ദേശങ്ങള്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ പ്രസിദ്ധീകരിക്കും. വിവിധ ഭാഷകളിലുള്ള ബോര്‍ഡുകളും പ്രദര്‍ശിപ്പിക്കും. ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം എന്നീ റെയില്‍വേ സ്‌റ്റേഷനുകളില്‍ ശബരിമലയിലേക്കുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും.
പമ്പയില്‍ വാഹനപാര്‍ക്കിങ് ക്രമീകരണങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ തുടരും. നിലയ്ക്കല്‍ പമ്പാ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസുകള്‍ ഇക്കുറിയും ഉണ്ടാകും. ചാലക്കയത്തിനും പമ്പക്കും ഇടയില്‍ റോഡില്‍ പാര്‍ക്കിങ് അനുവദിക്കില്ല. ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിനെതിരെ ശക്തമായ ബോധവത്കരണം നടത്തും. പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ ഇത് പ്രാവര്‍ത്തികമാക്കും.
തീര്‍ഥാടന കാലത്തെ ഗതാഗത നിയന്ത്രണത്തിനായി പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കും. എരുമേലി വഴി അയ്യപ്പഭക്തരുടെ വന്‍ പ്രവാഹമാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ഇത് നിയന്ത്രിക്കാന്‍ എരുമേലി, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവിടങ്ങളില്‍ പോലീസ് വിന്യാസം വര്‍ദ്ധിപ്പിക്കും. വലിയാനവട്ടത്ത് അസ്‌കാ ലൈറ്റുകള്‍ സ്ഥാപിക്കും..
എരുമേലിയില്‍ താത്കാലിക ഫയര്‍ സെഫ്റ്റി യൂണിറ്റ് ഉണ്ടാകും. സന്നിധാനത്തും പമ്പയിലും സ്ഥാപിച്ചിട്ടുള്ള സുരക്ഷാ ഉപകരണങ്ങളുടെ അറ്റകുറ്റപണികള്‍ കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു. പുല്ലുമേട്ടില്‍ മകരജ്യോതി ദര്‍ശനത്തിനായി ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ക്രമീകരണങ്ങള്‍ നടപ്പാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha