Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഇഡിയെ ഭയന്ന് ഗുണ്ടാ പൊലീസിന് പിണറായിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്? ഇങ്ങനെയും ഒരു മുഖ്യന്‍..

01 NOVEMBER 2022 06:28 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ജനങ്ങളുടെ മെക്കിട്ട് കേറുന്ന ക്രിമിനലുകള്‍ക്ക് എല്ലാ വിധ സുരക്ഷയും ഒരുക്കുന്ന പൊലീസിന് പിണറായിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. കേരളാ പിറിവ ദിനമായ ഇന്നു തന്നെ കേരളാ പോലീസിനെ പുകഴ്ത്തിയടിക്കുന്ന മുഖ്യന്‍ കേരളത്തില്‍ പൊലീസ് നടത്തുന്ന ഗുണ്ടാ വിളയാട്ടങ്ങള്‍ക്കും. ക്രിമിനലുകളെ പിന്തുണയ്ക്കുന്ന സമീപനം തുടരുന്നവര്‍ക്കും യഥേഷ്ടം വാഴാനുള്ള അനുമതിയാണ് കൊടുത്തിരിക്കുന്നത്. ഷാരോണ്‍ രാജ് വധക്കേസില്‍ ആധ്യ ഘട്ടത്തില്‍ വീഴ്ച വരുത്തിയതും. സൈനീകനെയും സഹോദരനെയും തല്ലിച്ചതച്ചതും. രാത്രിയിലെ സദാചാര പൊലീസു കളിയുമൊന്നും പിണറായിയെ സംബന്ധിച്ച് വലിയൊരു വിഷയമേ അല്ലെന്നുള്ളതാണ്. ഇത്രയും കാട്ടിക്കൂട്ടലുകള്‍ പൊലീസ് കേരളത്തില്‍ നടത്തിയിട്ടും 'സദ്?ഗുണങ്ങള്‍ ഇല്ലാത്തവര്‍ പൊലീസില്‍ വേണ്ട, എന്ന പരാമര്‍ശത്തില്‍ മാത്രമൊഴുക്കി മുഖ്യന്റെ ശാസന. നിങ്ങള്‍ ആയിക്കൊ ആരും ചോദിക്കാന്‍ വരില്ലെന്ന സൂചന യാണോ ഇതിലൂടെ പിണറായി നല്‍കുന്നത്.

അതിനു ശേഷം കേരളാ പോലീസിനെ വാനോളം പുകഴ്ത്തുന്ന പിണറായിയെയാണ് കണ്ടത്. അക്ഷരാര്‍ത്ഥത്തില്‍ സമൂഹത്തിലെ മുഴുവന്‍ സദാചാരവാദികളും, പാരമ്പര്യവാദികളും കുറുക്കിയെടുത്ത ഒരു മാനിഫെസ്റ്റോയാണ്. കേരളാ പോലീസ് പിന്തുടരുന്നത്. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ എന്താണോ ഉണ്ടാകില്ലെന്ന് പ്രതീക്ഷിച്ചത് അത് മാത്രമാണ് ഇപ്പോള്‍ പല ഇടങ്ങളിലുമായി സംഭവിക്കുന്നത്. കേരളാ പോലീസിന്റെ തോന്നിവാസം. കിളികൊല്ലൂരില്‍ ഒരു സൈനികനേയും സഹോദരനെയും തല്ലിച്ചതച്ച പോലീസ് അവരുടെ കേമത്തരം കാണിച്ചതില്‍ ആ ചെറുപ്പക്കാര്‍ക്ക് നഷ്ടപ്പെട്ടതിനെക്കുറിച്ച് പിണറായിക്ക് ഒരു ദണ്ണവും ഇല്ല? പി.എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഘ്‌നേഷ് എന്ന ചെറുപ്പക്കാരനെ ഫിസിക്കല്‍ ടെസ്റ്റിന് പോകാന്‍ പോലും കഴിയാത്ത വിധത്തിലാക്കിയിട്ടും പിണറായി അത് അറിഞ്ഞ ഭാവമില്ല. അയാളുടെ സഹോദരനായ സൈനികന്‍ വിഷ്ണു അതിക്രൂരമായി അക്രമിക്കപ്പെട്ട ശേഷം ഇപ്പോള്‍ ജോലിസ്ഥലത്തേക്ക് തിരിച്ചു പോയി.

ഇവിടെ ഞാനാണ് രാജാവ്, എന്റെ കാല്‍ കഴുകിയ വെള്ളം കുടിക്കാതെ നിങ്ങള്‍ക്ക് ഇവുടുന്നു പോകാന്‍ കഴിയില്ല, എന്ന് മലപ്പുറത്ത് റോഡിലുടെ വച്ച് അകാരണമായി പിടിച്ച് കൊണ്ട് വന്ന യുവതിയോടും കൂടെയുള്ളവരോടും ഒരു പോലീസുകാരന്‍ പറഞ്ഞതും പിണറായിയുടെ ചെവിയില്‍ എത്തിയില്ലേ. കേരളാ പോലീസിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ മുഖ്യന്‍ എന്തേ. ഈ കൊള്ളരുതായ്മകളൊന്നും അക്കമിട്ട് നിരത്താത്തെ.

താന്‍ രാജാവാണെന്നും വേണമെങ്കില്‍ തന്റെ കാലു കഴുകിയ വെള്ളം കുടിപ്പിക്കാമെന്നും ഇയാള്‍ക്ക് തോന്നുന്നത് എന്ത് കൊണ്ടാണ്? പിണറായി ഇത്തരത്തില്‍ നല്‍കുന്ന ധൈര്യം കൊണ്ടല്ലേ... കേരളം ഭരിക്കുന്ന രാജവംശമാണ് പോലീസ് അവിടെ രാജാവ് പിണറായിയും. എല്ലാം കണ്ടാലും കണ്ടില്ലെന്ന് നടിക്കുന്ന പാവ രാജാവ്. നാഴികയ്ക്ക് നാല്പതുവട്ടം കേരളത്തിന്റെ മുഖ്യമന്ത്രി പോലീസിന്റെ മാന്യതയെപ്പറ്റിയും ത്യാഗനിര്‍ഭരമായ സേവനങ്ങളെ കുറിച്ചും പറയുന്ന നാല് പുറം ഉപന്യാസം വായിക്കുമ്പോള്‍ ഇത്തരക്കാര്‍ക്ക് ഇതിലൂടെ കിട്ടുന്ന ധൈര്യം ചെറുതല്ല. കേരളത്തിലാദ്യമായല്ല പോലീസിങ്ങനെ അഴിഞ്ഞാടുന്നത്. വ്യാജ ഏറ്റുമുട്ടലുകളുടെ പേരിലും യു.എ.പി.എ ചുമത്തി റെക്കോര്‍ഡ് സൃഷ്ടിച്ചതിന്റെ പേരിലും പോലീസ് പലതവണ ജനങ്ങളുടെ മെക്കിട്ട് കേറിയിട്ടുണ്ട് അന്നെല്ലാം ഇന്ത്യ മുഴുവനും കേരളാ പോലീസിനെ എടുത്തിട്ടലക്കുമ്പോഴും. ഒറ്റപ്പെട്ട സംഭവമെന്നും പറഞ്ഞ്. കേരളാ പോലീസിനെ ന്യായീകരിക്കാന്‍ ഒരു പേപ്പര്‍ ഉപന്യാസവുമായി വരും വൈകിട്ട്. ഏത് ഗുരുതരമായ കുറ്റമായാലും സസ്‌പെന്‍ഷനല്ലാതെ എന്തു നടപടിയാണ് പിണറായി എടുത്തിട്ടുള്ളത്. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരികെ എത്തിയാലോ കാത്തിരിക്കുന്നത് ഉയര്‍ന്ന പദവികളും സ്ഥാനമാനങ്ങളും. ഭരിക്കുന്ന സര്‍ക്കാരും പാര്‍ട്ടിയും നല്‍കുന്ന പിന്തുണയും ഈ വൃത്തികേടുകള്‍ മുഴുവന്‍ തുടരാന്‍ ഇവര്‍ക്ക് ധൈര്യം നല്‍കുന്നു.

ജനങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്നതാണ് പോലീസിന്റെ ഉത്തരവാദിത്വം. എന്നാല്‍ ഏത് സാധാരണക്കാരനാണ് റോഡ് സൈഡില്‍ ഒരു പൊലീസ് ജീപ്പ് കണ്ടാല്‍ സുരക്ഷിതത്വം തോന്നുക. അവര്‍ മനസ്സില്‍ പറയുക ഓ.. ഇവിടേം വന്നോ കാലന്മാര്‍ എന്നായികിക്കും. ഇത് അവര്‍ മനസ്സിലാണെങ്കിലും മനപ്പൂര്‍വ്വം പറയുന്നതല്ല. അവരെ കൊണ്ട് പറയിപ്പിക്കുന്നതാണ്. പൊലീസിന്റെ വീര പ്രവര്‍ത്തികള്‍, നിങ്ങള്‍ തന്നെ സ്വയം ഒന്ന് ചിന്തിച്ചു നോക്കൂ ഒരു പോലീസ് വാഹനം കണ്ടാല്‍ നിങ്ങള്‍ക്ക് എന്തു സുരക്ഷിതത്വമാണ് തോന്നാറുള്ളത്. എന്ത് ഏടാകൂടമാണാവോ ഇവരിനി പറയാന്‍ പോകുന്നത് എന്ന പേടിയിലാണ് പോലീസ് വണ്ടിയ്ക്കള്‍ക്കു മുമ്പിലൂടെ ഓരോ മനുഷ്യനും കടന്നു പോകുന്നത്. യുവാക്കള്‍ മുടിനീട്ടി വളര്‍ത്തിയതിന്റെ പേരില്‍ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത് ആത്മഹത്യ ചെയ്ത സംഭവം കേരളത്തിലുണ്ടായിട്ടുണ്ട്. വിനായകന്‍ അതിനൊരുദാഹരണമാണ്. മുടി നീട്ടി വളര്‍ത്തിയ, മുടി കളര്‍ ചെയ്ത, താടി വളര്‍ത്തിയ ആളുകളെ കാണുമ്പോള്‍ സംശയം തോന്നുന്ന പോലീസിന്റെ അസുഖം മാറാന്‍ ഇനി എത്രപേരുടെ ജീവിതം കൂടി തുലയണം? ഒറ്റ നോട്ടത്തില്‍ കഞ്ചാവാണെന്നും മയക്കുമരുന്നാണെന്നും മനസിലാക്കാനുള്ള പോലീസിന്റെ ട്രെയിനിങ് സംവിധാനത്തിന്റെ അടിസ്ഥാനം രൂപത്തിലും വസ്ത്രത്തിലുമെല്ലാം നിലവാരങ്ങള്‍ നിശ്ചയിച്ച പാരമ്പര്യ വാദികളുടെ അളവുകോലാണ്. എന്നാല്‍ ആരുമറിയാതെ ഇത്തരം ലഹരി മാഫിയകള്‍ക്ക് ഒത്താശ പാടുന്ന പൊലീസുകാരുമുണ്ട്, എന്തിനേറെ പറയുന്നു ഈ അടുത്തിടെയല്ലേ ലഹരി മരുന്നുമായി ഒരു പൊലീസുകാരനെ പിടികൂടുന്നത്.

ഒരു ഭാഗത്ത് സര്‍ക്കാര്‍, സ്ത്രീകളുടെ രാത്രി നടത്തം പ്രോത്സാഹിപ്പിച്ചു കൊണ്ട് പരിപാടികള്‍ സംഘടിപ്പിന്നു, മറു ഭാഗത്ത് പോലീസ് സദാചാരം കളിക്കുന്നു. തലശ്ശേരിയില്‍ പങ്കാളികളായ സ്ത്രീയും പുരുഷനും രാത്രി കടല്‍ പാലം കാണാന്‍ പോയതിന്റെ പേരില്‍ തല്ലിച്ചതച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ജയിലിലിടാനും, മലപ്പുറത്ത് മകനും സഹോദരനുമൊപ്പം ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ യുവതിയെ കയ്യേറ്റം ചെയ്ത്, പോലീസ് സ്റ്റേഷനില്‍ ഇരിക്കാന്‍ ഒരു കസേര പോലും കൊടുക്കാതെ അപമാനിച്ചതും എല്ലാം ഒറ്റപ്പെട്ട സംഭവമായിരിക്കും ഇവര്‍ക്ക്, പക്ഷേ നിജസ്ഥിതി സാധാരണക്കാരന് മനസ്സിലാകും. പക്ഷേ മുഴുവന്‍ സമയവും എസ്‌കോട്ടുമായി പായുന്ന പിണറായിക്ക് അത് മനസ്സിലാകാന്‍ വഴിയില്ല. ഇവിടെ പൊലീസിനോട് പിണറായിക്ക് നട്ടെല്ലുയര്‍ത്തി ഈ പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട, അതൊന്നും ഇവിടെ ചിലവാകില്ല എന്ന് പറയാന്‍ ധൈര്യം വരാത്തത് എന്തുകൊണ്ടാണ്.

അതുപോലെ തന്നെ കോണ്‍ഗ്രസിനും ഈ മനുഷ്യത്വ വിരുദ്ധതയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാകില്ല. സ്വര്ണക്കടത്തുള്‍പ്പെടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള ഏതു വിഷയം കിട്ടിയാലും ആഘോഷമാക്കുന്ന, അതി സാഹസികമായി കേരളത്തിലങ്ങോളമിങ്ങോളം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് യുവത എവിടെ അവരെയും കാണുന്നില്ലല്ലോ. അതുകൊണ്ട് എല്ലാം കണക്കാണ് കേരളം ഇങ്ങനെയാണ് ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ എന്നു പറഞ്ഞ് സ്വയം ആശ്വസിക്കാനേ വഴിയുള്ളു....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (7 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (7 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (7 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (7 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (8 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (8 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (9 hours ago)

Malayali Vartha Recommends