Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

മ്യൂസിയം ലൈംഗികാതിക്രമത്തില്‍ മന്ത്രി റോഷി അ​ഗസ്റ്റിന്റെ പഴ്‌സനല്‍ സ്റ്റാഫിന്റെ ഡ്രൈവറെ പൊക്കി പോലീസ്... മ്യൂസിയം കേസിൽ ഒരാള്‍ കസ്റ്റഡിയില്‍

01 NOVEMBER 2022 11:31 PM IST
മലയാളി വാര്‍ത്ത

മ്യൂസിയത്തിനു സമീപം സ്ത്രീക്കു നേരയുണ്ടായ ലൈംഗികാതിക്രമ കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മലയിന്‍കീഴ് സ്വദേശിയായ യുവാവിനെയാണ് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് റിപ്പോര്‍ട്ട്. ഒരു മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിന്റെ ഡ്രൈവര്‍കൂടിയായ ഇയാള്‍ ചോദ്യം ചെയ്തു വരുകയാണ്. മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഡ്രൈവറെയാണ് പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. എന്നാല്‍ പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. കഴിഞ്ഞ ആറ് ദിവസമായി നിരവധി പേരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ആരും തന്നെ കുറ്റം സമ്മതിച്ചിരുന്നില്ല. ഫോണ്‍ ലൊക്കേഷന്‍, സിസിടിവി ദൃശ്യങ്ങള്‍, രൂപസാദൃശ്യം, കാര്‍ സാന്നിധ്യം തുടങ്ങിയ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഒടുവില്‍ പ്രതിയെ തിരിച്ചറിഞ്ഞത്.

കസ്റ്റഡിയില്‍ എടുത്തു വ്യക്തി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ആളാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്ന 14ാമത്തെയയാളെന്നാണ് ഇയാൾ എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. അതേസമയം, യുവതിയെ ആക്രമിച്ചയാളും കുറവന്‍കോണത്ത് വീട്ടില്‍ കയറിയ ആളും ഒരാളുതന്നെയെന്ന് അന്വേഷണ സംഘം രാവിലെ തിരിച്ചറിഞ്ഞിരുന്നു.

അതേപറ്റിയുള്ള അന്വേഷണമാണ് മുന്നേട്ട് നീങ്ങുന്നത്. മ്യൂസിയത്ത് ആക്രമിച്ച ആള്‍ ഇന്നോവ കാറിലാണ് എത്തിയതെന്ന കണ്ടെത്തിയിരുന്നു. ഈ കാറിന്റെ സാന്നിധ്യം കുറവന്‍കോണം പരിസരത്തും കണ്ടെത്തിയിരുന്നു. പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതില്‍ പോലീസിനെതിരെ നിരവധി കോണില്‍നിന്ന് വന്‍ വിമര്‍ശനങ്ങളും നേരിട്ടിരുന്നു. ഇതിന്റെ പിന്നാലെയാണ് ഇപ്പോള്‍ ഷാഡോ പോലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീക്ക് നേരെ മ്യൂസിയം പരിസരത്ത് വച്ച് ആക്രമണം ഉണ്ടായത്. കാറിൽ വന്നിറങ്ങിയ താടിവച്ച ഒരാളാണ് ആക്രമിച്ചതെന്നാണ് സ്ത്രീ മൊഴി നൽകിയിരിക്കുന്നത്. നല്ല പൊക്കവും ശരീരക്ഷമതയുമുള്ള ആളാണ് ആക്രമിയെന്നും യുവതി പറയുന്നു.

എൽ.എം.എസ് ജംഗ്ഷനിൽ വാഹനം നിറുത്തിയ ശേഷം നടന്ന് വന്ന് പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. ഇതിന് ശേഷം മ്യൂസിയത്തിന്റെ ഗേറ്റ് ചാടിക്കടന്ന് പ്രതി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പറയുന്നു. യുവതിയുടെ മൊഴിയും സിസി ടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം സംഭവത്തിൽ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ആദ്യം രണ്ട് സ്ഥലങ്ങളിലും എത്തിയത് ഒരാളാണെന്ന് യുവതി പറഞ്ഞെങ്കിലും പോലീസ് മുഖവിലയ്‌ക്കെടുത്തിരുന്നില്ല.എന്നാൽ അന്നേ ദിവസം രാത്രി കുറവന്‍കോണത്തെ വീട്ടിലും അജ്ഞാതന്‍ എത്തി. ഇരുവരും ഒരാള്‍ തന്നെ എന്ന് സിസിടിവി ദൃശ്യങ്ങള്‍ കണ്ട പരാതിക്കാരി പറഞ്ഞിരുന്നെങ്കിലും രണ്ടു പേര്‍ എന്നായിരുന്നു പോലീസ് നിലപാട്.

ഇരുവരും ഒരാൾ തന്നെ എന്ന് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് യുവതി തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ അന്വേഷണത്തിന്റെയും ഒടുവില്‍ രണ്ടു പേരും ഒരാള്‍ എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത്. പക്ഷേ ഇ്പപോൾ അന്വേഷണം ഒരാളിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്.

വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. ഇന്നോവ വാഹനം കവടിയാര്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ശേഷം കുറവന്‍കോണത്തെ വീട്ടിലേക്ക് അതിക്രമിച്ചു കയറുന്നു, അതിനുശേഷം പുലര്‍ച്ചെ മ്യൂസിയത്തെത്തി യുവതിയ്‌ക്കെതിരെ അതിക്രമം നടത്തുന്നു. ഈ നിഗമനത്തില്‍നിന്നാണ് പ്രതി ഒരാള്‍ തന്നെ എന്ന വിലയിരുത്തലിലേക്ക് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

ചോദ്യം ചെയ്യല്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇക്കാര്യം പരസ്യമായി പൊലീസ് സ്ഥിരീകരിക്കുന്നില്ല. ഇയാൾ ആരാണ് എന്നതടക്കം വിശദാംശങ്ങളും പുറത്തുവിടുന്നില്ല. പൊലീസ് സംഘം പ്രതി എന്ന് സംശയിക്കുന്നയാളെ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്. അറസ്റ്റ് വൈകാതെ ഉണ്ടാകും എന്നാണ് സൂചന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഗൂഢാലോചന നടത്തിയെന്ന് രൂക്ഷവിമര്‍ശനവുമായി വിജയ്  (4 hours ago)

സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം താല്കാലികമായി നിറുത്തിവച്ചു  (4 hours ago)

പത്താം വയസ്സില്‍ സണ്ണി ലിയോണിന്റെ മകളുടെ നേട്ടം കണ്ട് ഞെട്ടി ആരാധകര്‍  (5 hours ago)

പാലക്കാട് പൂരാഘോഷത്തിനിടെ സംഘര്‍ഷം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍  (5 hours ago)

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരുക്ക്  (6 hours ago)

ന്യൂസിലന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനലില്‍  (6 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (6 hours ago)

ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന് റഷ്യ  (6 hours ago)

ഇറാൻ യുദ്ധക്കപ്പൽ 'ഐആർഐഎസ് ഡെന'യെ മുക്കിയത് യുഎസ് മുങ്ങിക്കപ്പൽ; ആക്രമണം സ്ഥിരീകരിച്ചു  (6 hours ago)

പ്രവാസികള്‍ക്ക് ആശ്വാസമായി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍  (6 hours ago)

തങ്ങളുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ഇറാൻ അംബാസഡറെ തുർക്കി വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ട്  (6 hours ago)

ഹോർമുസ് കടലിടുക്കിൽ മാൾട്ടയുടെ പതാക വഹിച്ച കപ്പലിന് നേരെ ആക്രമണം. കപ്പലിലെ 24 ജീവനക്കാരെയും രക്ഷിച്ചു  (6 hours ago)

സഞ്ജുവിനെ പ്രശംസിച്ച് ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍  (7 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (8 hours ago)

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (8 hours ago)

Malayali Vartha Recommends