Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഹൈക്കോടതി കടുത്ത ഭാഷ ഉപയോഗിച്ചു , മത നേതാക്കള്‍ കോടതിയില്‍... കയറി മേയണ്ട്... മതനേതാക്കള്‍ ഒതുങ്ങണം

01 NOVEMBER 2022 11:41 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

മത നേതാക്കളോട് കോടതി കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്ന് ഹൈക്കേടതി നിരീക്ഷിച്ചു. മത നേതാക്കള്‍ മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞാല്‍ മതിയെന്നും കോടതി വിധി നിശ്ചയിക്കേണ്ടത് മതനേതാക്കളല്ലെന്നും കോടതി വ്യക്തമാക്കി. മതനേതാക്കള്‍ക്ക് നിയമകാര്യങ്ങളില്‍ പരിശീലനം ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ നിയമപ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ മതനേതാക്കളുടെ അഭിപ്രായങ്ങള്‍ക്ക് വഴങ്ങില്ലെന്നും ഹൈക്കോടതി വിശദീകരിച്ചു.

വിശ്വാസത്തിന്റെയും ആചാരത്തിന്റെയും കാര്യത്തില്‍ മാത്രമേ മതനേതാക്കളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാവൂ എന്ന് ജസ്റ്റിസുമാരായ മുഹമ്മദ ്മുഷ്താഖ്, സി.എസ്.ഡയസ് എന്നിവര്‍ പറഞ്ഞു. ശബരിമല യുവതി പ്രശ്‌നം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ മതനതാക്കളുടെ അഭിപ്രായം കോടതികള്‍ ആരാഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്ട് വ്യക്തികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മതനേതാക്കളുടെ ഇടപെടല്‍ കോടതികള്‍ക്ക് അസഹനിയതയുണ്ടാക്കുന്നുണ്ട്.

ഭര്‍ത്താവിന്റെ എതിര്‍പ്പ് കണക്കിലെടുക്കാതെ തന്നെ മുസ്ലീം വനിതയ്ക്ക് വിവാഹ മോചനം നേടാന്‍ അവകാശമുണ്ടെന്ന വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കൊണ്ടാണ് കേടതി മതനേതാക്കളെ ഒഴിവാക്കിയത്. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ മുസ്ലീം സത്രീകള്‍ക്ക് വിവാഹമോചനം അനുവദിയ്ക്കാന്‍ പാടില്ലെന്നാണ് മതനേതാക്കള്‍ കോടതിയില്‍ വാദിച്ചത്.

കോടതിയില്‍ പ്രവര്‍ത്തിക്കേണ്ടത് നിയമത്തില്‍ പരിശീലനം നേടിയവരാണ്.മതനേതാക്കള്‍ നിയമ കാര്യത്തില്‍ പരിശീലനം നേടിയവരായിരിക്കില്ല. അതുകൊണ്ട് തന്നെ നിയമ പ്രശ്‌നത്തില്‍ തീരുമാനമെടുക്കുമ്പോള്‍ അവരുടെ അഭിപ്രായങ്ങള്‍ക്ക് കോടതികള്‍ വഴങ്ങില്ല. എന്നാല്‍ ആചാരത്തിന്റെയും വിശ്വാസത്തിന്റെയുമൊക്കെ കാര്യത്തില്‍ മതനേതാക്കള്‍ക്കും പുരോഹിതന്മാര്‍ക്കും അഭിപ്രായങ്ങള്‍ പറയാമെന്നും കേസ് പരിഗണിക്കുന്ന ബെഞ്ച് വ്യക്തമാക്കി.

വിവാഹം, വിവാഹ മോചനം, പുനര്‍ വിവഹം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ നിയമം രാജ്യത്ത് നിലവിലുണ്ട്. അവയക്കനുസരിച്ചാണ് കോടതികള്‍ വിധി പ്രസ്താവിക്കുന്നതും എന്നാല്‍ ചില മത നേതാക്കള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതു പോലെയാണ് കോടതി നടപടികളില്‍ ഇടപെടുന്നത്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ മത സമുദായ നേതാക്കള്‍ കൈക്കൊള്ളണമെന്നും കോടതി ഓര്‍മ്മിപ്പിക്കുന്നു.

ഏക സിവില്‍ കോഡ് , ശരീയത്ത് നിയമങ്ങള്‍, ശബരിമല , യുവതി പ്രവേശനം തുടങ്ങി പല കാര്യങ്ങളിലും മതനേതാക്കളുടെ ഇടപെടല്‍ കോടതി നടപടികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പൊതുജനത്തിനിടയില്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടിക്രമങ്ങളും നിലവിലുണ്ട് . കോടതികള്‍ യുക്തിസഹമായ സാഹചര്യത്തില്‍ നിയമാവലിയക്കുള്ളില്‍ നിന്ന് തീരുമാനമെടുക്കുമ്പോള്‍ മത നേതാക്കള്‍ മതഗ്രന്ഥങ്ങളുടെ വക്താക്കളായി വരുന്നത് നിയമവ്യവസ്ഥയ്ക്ക് എതിരാണെന്നും കോടതി വിലയിരുത്തി.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കോടതികള്‍ക്ക് തീരുമാനം എടുക്കാന്‍ സാധിക്കുന്നതിന് അപ്പുറമായിരുന്ന മതനേതാക്കളുടെ അഭിപ്രായ പ്രകടനങ്ങള്‍. യാതൊരു തെളിവുമില്ലാത്ത കാര്യങ്ങള്‍ നിരത്തിയാണ് അവര്‍ വാദിച്ചു കൊണ്ടിരുന്നത്. ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ക്ക് വിരുദ്ധമായിരുന്നു മതനേതാക്കളുടേത്.

വ്യക്തി നിയമങ്ങളും പൗരാവകാശങ്ങളും കോടതിയുടെ നിരീക്ഷണത്തിലാണ്. എന്നാല്‍ പൗരന്റെ അവകാശങ്ങള്‍ മതപരമായി ഒതുക്കി നിര്‍ത്താവുന്നതല്ല. വിവാഹവും വിവാഹ മോചനവും സമൂഹത്തില്‍ നടക്കുന്നുണ്ട്. വിവാഹം നടക്കുന്നത് മതപരമായി ചടങ്ങുകളിലുടെയാണെങ്കിലും വിവാഹ മോചനം അപ്രകാരമല്ല. അത് നിയമപരമായി കോടതി ഇടപെടലുകളിലൂടെ മാത്രമേ നടക്കുകയുള്ളൂ എന്നു കോടതി മതമേലധികാരികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (7 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (7 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (7 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (7 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (8 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (8 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (8 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (8 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (8 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (8 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (8 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (9 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (9 hours ago)

INDIA കരുതലോടെ ഇന്ത്യ  (9 hours ago)

Malayali Vartha Recommends