ലൈംഗികാതിക്രമം പേടിപ്പിച്ച താടിക്കാരന്‍... മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമത്തില്‍ മലയിന്‍കീഴ് സ്വദേശി സന്തോഷ് പിടിയില്‍; സന്തോഷ് മന്ത്രിയുടെ പി.എസിന്റെ ഡ്രൈവര്‍; അമ്പരന്ന് സകലരും

മയൂസിയം, കുറവന്‍കോണം, അമ്പലംമുക്ക്, പേരൂര്‍ക്കട ഭാഗങ്ങളില്‍ സ്ഥിരമായി എത്തുന്ന താടിക്കാരന്‍ സെക്രട്ടറിയേറ്റിലും എത്തുന്നുണ്ടെന്ന് കണ്ടെത്തിയതോടെ പിടി വീണ. കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ കേസില്‍ പ്രതി അറസ്റ്റില്‍. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവര്‍ മലയന്‍കീഴ് സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്.
ഇയാളുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. ഇയാള്‍ തന്നെയാണോ മ്യൂസിയത്ത് യുവതിയെ അതിക്രമിച്ചത് എന്ന കാര്യമാണ് ഇനി വ്യക്തമാകേണ്ടത്. കുറവന്‍കോണത്തെ വീട്ടില്‍ കയറിയ ആള്‍ തന്നെയാണ് തന്നെ അതിക്രമിച്ചത് എന്ന കാര്യം മ്യൂസിയത്ത് അതിക്രമത്തിന് ഇരയായ യുവതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതിയെ ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വീട്ടില്‍ അതിക്രമിച്ച് കയറിയ കേസ് പേരൂര്‍ക്കട പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മ്യൂസിയം പോലീസ് പരിധിയില്‍ നടന്ന യുവതിയെ അതിക്രമിച്ച കേസില്‍ ഇയാളാണോ പ്രതി എന്ന കാര്യം ഇനി പോലീസ് കണ്ടെത്തേണ്ടിയിരിക്കുന്നത്.
മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ താത്കാലിക ജോലിക്കാരനാണ് ഇയാള്‍ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ബാക്കിയുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി. മ്യൂസിയത്ത് യുവതിയെ അതിക്രമിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മ്യൂസിയത്ത് യുവതിയ്ക്കെതിരേ അതിക്രമം ഉണ്ടാകുന്നത്. പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതില്‍ പോലീസിനെതിരെ നിരവധി കോണില്‍നിന്ന് വന്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ കുറവന്‍കോണത്ത് വീട്ടില്‍ ഒരാള്‍ അതിക്രമിച്ചു കയറി എന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇതേ ആള്‍ തന്നെയാണ് തന്നെ ആക്രമിച്ചതെന്ന് മ്യൂസിയത്ത് അതിക്രമത്തിന് ഇരയായ യുവതി പറഞ്ഞു. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചിരുന്നു.
പിന്നീട് കേസുമായി ബന്ധപ്പെട്ട് സി.സി.ടി.വി. ദൃശ്യങ്ങളും വാഹനങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രണ്ടും ഒരാള്‍ തന്നെയാണ് എന്ന നിഗമനത്തില്‍ പോലീസ് എത്തുന്നത്. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. ഇന്നോവ വാഹനം കവടിയാര്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ശേഷം കുറവന്‍കോണത്തെ വീട്ടിലേക്ക് അതിക്രമിച്ചു കയറുന്നു, അതിനുശേഷം പുലര്‍ച്ചെ മ്യൂസിയത്തെത്തി യുവതിയ്ക്കെതിരെ അതിക്രമം നടത്തുന്നു. ഈ നിഗമനത്തില്‍നിന്നാണ് പ്രതി ഒരാള്‍ തന്നെ എന്ന വിലയിരുത്തലിലേക്ക് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്.
യുവതിയെ ആക്രമിച്ചയാളും കുറവന്‍കോണത്ത് വീട്ടില്‍ കയറിയ ആളും ഒരാളുതന്നെയെന്ന് അന്വേഷണ സംഘം രാവിലെ തിരിച്ചറിഞ്ഞിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 4.40നാണ് ആയിരുന്നു മ്യൂസിയം പരിസരത്തുവച്ച് യുവതിയെ ഇയാള്‍ ആക്രമിച്ചത്. അന്നേ ദിവസം രാത്രി കുറവന്‍കോണത്തെ വീട്ടിലും ഇയാള്‍ എത്തി. ഇരുവരും ഒരാള്‍ തന്നെ എന്ന് സിസിടിവി ദൃശ്യങ്ങള്‍ കണ്ട പരാതിക്കാരി പറഞ്ഞിരുന്നെങ്കിലും രണ്ടു പേര്‍ എന്നായിരുന്നു പൊലീസ് നിലപാട്.
മ്യൂസിയത്തിനുള്ളില്‍ പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടറെ അതിക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. കുറവന്‍കോണത്തെ വീടിനുള്ളില്‍ അതിക്രമിച്ച് കടന്നതും ഇയാള്‍ തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. കവടിയാര്‍ ടെന്നീസ് ക്ലബ്ബിന് സമീപം കാര്‍ നിര്‍ത്തിയിട്ട ശേഷമാണ് ഇയാള്‍ മ്യൂസിയത്തിലെത്തിയതെന്നും കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ട നിര്‍ണായകമായ നീക്കത്തിലേക്കാണ് പോലീസ് എത്തിയിരിക്കുന്നത്. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ വണ്ടി നമ്പര്‍ കണ്ടെത്താനായതാണ് കേസില്‍ വഴിത്തിരിവായത്.
"
https://www.facebook.com/Malayalivartha






















