സീസറിന്റെ എല്ലാഭാര്യമാരും സംശയത്തിനതീതരായിരിക്കണമെന്ന് മന്ത്രി കെഎം മാണി

മാണി കോഴവാങ്ങിയോ ഇല്ലയോ എന്ന് ഇതുവരെ വിജിലന്‍സിസിന് തെളിയിക്കാനായില്ല, പ്രഥമികമായ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണ സംഘം പറയുബോഴും ഇതുവരെ അത് തെളിയിക്കാന്‍ കഴിയാത്തതിനെയാണ് ഇന്നലെ ഹൈക്കോടതി ബോര്‍ക്കോഴ പരിഗണിക്കവേ സീസറിന്റെ ഭാര്യസംശയത്തിനതീതമായിരിക്കണമെന്ന പ്രശസ്തമായ ഷേക്‌സ്പിയര്‍ വജനം ഉദ്ദരിച്ചത്. വിജിലന്‍സ് സംശയത്തിന് അതീതമായിരിക്കണമെന്നാണ് കോടതി നിരീക്ഷിച്ചത്. എന്നാല്‍ മാധ്യമങ്ങള്‍ ഇത് മാണിക്കെതിരെ പറഞ്ഞതാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു. ഇതിനെതിരെ സീസറിന്റെ എല്ലാഭാര്യമാരും സംശയത്തിനതീതരായിരിക്കണമെന്നാണ് മാണി പ്രതികരിച്ചത്.
ഇന്നലെ കേസ് പരിഗണിക്കവേ വിശ്വ സാഹിത്യകാരനായ ഷേക്‌സ്പിയറിന്റെ വരികള്‍ കടമെടുത്താണ് ജസ്റ്റിസ് ബി. കെമാല്‍ പാഷ \'സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണ\'മെന്ന പറഞ്ഞതാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടം പിടിച്ചത്. നീതി നടപ്പാക്കിയാല്‍ പോരാ നടപ്പാക്കിയെന്ന് വിശ്വാസം നേടാനും സാധിക്കണമെന്ന തത്ത്വം നിയമ നിര്‍വഹണ രംഗത്ത് മാത്രമല്ല മറ്റ് മേഖലകളിലും ബാധകമാണ്.
വിജിലന്‍സ് നടത്തുന്ന അന്വേഷണം നീതിപൂര്‍വമല്ല. ഇത് ജനത്തിന് ആശങ്കയുണ്ടാക്കുന്നതാണ്.
നിയമോപദേശത്തിന്റെ കാര്യത്തില്‍ അഡ്വക്കേറ്റ് ജനറലിനെ ഒഴിവാക്കുക പോലും ചെയ്തു. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതിയുടെ നടപടി ശരിവച്ചുകൊണ്ടാണ് കോടതിയുടെ ഈ വിലയിരുത്തല്‍. ഷേക്‌സ്?പിയര്‍ കൃതിയിലെ നിര്‍ദിഷ്ട പരാമര്‍ശം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇംഗ്ലീഷ് ഭാഷയില്‍ പ്രചാരത്തിലുള്ള ചൊല്ലാണ് \'സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം\' എന്നത്.
റോമന്‍ ചക്രവര്‍ത്തിയായിരുന്ന ജൂലിയസ് സീസര്‍ രണ്ടാം ഭാര്യ പോംപിയയില്‍നിന്ന് വിവാഹമോചനം നേടാന്‍ പറഞ്ഞ കാരണമാണ് പഴഞ്ചൊല്ലായത്.
ബി.സി. 67ലാണ് സീസര്‍ പോംപിയയെ വിവാഹം കഴിച്ചത്. 63ല്‍ അദ്ദേഹം റോമിലെ സഭയുടെ മുഖ്യനായി. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ പോംപിയ ഒരു സത്കാരം നടത്തി.
പുരുഷന്മാര്‍ക്ക് പ്രവേശനമില്ലായിരുന്നു. പക്ഷേ, പോംപിയയെ വശീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു യുവാവ് സ്ത്രീവേഷത്തില്‍ ഉള്ളില്‍ കടന്നു, പിടിക്കപ്പെട്ടു.
വിചാരണവേളയില്‍ ഇയാള്‍ക്കെതിരെ തെളിവുനല്‍കാന്‍ സീസര്‍ കൂട്ടാക്കിയില്ല. മറിച്ച്, പോംപിയയെ അദ്ദേഹം ഉപേക്ഷിച്ചു. \'എന്റെ ഭാര്യയുടെമേല്‍ സംശയത്തിന്റെ നിഴല്‍പോലും വീഴരുത്\' എന്നായിരുന്നു ഇതിന് അദ്ദേഹം പറഞ്ഞ കാരണം. ഈ പ്രയോഗമാണ് സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണം എന്ന ചൊല്ലിന് ആധാരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha