Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഗ്രീഷ്മ പോയ പോക്ക്... ഷാരോണ്‍ വധക്കേസോടെ കഷായത്തിന് പുതിയ ലേബല്‍ കിട്ടിയിരിക്കുകയാണ്; ഗൂഗിളില്‍ കഷായം തെരയുന്നവരുടെ എണ്ണം കൂടി; കീടനാശിനിയുടെ ബോട്ടിലും ലേബലും കണ്ടെടുത്തു; ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമായി തെളിവെടുപ്പ്; അടുത്തത് ഗ്രീഷ്മയുടെ ഊഴം

02 NOVEMBER 2022 09:15 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

പ്രിയപ്പെട്ടവരെ കഷായത്തില്‍ വിഷം ചേര്‍ത്തു നല്‍കി കൊലപ്പെടുത്തിയ പാറശാല സ്വദേശിനി ഗ്രീഷ്മക്കെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്. തീര്‍ത്തും വിചിത്രമായി ക്ഷണിച്ചു വരുത്തി കഷായത്തില്‍ വിഷം ചേര്‍ത്തു നല്‍കിയാണ് ഗ്രീഷ്മ കൃത്യം നിര്‍വഹിച്ചത്.

പാറശാല സ്വദേശി ഷാരോണ്‍രാജ് കൊലപാതകക്കേസിലെ നിര്‍ണായക തെളിവായ കീടനാശിനിയുടെ പ്ലാസ്റ്റിക് ബോട്ടിലും അതില്‍ലൊട്ടിച്ചിരുന്ന ലേബലും പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. ഇന്നലെ ഉച്ചയോടെ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജെ.ജോണ്‍സന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തമിഴ്‌നാട് രാമവര്‍മ്മന്‍ ചിറയിലും വീട്ടുപരിസരത്തും നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെടുത്തത്.

ഇതിനിടയിലാണ് ഗ്രീഷ്മയുടെ കഷായവും ഹിറ്റായത്. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി അടുത്ത ബന്ധുക്കളെ വകവരുത്തിയ ജോളിക്ക് ശേഷം ഏറ്റവും ഹീനമായ ക്രൂര കൃത്യം ചെയ്ത സ്ത്രീ എന്ന നിലയില്‍ ഗ്രീഷ്മയ്‌ക്കെതിരെ പ്രതിഷേധം ഇരമ്പുകയാണ്. പഠനത്തില്‍ മിടുക്കിയായിട്ടും കൊടുംപാതകം ചെയ്ത യുവതിക്ക് തക്കതായ ശിക്ഷ വേണം എന്ന നിലപാടിലാണ് നാട്ടുകാരും. അതേസമയം തന്നെ ഗ്രീഷ്മ ഗൂഗിളിലും ശ്രദ്ധനേടുകയാണ്

ഇപ്പോള്‍ ഗൂഗിളില്‍ കേറി കഷായം എന്നടിച്ചാല്‍ ഗൂഗിള്‍ ആദ്യം നല്‍കുന്ന സെര്‍ച്ച് റെക്കമെന്‍ഡേഷനുകള്‍ ഗ്രീഷ്മയെ സംബന്ധിച്ചാണ്. കഷായം ഗ്രീഷ്മ, കഷായം ഗ്രീഷ്മ ഹൗസ്, കഷായം ട്രോള്‍ എന്നിവയാണ് ഗൂഗിള്‍ നല്‍കുന്ന റെക്കമെന്‍ഡേഷനുകള്‍ ആദ്യമൂന്നെണ്ണണം.

അതേസമയം ഗ്രീഷ്മയുടെ അമ്മാവനും പെട്ടുപോയി. കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍കുമാറാണ്. താന്‍ ബോട്ടില്‍ വലിച്ചെറിഞ്ഞ സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്. അത് ഉപേക്ഷിച്ചത് എങ്ങനെയാണെന്നും നിര്‍മ്മല്‍കുമാര്‍ കാണിച്ചുകൊടുത്തു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ചിറയ്ക്ക് കിഴക്കുഭാഗത്തുള്ള കുറ്റിക്കാട്ടില്‍നിന്ന് പച്ച അടപ്പുള്ള ബോട്ടില്‍ കണ്ടെടുത്തത്.

വീട്ടുവളപ്പില്‍ നടത്തിയ തെളിവെടുപ്പില്‍ അതില്‍ ഒട്ടിച്ചിരുന്ന ലേബല്‍ വിറകുപുരയില്‍ നിന്ന് കണ്ടെത്തി. ഷാരോണിന് നല്‍കിയ കഷായത്തില്‍ ചേര്‍ത്ത കാപിക്വ് എന്ന കീടനാശിനിയുടെ ബോട്ടില്‍ പറമ്പിലേക്ക് എറിഞ്ഞെന്നും നിര്‍മ്മല്‍കുമാര്‍ പിന്നീട് അതെടുത്തു മാറ്റിയെന്നും ഗ്രീഷ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് നിര്‍മ്മല്‍കുമാറിനെയും ഗ്രീഷ്മയുടെ മാതാവ് സിന്ധുവിനെയും തെളിവെടുപ്പിനെത്തിച്ചത്.

കനത്ത പൊലീസ് സുരക്ഷയില്‍ വെവ്വേറെ വാഹനങ്ങളിലാണ് ഇരുവരെയും കൊണ്ടുവന്നത്. ആദ്യം രാമവര്‍മ്മന്‍ ചിറയിലാണ് പ്രതികളെ എത്തിച്ചത്. അവിടെ തെളിവെടുക്കുമ്പോള്‍ സിന്ധുവിനെ വാഹനത്തില്‍നിന്ന് പുറത്തിറക്കിയില്ല. ചിറയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഉച്ചയ്ക്കു രണ്ടോടെ നിര്‍മ്മല്‍കുമാറിനെയും സിന്ധുവിനെയും ഒരുകിലോമീറ്റര്‍ അകലെയുള്ള ഗ്രീഷ്മയുടെ വീടായ ശ്രീനിലയത്തിലെത്തിച്ചു.

ആദ്യം നിര്‍മ്മല്‍കുമാറിനെ പൊലീസ് വലയത്തില്‍ വണ്ടിയില്‍ നിന്നിറക്കി വീട്ടുമുറ്റത്തേക്ക് കൊണ്ടുപോയി. പിന്നാലെ സിന്ധുവിനെയും പുറത്തിറക്കി. എന്നാല്‍, വീടുതുറന്ന് തെളിവെടുപ്പ് നടത്തിയില്ല. പുറത്തെ തെളിവെടുപ്പിനിടെ പച്ചനിറത്തിലുള്ള ദ്രാവകം അടങ്ങിയ വലിയ ബോട്ടില്‍ അടക്കം നാലു ബോട്ടിലുകള്‍കൂടി കണ്ടെടുത്തു. ഇവ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

കീടനാശിനി വാങ്ങാന്‍ പോകുന്നതിന് നിര്‍മ്മല്‍കുമാര്‍ ഉപയോഗിച്ച ടി.എന്‍ 75 എച്ച് 4115 ഹോണ്ട ആക്ടീവ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. വീടിനു പിറകില്‍ മതിലിനു താഴെയായുള്ള ഭാഗത്തും നിര്‍മ്മലിനെ എത്തിച്ച് തെളിവെടുത്തു. വീടിന്റെ പിന്നില്‍നിന്ന് ഗ്രീഷ്മയ്ക്ക് മാറിയുടുക്കാനായി ഒരു ജോഡി വസ്ത്രവും എടുത്തു. ഒന്നര മണിക്കൂറോളും തെളിവെടുപ്പു നടത്തിയശേഷം പൊലീസ് വീടിന്റെ ഗേറ്റ് സീല്‍ ചെയ്തു.

കീടനാശിനി വാങ്ങിയ കളിയിക്കാവിളയിലെ കടയിലും പ്രതികളെ എത്തിച്ചു തെളിവെടുത്തു. നിര്‍മ്മല്‍കുമാറിനെ കടയുടമസ്ഥ ഓമനയമ്മാള്‍ തിരിച്ചറിഞ്ഞു. ഇവരെ കേസില്‍ സാക്ഷിയാക്കും. സി.സി.ടി.വി ഇല്ലാത്തതിനാല്‍ മറ്റു തെളിവുകളൊന്നും ലഭിച്ചില്ല. വാങ്ങിയ കീടനാശിനി നിരോധിക്കപ്പെട്ടതാണോയെന്നും അന്വേഷിക്കുന്നുണ്ട്. ഇക്കാര്യം തമിഴ്‌നാട് കൃഷിവകുപ്പുമായി പൊലീസ് ഇന്നു ചര്‍ച്ചചെയ്യും. നിരോധിക്കപ്പെട്ടതാണെങ്കില്‍ അതു വിറ്റതിനുള്ള വകുപ്പുകൂടി ചുമത്തും. തെളിവെടുപ്പിനിടെ പ്രതികളുടെ വിരലടയാളങ്ങളും ശേഖരിച്ചു. തുടര്‍ന്ന് പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഗ്രീഷ്മയുമായി വീട്ടില്‍ ഉടന്‍ തെളിവെടുക്കുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (9 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (9 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (9 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (9 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (9 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (9 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (10 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (10 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (10 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends