ആന്ധ്രാപ്രദേശില്‍ നിന്ന് അരിയെത്തിക്കാന്‍ ധാരണ.... ജയ അരി ഉള്‍പ്പെടെ ആറു നിത്യോപയോഗസാധനങ്ങള്‍ കേരളത്തിലെത്തിക്കാന്‍ തീരുമാനം... കേരളത്തിനായി വീണ്ടും ജയ ഉത്പാദിപ്പിക്കും

ആന്ധ്രാപ്രദേശില്‍ നിന്ന് അരിയെത്തിക്കാന്‍ ധാരണ.... ജയ അരി ഉള്‍പ്പെടെ ആറു നിത്യോപയോഗസാധനങ്ങള്‍ കേരളത്തിലെത്തിക്കാന്‍ തീരുമാനം... കേരളത്തിനായി വീണ്ടും ജയ ഉത്പാദിപ്പിക്കും
ആന്ധ്രാ ഭക്ഷ്യമന്ത്രി കെ.പി. നാഗേശ്വര റാവുവുമായി സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. എന്നാല്‍, ആന്ധ്രയില്‍ കൃഷിയിറക്കി വിളവെടുത്ത് അരി കേരളത്തിലെത്താന്‍ നാലുമാസമെടുക്കും. അതുകൊണ്ടുതന്നെ, ഇപ്പോഴുള്ള വിലക്കയറ്റത്തിന് തത്കാലം മറ്റിനങ്ങളിലുള്ള അരി ഡിസംബറോടെ ലഭ്യമാക്കി പ്രശ്‌നപരിഹാരത്തിനാണ് സര്‍ക്കാരിന്റെ നീക്കം.
ഇതോടെ, ഇപ്പോള്‍ കിലോയ്ക്ക് 60 രൂപവരെ ഉയര്‍ന്നിട്ടുള്ള ജയ അരി ഉള്‍പ്പെടെയുള്ളവയുടെ വിലക്കയറ്റം ഒരുമാസമെങ്കിലും തുടരുമെന്ന് ഉറപ്പായി. ജയ അരിക്കുപുറമേ കടല, വന്‍പയര്‍, മല്ലി, വറ്റല്‍ മുളക്, പിരിയന്‍ മുളക് എന്നിവ ആന്ധ്രയില്‍നിന്നെത്തിക്കാനാണ് ചര്‍ച്ചയില്‍ തീരുമാനിച്ചതെന്ന് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.
അതേസമയം കേരളത്തിനുള്ള ജയ അരി ആന്ധ്രയില്‍ പ്രത്യേകം കൃഷിചെയ്യും. പരമാവധി വില കുറച്ചുനല്‍കാമെന്ന് ആന്ധ്രാ ഭക്ഷ്യമന്ത്രി . ജയ അരി ആന്ധ്രാസര്‍ക്കാര്‍ കര്‍ഷകരില്‍നിന്ന് നേരിട്ടുസംഭരിച്ച് അവിടത്തെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ സൂക്ഷിക്കും. സംയുക്തപരിശോധനയിലൂടെ ഗുണമേന്മ ഉറപ്പാക്കും. ഈ സീസണില്‍ സംഭരിക്കുന്ന ഉത്പന്നങ്ങള്‍ ഡിസംബറോടെ കേരളത്തിലെത്തിക്കും.
സംസ്ഥാനത്ത് ഇപ്പോള്‍ കിട്ടുന്ന ജയ അരി കര്‍ണാടകയില്‍ നിന്നുള്ളതാണ് ജി.ആര്‍. അനില്‍ പറഞ്ഞു. ആന്ധ്രയിലേതാണ് ഗുണമേന്മയുള്ള ജയ അരി. ആവശ്യമുള്ളത്ര അരി നല്‍കാമെന്നാണ് ആന്ധ്രാസര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്.
https://www.facebook.com/Malayalivartha





















