ഇരുചക്രവാഹനത്തിനു പിന്നിലിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനും കര്‍ശനമായും ഹെല്‍മറ്റ് ധരിക്കണമെന്നു ഡിജിപിയുടെ ഉത്തരവ്

ഇരുചക്രവാഹനമോടിക്കുമ്പോള്‍ പിന്നിലിരിക്കുന്ന ഉദ്യോഗസ്ഥനും കര്‍ശനമായും ഹെല്‍മറ്റ് ധരിക്കണമെന്നു ഡിജിപിയുടെ ഉത്തരവ്. ഈ മാസം ഒന്നിനു പുറത്തിറക്കിയ ഉത്തരവിലാണ് ഇങ്ങനെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഉദ്യോഗസ്ഥര്‍ ഹെല്‍മറ്റ് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അവര്‍ക്കെതിരെ നിയമ നടപടിക്കു പുറമേ വകുപ്പുതല അച്ചടക്ക നടപടികളും ഉണ്ടാകുമെന്നും ഡി.ജി.പി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ മറ്റുള്ളവര്‍ക്കു മാതൃകയാകേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ നിയമം ലംഘിക്കുന്നത് പോലീസിന് കളങ്കമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഈ മാസം ഒന്നിനു പുറത്തിറക്കിയ ഉത്തരവില്‍ ഇരുചക്ര വാഹനം ഓടിക്കുന്ന ഉദ്യോഗസ്ഥനു പുറമേ പിന്നിലിരിക്കുന്ന ഉദ്യോഗസ്ഥനും നിര്‍ബന്ധമായി ഹെല്‍മറ്റ് ധരിക്കണമെന്നും പറയുന്നു.
എഡിജിപി, ഐജി, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് ഉത്തരവിന്റെ പകര്‍പ്പു കൈമാറിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha